ഒരിക്കലും സ്വപ്നം പോലും കാണാന്‍ പറ്റാത്ത തരത്തില്‍ ആദംബരമായി അവരുടെ വിവാഹം ന്നടക്കുന്നതിന്റെ സന്തോഷം ആ പെണ്‍കുട്ടികളുടെയും അവരുടെ വീട്ടുകാരുടെയും മുഖത്ത് ഉണ്ടായിരുന്നു… ഓരോ കപ്പിള്‍സിനും പ്രത്യേകം മണ്ഡപംപോലെ സെറ്റ് ചെയ്തിരുന്നു… അവിടെ ചെന്ന് അവരെ പരിചയപ്പെടലും.. സെല്‍ഫി എടുക്കലുമായി ആളുകള്‍ മത്സരിക്കുന്നു…
ഇതിനിടയില്‍ അഞ്ജനയുമായി അടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പക്ഷേ അവളെപ്പോഴും അനുപമയുടെ ഒപ്പമായിരുന്നു… ഞാന്‍ പിന്നെ ആദിയും വാവയും ഒക്കെയായി പഞ്ചാരയടിച്ചു നടന്നു… ഇതിനിടയില്‍ എനിക്ക് വരുന്ന ഫോണ്‍കോളുകള്‍ എന്റെ പല അവസരങ്ങളും നഷ്ടപ്പെടുത്തി..
രാത്രി പത്തുമണിക്കാണ് പാര്‍ട്ടി തീര്‍ന്നത്… പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും ഉറങ്ങാനായി പോയെങ്കിലും എനിക്ക് ചെയ്ത് തീര്‍ക്കാന്‍ പിന്നെയും ജോലികള്‍ ബാക്കി ആയിരുന്നു… പിറ്റേന്നത്തെയ്ക്കുള്ള ഫുഡ് ഏര്‍പ്പാട് ചെയ്തിരുന്നവരെ വരെ ഒന്ന് കൂടി വിളിച്ച് എല്ലാം മുടക്കം കൂടാതെ നടക്കും എന്ന്‍ ഉറപ്പ് വരുത്തിയിട്ട് ഞാന്‍ ശ്രീമംഗലത്ത് തിരിച്ചെത്തുമ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു..
എന്റെ മുറിയില്‍ ചെന്നപ്പോള്‍ അജുവും അരുണും അടക്കം ആണ്‍പിള്ളേര്‍ എല്ലാം അവിടെകിടന്ന് ഉറങ്ങുന്നു… അവസാനം എനിക്ക് കിടക്കാന്‍ ഇടം കിട്ടില്ല എന്ന് മനസിലായപ്പോള്‍ ഞാന്‍ മാറാനുള്ള ഡ്രസ്സും എടുത്ത് മാണിക്യന്റെ വീട്ടിലേയ്ക്ക് പോയി… അവിടെ കിടന്ന് ഉറങ്ങി..
പിറ്റേന്ന് ഞായറാഴ്ച്ച… ശ്രീമംഗലത്തിന്റെ അഭിമാനദിനം… എന്റെ മുത്തിന്റെ കല്യാണദിവസം…
വെളുപ്പിന് നാല് മണിക്ക് ഞാന്‍ ഉണര്‍ന്നു.. കുളിയും ബാക്കി കാര്യങ്ങളും കഴിഞ്ഞ് മാണിക്യന്‍ തന്ന കട്ടനും അടിച്ച് ഞാന്‍ ശ്രീമംഗലത്തെയ്ക്ക് ചെന്നു.. പഞ്ചമി എനിക്കു മുന്നേ എത്തിയിട്ടുണ്ടായിരുന്നു… ഞാന്‍ ഡ്രസ്സ്മാറി താഴെചെന്നപ്പോഴേക്കും ബ്യൂട്ടിപാര്‍ളറില്‍ പോകാനായി മുത്തും ആദിയും മാളുവും ഉള്‍പ്പടെയുള്ള പെണ്‍പടകള്‍ റെഡിയായി നില്‍ക്കുന്നു… രണ്ടു കാറുകളിലായി ഞാനും മാണിക്യനും അവരെ പാര്‍ളറിലേയ്ക് കൊണ്ടുപോയി… പിന്നെ മുല്ലപ്പൂ എടുത്തുകൊണ്ടു വരാനായി ഞാന്‍ പോയി..
എട്ടു മണിക്ക് മുന്‍പായി മണവാട്ടിമാരും പരിവാരങ്ങളും റെഡിയായി…