കുറ്റബോധം 7 [Ajeesh]

Posted by

” മുന്പത്തെകാളും നന്നായി അവൻ ഇപ്പൊ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് രേഷ്മക്ക് മനസ്സിലായി… ചിലപ്പോൾ അവൻ തന്നെ നോക്കി ചിരിക്കാറുണ്ട്… ഒരു ചിരി മാത്രം, വെറും ഒരു ചിരി…. പരിചയം ഉള്ള ഒരാൾക്ക് കൊടുക്കുന്ന ഒരു ചിരി ആയിക്കൂടെ അത്…
അതിൽ കവിഞ്ഞ ഒന്നും അവൻ തനിക്ക് സമ്മാനിച്ചിട്ടില്ല…
പക്ഷെ അവനെ കാണുന്നത്‌ രേഷ്മക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു…
സ്ഥിരം ക്ലാസിൽ ഒച്ചയും ബഹളവും ഉണ്ടാക്കുന്ന സിയാദും, ക്ലാസ്സ് മുഴുവൻ ഓടിച്ചാടി നടന്നിരുന്ന രേഷ്മയും മിണ്ടാതായതോടെ ആ ക്ലാസ്സ് ശവപ്പറമ്പിന് സമമായിരുന്നു….
രേഷ്‌മ പഠനത്തിൽ കൊടുത്താൽ ശ്രദ്ധിക്കാൻ തുടങ്ങി… മുൻപ് അവൾ ഉഴപ്പാറൊന്നും ഇല്ല… എങ്കിലും ഇപ്പോൾ ടീച്ചേഴ്സിന്റെ കയ്യിൽനിന്നു നോട്‌സ് വാങ്ങലും, ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കലും ഒക്കെ തകൃതിയായി നടക്കാൻ തുടങ്ങി
അന്ന് ക്ലാസ്സ് കഴിഞ്ഞ് പോവാൻ തുടങ്ങിയ രേഷ്മയെ ഗോഗുൽ തടഞ്ഞു….
“രേഷമേ ഹായ്…,
അവൾ ചിരിച്ചു കാണിച്ചു…
” നീ ആകെ മാറിയല്ലോടി…..” സിയാദുമായിട്ട് വഴക്കിട്ടത് കൊണ്ടാണോ?????
അവൻ ചുമ്മാ നിന്നെ കളിപ്പിക്കുന്നതാണ്…..
അതിന് നീ ഇങ്ങനെ ഡൾ ആയി ഇരിക്കൊന്നും വേണ്ട… ”
രേഷ്മക്ക് ആദ്യം ചിരിയായിരുന്നു വന്നത്…
അത് അടക്കി വക്കാൻ അവൾ ശ്രമിച്ചെങ്കിലും നല്ല രീതിയിൽ അത് പരാജയപ്പെട്ടു….
അവളുടെ ചിരി കണ്ട് ഗോകുൽ തെല്ലൊന്ന്‌ ചമ്മിപ്പോയി…
” സോറി ടാ… നിന്നെ കളിയാക്കിയതല്ലട്ടാ…….”
പിന്നീട് അവൾ അൽപ്പം നേരം മിണ്ടാതെ നിന്നു…അവനും…
ആ നിമിഷം വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ അവന് തോന്നി…….. അവസാനം മൗനരംഗം തകർത്തുകൊണ്ട് രേഷ്മ ചോദിച്ചു…
“ഗോഗുലെ… നിന്റെ കണ്ണിൽ ഞാൻ ഇപ്പൊ നല്ല കുട്ടി ആയോടാ????.”
അവൻ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി… അന്ന് അങ്ങനെ പറയാൻ തോന്നിയ നിമിഷത്തെ അവൻ സ്വയം ശപിച്ചു….
” ആം സോറി രേഷ്‌മ “….
അവൻ നടന്നകന്നു…
“ഡാ നീ എങ്ങോട്ടാ ഈ മുങ്ങുന്നേ…
ഞാൻ ചോദിച്ചതിന് മറുപടി പറ…”
ആ ചോദ്യത്തിന്റെ ആഴം നിസ്സാരവൽക്കരിക്കാൻ എന്നോണം അവൻ പതിയെ ചിരിക്കാൻ തുടങ്ങി…
” ചിരിക്കാതെ കാര്യം പറയടാ ചെക്കാ…”
ഞാൻ ഒരു കാര്യം പറഞ്ഞാ നിനക്കു “വിഷമം ആവോ രേഷമേ???”
അവൾ തല കുമ്പിട്ട് നിന്നു…
” ആ സ്റ്റേജ് ഒക്കെ കഴിഞ്ഞു ടാ… ഇപ്പൊ ഞാൻ നല്ലോണം സഹിക്കാൻ പഠിച്ചു…. നീ പറ…”
അവളിൽ പക്വത വന്നുതുണ്ടാകിയത് പോലെ അവന് തോന്നി… തനിക്ക് പറയാൻ ഉളളത് എല്ലാം തുറന്ന് പറയാൻ ഉള്ള ഒരു അവസരം ആണ് ഇതെന്ന് അവന് ബോധ്യമായി…

Leave a Reply

Your email address will not be published. Required fields are marked *