ദേവരാഗം 9 [ദേവന്‍]

Posted by

“…പിന്നേ ഒരു മുറച്ചെറുക്കന്‍ വന്നേക്കുന്നു.. ഇയാള്‍ക്കെന്നെ ജീവനാന്ന്‍ എനിക്കറിയാം.. ഈ മസിലു പിടുത്തം വിട്ട് അതങ്ങ് സമ്മതിച്ചു തന്നാ എന്താ കുഴപ്പം…”

“…ആ പൂതി നിന്റെ മനസ്സില്‍ വച്ചാ മതി… നിന്നോട് വഴക്ക് കൂടുന്നതിലും ഭേദം ഇത് പോലെ കളിച്ചും ചിരിച്ചും നടക്കുന്നതല്ലേ എന്ന് കരുതിയിട്ടാ.. അല്ലേലേ നിന്നെ ഞാന്‍ എന്റെ മുറീല്‍ പോലും കേറാന്‍ സമ്മതിക്കൂല്ലാരുന്നു…”

“…അല്ലാതെ ഞാനിങ്ങനെ വിടാതെ പിടിച്ചേക്കുന്നകൊണ്ടല്ലല്ലേ.. എന്റെ മാഷേ ഈ മനസ്സ് എനിക്കറിഞ്ഞുകൂടെ…” അവളെന്റെ മീശയില്‍ പിടിച്ചു തിരിച്ചു.. എനിക്ക് നന്നായി വേദനിച്ചു… ഞാന്‍ ഒച്ചയെടുത്തപ്പോ അബദ്ധം പറ്റിയപോലെ അവളെന്റെ മുഖത്തേയ്ക്ക് നോക്കി വിരല്‍ കടിച്ചു… എനിക്ക് പക്ഷേ ദേഷ്യത്തിന് പകരം ചിരിയാണ് വന്നത്… എന്റെ മുഖത്ത് ആ ചിരി വിരിയുന്ന കണ്ടപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് ഓടി..

“…നിക്കടി അവടെ…” ഞാന്‍ അവളുടെ പുറകെ ഓടി…  കുറേ നാളുകള്‍ക്ക് ശേഷം പഴയ കൌമാരക്കാരനാവുന്നതിന്റെ ഒരു ത്രില്ലില്‍ ആ നിമിഷങ്ങള്‍ എനിക്ക് വളരെ രസകരമായി തോന്നി.. എനിക്ക് പിടി തരാതെ ഓടിയ ആദി മുറിയിലെ കൌച്ചിന്റെ അപ്പുറത്ത് പോയി നിന്നു… ഞാന്‍ ഇപ്പുറത്തും.. കൌച്ചിനു മുകളിലൂടെ ഞാന്‍ അവളെ പിടിക്കാന്‍ ആഞ്ഞതും അവളൊഴിഞ്ഞുമാറി എന്റെ നേരെ തള്ളവിരല്‍ ആട്ടിക്കാണിച്ചു കളിയാക്കി…  കൌച്ചില്‍ നിന്നും ഞാന്‍ എഴുന്നേല്‍ക്കുന്നത് കണ്ടപ്പോള്‍ അവള്‍ സാരിയുടെ തുമ്പ് എളിയില്‍ എടുത്ത് കുത്തി ഓടാന്‍ തയ്യാറായി നിന്നു… ഞാനും മുണ്ട് മടക്കിക്കുത്തി അവളെ പിടിക്കാന്‍ ഓടി.. അവള്‍ വാതിലിനടുത്തേയ്ക്ക് ഓടിയതും ഞാന്‍ ഓടിച്ചെന്ന് വാതിലടച്ച്‌ കുറ്റിയിട്ടു…

“…ഇനി നീ എങ്ങോട്ടാ ഓടണെന്നു കാണാല്ലോ…”

“…എന്നെ പിടിക്കാന്‍ കിട്ടൂല്ലടാ കള്ളത്തെമ്മാടീ…”

അവള്‍ പിന്നെയും ഓടി.. ഞാന്‍ പുറകെയും… ഇത്തവണ  അവള്‍ കട്ടിലിനു മുകളിലൂടെ കയറി ഓടിച്ചെന്നു വാതില്‍ തുറക്കാന്‍ നോക്കിയതും ഞാന്‍ പാഞ്ഞു ചെന്ന്‍ അവളെ പുറകില്‍ നിന്നും വട്ടം പിടിച്ചുയര്‍ത്തി… അവള്‍ ചുമ്മാ കിടന്നു കുതറി… ഞാനും അവളും കൂടി അലച്ചുകെട്ടി കൌച്ചിലേയ്ക്ക് വീണു… ഞാന്‍ അടിയിലും അവളെന്റെ മടിയിലും..

അവളുടെ കുലുങ്ങിത്തെറിച്ചുള്ള ഓട്ടവും ഇടയ്ക്ക് തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ മുഖത്ത് വിരിയുന്ന കുസൃതിയും ഒക്കെ കണ്ട് ഞാനാകെ കമ്പി അടിച്ചിരിക്കുവാരുന്നു… അവളെന്റെ നെറ്റിയില്‍ നെറ്റി മുട്ടിച്ചിരുന്നു കിതച്ചു… ഞാനും കിതച്ചു..

Leave a Reply

Your email address will not be published. Required fields are marked *