കോളേജ് ടൈം അവസാനിക്കുന്ന സമയത്ത് മുഴക്കാറുള്ള മണിശബ്ദം മുഴങ്ങി….
എല്ലാവരും പുസ്തകം എടുത്ത് വാക്കുന്ന ശബ്ദം ക്ലാസ്സിൽ നിറഞ്ഞു നിന്നു… ആ ശബ്ദത്തിന്റെ ഇടയിൽ അവൾ പറഞ്ഞു…
“ചില കാര്യങ്ങൾ അങ്ങാനാ മോളെ രേഷമേ….
നമ്മൾ തുറന്ന് പറയണം എന്നൊന്നും ഇല്ല….
അവന് എന്നെ ഇഷ്ട്ടമാണ് എന്ന് എനിക്കും അറിയാം, എനിക്ക് അവനെ ഭയങ്കര ഇഷ്ടം ആണെന്ന് അവനും അറിയാം….
പരസ്പരം പറഞ്ഞിട്ടില്ല എന്നെ ഉണ്ടായിരുന്നുള്ളു….”
അന്സിയുടെ വാക്കുകളിലൂടെ പ്രണയത്തിന്റെ വ്യത്യസ്‌ത തലങ്ങൾ അവൾ മനസ്സിലാക്കുകയായിരുന്നു
തനിക്ക് അവളെപ്പോലെ പ്രണയിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് ഒരു ചെറിയ മൂകത അവളുടെ മുഖത്ത് വിരിഞ്ഞു…. അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ആൻസി പറഞ്ഞു
“നീ വിഷമിക്കണ്ട… എല്ലാം ശരിയാവും വാ പോവാം… ”
പുറത്ത് ഇറങ്ങിയപ്പോഴേക്കും സിയാദ് ഓടി വന്ന് അന്സിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി… അവൻ തന്നോട് ഒന്ന് മിണ്ടിയത് പോലും ഇല്ല എന്നത് രേഷ്മയെ വല്ലാതെ വിഷമിപ്പിച്ചു…
ചെ ചുമ്മാ അവനോട് തല്ലുപിടിക്കണ്ടായിരുന്നു… അവസാനം അവൻ പറഞ്ഞപോലെ ഒക്കെ നടക്കുകയും ചെയ്തു… അവൾ സിയദിന്റെ അടുത്തേക്ക് നടന്നു…
” ടാ ഞാൻ…” അവൾ പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ അവൻ ആൻസിയെ വിളിച്ച് നടന്ന് നീങ്ങി…
അവൾ വീണ്ടും പിന്നാലെ പോയി…സിയാദ് ശ്രദ്ധിക്കുന്നത് പോലും ഇല്ല… പതിയെ അവൾക്ക് മനസ്സിലായി ഞാൻ അവന്റെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചിരിക്കുന്നു… ആഴമുള്ള ഒരു വലിയ മുറിവ്….
അവർക്കിടയിൽ വലിയ ഒരു ഇരുട്ട് വ്യാപിച്ചിരുന്നു… ഒരടി പോലും രണ്ടുപേർക്കും മുൻപോട്ട് വക്കാൻ കഴിയാത്ത അത്ര ഇരുട്ട്…
ആൻസി തിരിഞ്ഞുനോക്കി തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി… കണ്ണിൽ വെള്ളം നിറഞ്ഞത് കൊണ്ടാവണം വ്യക്തമായി അത് കാണാൻ അവൾക്ക് കഴിഞ്ഞില്ല…. എങ്കിലും തന്റെ ഉറ്റ കൂട്ടുകാരിയോട് തന്റെ പുഞ്ചിരിതൂകുന്ന മുഖം നൽകി അവളെ അനുമോദിക്കാൻ ഉള്ള വിവേകം രേഷ്‌മ കാണിച്ചു…. കുട്ടികൾ മിക്കവാറും കോളേജിൽ നിന്നും പോയിത്തുടങ്ങി… രേഷ്മയും പതിയെ നടക്കാൻ തുടങ്ങി… താൻ ഒറ്റക്കായിപോയത് പോലെ ഒരു തോന്നൽ അവളിൽ ഉടലെടുത്തു… പക്ഷെ അതിനെക്കാൻ കൂടുതൽ ഇപ്പോൾ സ്വയം ഒരു മനോബലം തനിക്ക് കൈവന്ന ഒരു പ്രതീതി ആയിരുന്നു അവൾക്ക്… പലതും തിരിച്ചറിയാൻ തുടങ്ങി….
കുറ്റബോധം 7 [Ajeesh]
Posted by