ചിലപ്പോഴൊക്കെ ആ പരിസരത്ത് ചുറ്റിപ്പറ്റി നടന്ന് അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവൾ ശ്രമിച്ചു… പക്ഷെ പര്യവസാനം രേഷ്മയെ കണ്ടാൽ അപ്പൊ സിയാദ് അവിടെ നിന്നും എണീറ്റ് പോകും…
പിന്നെ പിന്നെ സിയാദ് എണീറ്റ് പോകുന്നത് കണ്ടാൽ രേഷ്‌മ ഈ പരിസരത്ത് എവിടെയോ ഉണ്ട് എന്ന് ആൻസി ഉറപ്പിക്കുമായിരുന്നു…
മാസങ്ങൾ കടന്നു പോയി… സെക്കൻഡ് സെമസ്റ്റർ എക്‌സാമിന്റെ മുന്നോടിയായി റിവിഷന് വേണ്ട കാര്യങ്ങൾ ക്ലാസ്സിൽ കനക മിസ് നിർദേശിച്ചു…….
എല്ലാ മൊഡ്യുൾസിന്റെയും സ്റ്റഡി മെറ്റീരിയൽ ആവശ്യമുള്ളവർ എന്റെ കയ്യിൽ നിന്നും കളക്ട് ചെയ്യാൻ മിസ് ഉത്തരവിട്ടു…. ഇന്റർവെൽ ആവുന്നതിന് മുൻപേ മിസ് ക്ലാസ് അവസാനിപ്പിച്ച് പുറത്ത് പോയി… കനകമിസ്സിന്റെ കാലടികൾ ക്ലാസ്സ് റൂം കടന്നതും ആൻസി തിരിഞ്ഞ് സിയാദിനെ നോക്കി… അവൻ പുറകിലെ ബഞ്ചിൽ ഇരുന്ന് അവളെ നോക്കി ചിരിച്ചു… രേഷ്മയോട് അവൾ പലതും സംസാരിച്ചുകൊണ്ടേ ഇരുന്നു… പക്ഷെ അവളുടെ ശ്രദ്ധ എപ്പോഴും അവന്റെ കൂടെ ആയിരുന്നു… പെട്ടെന്നാണ് പ്യൂൺ ചേട്ടൻ ക്ലാസ്സ് റൂമിലേക്ക് കയറി വന്നത്…
” വീ ഹാവേ നോട്ടീസ് ”
വിഷ്‌ണു മുൻപോട്ട് വന്ന് അയാളുടെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി…. പേപ്പർ കൊടുക്കുമ്പോഴും ക്ളാസിലെ അലമ്പു കാണിക്കുന്ന കുട്ടികളുടെ നേരെ ആണ് അയാളുടെ കണ്ണ് പോയത്… തന്നെ സ്ഥിരം റാഗ് ചെയ്യുന്ന വില്ലൻമ്മാരെ അയാൾ നോട്ടമിട്ടു…
“സൈലൻസ് പ്ലീസ്…”
” വിഷ്ണു ഉറക്കെ പറഞ്ഞു…” ക്ലാസ്സ് നിശബ്ദമായി…
പ്യൂണിന്റെ മുഖത്ത് അതിശയം നിറഞ്ഞു… ഇതെന്ത് മറിമായം… അയാൾ സ്വയം ഒന്ന് ആലോചിച്ചു…
വിഷ്ണുവിന്റെ ശബ്ദം കേട്ട് അയാൾ വീണ്ടും സ്വബോധം വീണ്ടെടുത്തു…
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 23ആം തീയ്യതി ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്നു… എല്ലാ കുട്ടികളും അന്നേ ദിവസം സാന്നിഹിതരായി പരിപാടി വൻ വിജയം ആക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…
കുട്ടികൾ പരസ്പ്പരം പിരിപിറുക്കുന്ന ശബ്ദം ക്ലാസ്സ് മുഴുവൻ നിറഞ്ഞു…
ഒരു കാര്യം കൂടി ഉണ്ട്… വിഷ്ണു ഉറക്കെ പറഞ്ഞു…
കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഒരു കേക്ക് മുറിക്കൽ ചടങ്ങും, ടീച്ചേഴ്സിന്റെ ഒരു കരോളും ഉണ്ടായിരിക്കുന്നതാണ്….
വായിച്ചുകൊണ്ടിരിക്കെ വിഷ്ണുവും ചിരിച്ചു… പ്യൂണിന്റെ കയ്യിൽ നോട്ടീസ് തിരികെ കൊടുത്ത് അവൻ തന്റെ സ്ഥലത്തേക്ക് തിരിഞ്ഞു നടന്നു… എപ്പോ കണ്ടാലും തന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞ് കളിയാക്കാറുള്ള കുട്ടികൾ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ… അയാൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി… താൻ ഇതെല്ലാം വളരെ അധികം ആസ്വദിച്ചിരുന്നു എന്ന് അയൾ മനസ്സിലാക്കി… ഒരുപക്ഷേ തന്റെ യവ്വന കാലത്തിലേക്ക് ഉള്ള ഒരു എത്തുനോട്ടം ആയിരിക്കാം ഇതെന്ന് അയാൾ കരുതി…
കുറ്റബോധം 7 [Ajeesh]
Posted by