അജുവിന്റെ കല്യാണവും ഈ ഒപ്പമാണെങ്കിലും അതിന്റെ ചിലവൊക്കെ അവനും അവന്റെ പെണ്ണിന്റെ വീട്ടുകാരും തന്നെയാണ് വഹിക്കുന്നത്… കല്യാണം നടക്കുന്നത് ഈ ഒപ്പമാണെന്ന് മാത്രം.. മുത്തിന്റെ കല്യാണനിശ്ചയം നടന്നതിന്റെ പിറ്റേ ആഴ്ച്ചയാണ് അവന്റെ നിശ്ചയവും നടന്നത് അതുകൊണ്ട് കല്യാണം ശ്രീമംഗലത്ത് വച്ചുമതി എന്ന അച്ഛന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിക്കുകയായിരുന്നു… അജുവും ശ്രീമംഗലം തറവാട്ടിലെ ആണല്ലോ.
“…എന്നാലും ഈ ആദി എന്തൊരു മണ്ടിയാ.. നിങ്ങള് തമ്മിലുള്ള ഒരു പ്രൈവറ്റ് വീഡിയോ എടുക്കാനായിരുന്നെങ്കില്‍ ഇവളെന്തിനാ ഈ ഡി.എസ്.എല്‍.ആര്‍. ഉപയോഗിച്ചേന്നാ എനിക്ക് മനസ്സിലാവാത്തത്.. അതിനു വല്ല സ്പൈക്യാമും വച്ചാ പോരാരുന്നോ…” മുത്തിനൊപ്പം കല്യാണം കഴിക്കുന്ന മറ്റ് മൂന്നു പെണ്‍കുട്ടികളുടെ വീട്ടിലും പോയി ഒരുക്കങ്ങളൊക്കെ കണ്ട് തിരിച്ചു വരുന്ന വഴിക്കാണ് മുത്ത് വീണ്ടും ആദിയുടെ കാര്യം സംസാരിക്കാന്‍ തുടങ്ങിയത്… ഞങ്ങള്‍ക്കൊപ്പം പഞ്ചമിയും മാണിക്യനും ഉണ്ടായിരുന്നു.
“… ഹേയ്… അവളത്രയ്ക്ക് മണ്ടിയൊന്നുമല്ല.. ആ ക്യാമറ വച്ചതിനു പിന്നില്‍ വേറെ എന്തോ ഉദ്ദേശമുണ്ട്..” മുത്തിന് മറുപടി കൊടുത്തത് പഞ്ചമി ആയിരുന്നു.. അവള്‍ക്കിപ്പോള്‍ ഇടയ്ക്ക് മാത്രമേ തമിഴ് വരൂ… അല്ലാത്തപ്പോള്‍ ശുദ്ധമലയാളം. മാണിക്യനും അങ്ങനെ തന്നെ.
“…എട്ടന് എന്താ തോന്നുന്നേ…?? എന്റെ പുറകിലെ സീറ്റിലിരുന്ന മുത്ത് മുന്നോട്ടാഞ്ഞിരുന്ന്‍ എന്റെ തലയില്‍ തോണ്ടിക്കൊണ്ട് ചോദിച്ചു.
“…എടീ മണ്ടി കുശ്മാണ്ടമേ… നീ ആദിയെ വല്ലാതെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തു കളഞ്ഞു… ആര് എന്ത് പറഞ്ഞാലും വിശ്വസിച്ചിരുന്ന, ആരെങ്കിലും അവളെ ഒന്ന് കളിയാക്കിയാല്‍ പോലും അതൊന്നു മനസ്സിലാവാന്‍ പത്ത് മിനിറ്റെടുക്കുന്ന ആ പഴയ ആദിയല്ല അവളിപ്പോ… ഒരു കോളേജ് പ്രൊഫസറാ…”
“…പിന്നേ പ്രൊഫസറാണെന്ന് കരുതി അവളുടെ മണ്ടത്തരത്തിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല…” ഞാന്‍ ആദിയെ പൊക്കിപ്പറഞ്ഞത് മുത്തിന് ഇഷ്ടപ്പെട്ടില്ല.
“..മണ്ടി ആയിട്ടാണോ അവള് എം.എസ്.സി റാങ്കോടെ പാസ്സായത്.. അതും മാത്ത്സ്.. പണ്ട് അവള് പഠിക്കാനൊന്നും വല്യ താല്പ്പര്യമില്ലാതിരുന്ന അക്ഷരവിരോധി ആയിരുന്നെന്നു കരുതി ഇപ്പോ അവള് അങ്ങനെയാണെന്ന് കരുതിയ നീയാ മണ്ടി…”