കുറ്റബോധം 7 [Ajeesh]

Posted by

” ആരും ആരുടെയും കൂടെ സ്ഥിരമായി ഉണ്ടാവില്ല എന്ന തിരിച്ചറിവ്….”
“നമുക്ക് ശരിയാണ് എന്ന് തോന്നുന്ന കാര്യങ്ങൾ പലതും ഭൂരുഭാഗം പേർക്കും തെറ്റായിരിക്കും എന്ന തിരിച്ചറിവ്….”
“എത്ര വലിയ ബന്ധം ആണെങ്കിലും ചിലപ്പോൾ ഒരു വാക്കുകൊണ്ട് അത് തകിടം മറിഞ്ഞു തകർന്ന് പോകാം എന്ന തിരിച്ചറിവ്”
അവൾ പലതും മനസ്സിലാക്കാൻ തുടങ്ങി….
സിയാദിനോട് ഞാൻ ചൂടായത് മോശം ആയിപ്പോയി എന്ന് അവൾക്ക് ഇപ്പോൾ പൂർണ്ണമായി മനസ്സിലായിരുന്നു…
എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ അവനോട് അതിന് ക്ഷമ ചോദിക്കണം എന്ന് രേഷ്‌മ മനസ്സിൽ ഉറപ്പിച്ചു…
അപ്പോഴും അവളുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു… അത്രത്തോളം അടുത്ത കൂട്ടുകാരനായിരുന്നു അവൾക്ക് സിയാദ്…
അൽപ്പം നടന്നപ്പോൾ സിയാദ് ആൻസിയെ ഒരു ചുമരിൽ ചാരി നിർത്തി എന്തോ പറയുന്നത് അവൾ കണ്ടു… അത് കണ്ടോപ്പോൾ അറിയാതെ അവളുടെ ഉള്ളിൽ ഒരു പുഞ്ചിരി വന്നു നിന്നു….
ആൻസി ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു… ചിലപ്പോൾ പ്രണയത്തിന് അങ്ങനെ ചില ഔഷധ ഗുണങ്ങൾ ഉണ്ടായിരിക്കും….
അവൾ പതിയെ നടന്നു… കോളേജ് ഗേറ്റ് കടന്നപ്പോഴേക്കും ആൻസി പുറകെ ഓടി എത്തിയിരുന്നു…
” ടീ …..നീ എന്താ നിക്കാതിരുന്നെ??”
അനസി അൽപം അവജ്ഞയോടെ അവളോട് ചോദിച്ചു…
” നീ അവന്റെ കൂടെ ആയിരുക്കും വരുന്നത് എന്നാ ഞാൻ കരുതിയത് “…
“ടീ പെണ്ണേ നീ വല്യേ കാര്യങ്ങൾ ഒന്നും പറയാൻ നിക്കണ്ട… നിന്നെ കൂട്ടാണ്ട് ഞാൻ പോവോ???”
ആൻസി അവളുടെ തോളിലൂടെ കൈ ഇട്ടു….
” വാ നടക്ക്…”
അവളുടെ ആ കൈകളിൽ വല്ലാത്ത ഒരു അടുപ്പം ഉള്ള പോലെ രേഷ്മക്ക് തോന്നി… അവൾ ആൻസിയേയും ചേർത്ത് പിടിച്ചു നടന്നു… അവർ നടന്ന് പോകുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു…..
പിന്നീട് എല്ലാ ദിവസവും ആൻസി കൂടുതൽ സമയവും സിയദിന്റെ കൂടെ ആയിരുന്നു സംസാരിച്ചിരുന്നത്
അത്കൊണ്ട് തന്നെ അവർ രണ്ടുപേരും ഉള്ളപ്പോൾ ആ ഭാഗത്തേക്ക് പോകാൻ രേഷ്മക്ക് വല്ലാത്ത മടി ആയിരുന്നു… ദിവസങ്ങളും മാസങ്ങളും കടന്നു പോയി…. ഓരോ ദിവസം കഴിയുംതോറും സിയാദുമായി താൻ അകന്ന് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് അവൾക്ക് വ്യക്തമായി തുടങ്ങി… എങ്കിലും ഒരു ഇന്റർവെൽ സമയങ്ങളിലും അവൾ രാഹുലിനെ കാണാൻ പോവാറുണ്ടായിരുന്നു… ചിലപ്പോൾ കാന്റീനിൽ, അല്ലെങ്കിൽ ഗ്രൗണ്ടിൽ, ചിലപ്പോൾ വാട്ടർ കൂളർ ന്റെ അരികിൽ …

Leave a Reply

Your email address will not be published. Required fields are marked *