ദേവരാഗം 9 [ദേവന്‍]

Posted by

“…ദേ.. ദേവേട്ടന്‍ വന്നു…” സച്ചി വിളിച്ച് പറഞ്ഞപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ എന്റെ നേര്‍ക്കായി… മണവാട്ടികളടക്കം ഒരുപാട് സുന്ദരികള്‍ എന്നെ നോക്കുമ്പോഴും പക്ഷേ  എന്റെ കണ്ണുകള്‍ പതിഞ്ഞത് മേഘപാളികള്‍ക്കിടയില്‍ നിലാവുദിച്ചപോലെ നിന്നിരുന്ന ഒരു ദേവതയിലാണ്… എന്റെ നോട്ടം കണ്ടിട്ടാവണം അവള്‍ മുന്നോട്ട് നോക്കി എതിരെ നിന്ന  പെണ്ണിനോട് എന്തോ പറഞ്ഞു.. അപ്പോള്‍ എന്റെ കണ്ണുകളിലേയ്ക്ക് കൂടുതല്‍ അമൃതം പകര്‍ന്നുകൊണ്ട് അത്രയും നേരം ആ സുന്ദരിയെ മറഞ്ഞ് നിന്നിരുന്ന അവളുടെ തന്നെ പ്രതിരൂപംപോലെ മറ്റൊരു ദേവത എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.

ആ നിമിഷം ഞാനേതോ മായാലോകത്ത് എത്തിയപോലെ തോന്നി.

“…ദേവീ പെണ്ണുങ്ങളില്‍ ഇത്രയും സുന്ദരികള്‍ ഉണ്ടാവുവോ.??”

എന്റെ നോട്ടം കണ്ട് ആ അപ്സരസുന്ദരികളില്‍ ഞാന്‍ ആദ്യം കണ്ടവളുടെ മുഖത്ത് നാണവും മറ്റവളുടെ മുഖത്ത് അത്ഭുതവും നിറയുന്നത് ഞാന്‍ കണ്ടു… നേദ്യം കഴിഞ്ഞതിന്റെ അറിയിപ്പായി മണിയൊച്ച കേട്ടപ്പോളാണ് ഞാന്‍ ഭൂമിയില്‍ തിരിച്ചെത്തിയത്… ആ സുന്ദരികളില്‍ നിന്നും കണ്ണ് പിന്‍വലിച്ചുകൊണ്ട് ഞാന്‍ മുത്തിന്റെ അടുത്തേയ്ക്ക് ചെന്നു.

“…ഇപ്പോഴാണോ വരുന്നത്…” മുത്തെന്റെ ചെവിയില്‍ പതുക്കെ ചോദിച്ചുകൊണ്ട് എന്റെ കൈത്തണ്ടയില്‍ പിച്ചി.

“..ങ്ങ്ഹാ… ഏട്ടാ ഇതാണ് അനുപമ..” പിച്ചുകൊണ്ട ഭാഗം തടവിക്കൊണ്ട് നിന്ന എന്നെ അവള്‍ ആ സുന്ദരികളില്‍ ആദ്യത്തവളെ പരിചയപ്പെടുത്തി.

ദേവമേ ഇതാണോ അജു കെട്ടാന്‍ പോണ പെണ്ണ്… ആ നാറിയുടെ ഭാഗ്യം… ഞാന്‍ മനസ്സില്‍ പറഞ്ഞു… അപ്പോള്‍ മാത്രമാണ് അവളും മണവാട്ടി വേഷത്തിലാണ് നില്‍ക്കുന്നത് എന്ന്‍ ഞാന്‍ ശ്രദ്ധിച്ചത്.. മുന്പ് ആജുവിന്റെ നിശ്ചയത്തിനെടുത്ത ഫോട്ടോയില്‍ ഞാന്‍ അനുപമയെ കണ്ടിട്ടുണ്ടെങ്കിലും എന്റെ കുടുംബക്കാരെല്ലാം കൂടി നില്‍ക്കുന്ന ഫോട്ടോ വൈഡ് ആങ്കിളില്‍ എടുത്തിരുന്നതായിരുന്നകൊണ്ട് അന്ന്‍ അവള്‍ക്കിത്രയും സൌന്ദര്യം തോന്നിച്ചില്ല.. ഞാനവള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു..

“…ഇത് അനുവിന്റെ അനിയത്തി അഞ്ചന…” അനുപമയുടെ അടുത്ത് നിന്ന മറ്റേ സുന്ദരിയെ ചൂണ്ടി മുത്ത് പറഞ്ഞു.. അതെനിക്ക് തോന്നിയിരുന്നു കാരണം അവര്‍ തമ്മില്‍ കാഴ്ച്ചയില്‍ സമാനതകള്‍ ഉണ്ടായിരുന്നു.

“…ഹായ്… ദേവേട്ടനെ ഫോട്ടോയില്‍ ഞാന്‍ കണ്ടിട്ടുണ്ട്…” അഞ്ജന എനിക്ക് നേരെ കൈനീട്ടി… ഞാനാ മൃദുലമായ കൈകള്‍ തൊടാന്‍ കിട്ടിയ ചാന്‍സ് മിസ്‌ ചെയ്യാതെ ഹസ്തദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *