“…അതിപ്പോ കുത്തിയിരുന്ന് പഠിച്ചാല്‍ ആര്‍ക്കും റാങ്ക് മേടിക്കാം.. എന്ന് കരുതി വിവരം ഉണ്ടാവണം എന്നില്ലല്ലോ…” മുത്ത് വീണ്ടും കലിച്ചു.
“… നീ അവളുടെ ഫെയ്സ്ബുക് പേജൊന്നു എടുത്ത് നോക്കിയേ.. അതില്‍ അവളുടെ ഒരു സ്റ്റുഡന്റ് ഇട്ടിരിക്കുന്ന ഒരു പോസ്റ്റ് ഉണ്ട്… പെരുമാള്‍മുരുകന്റെ കീഴാളന്‍ എന്ന നോവലിന് ആദി എഴുതിയ ഒരു നിരൂപണം.. അതിന്റെ സാഹിത്യഭംഗിയെ പ്രശംസിച്ചാണ് ആ കുട്ടി അത് പോസ്റ്റ് ചെയ്തേക്കുന്നത്… നീ അതൊന്നു വായിച്ചു നോക്ക്.. എന്നിട്ട് പറ അവക്ക് വിവരം ഉണ്ടോ ഇല്ലയോ എന്ന്…” മുത്ത് ഫെയ്സ്ബുക്കില്‍ ഞാന്‍ പറഞ്ഞ പോസ്റ്റ് വായിച്ചു നോക്കി അന്തം വിട്ടിരുന്നു.
“…എന്നാലും ഇവളാളൊരു സംഭവാണല്ലോ…?? ഞാന്‍ ഇത്രയൊന്നും വിചാരിച്ചില്ല…”
“..അതാ ഞാന്‍ പറഞ്ഞത് ആദി പഴയ ആദിയല്ല എന്ന്…”
“…അപ്പഴും അവളെന്തിനാ ആ ക്യാമറ വച്ചത്.. ഇത്രയ്ക്ക് ബുദ്ധിയുണ്ടേ എട്ടനത് കണ്ടാ പ്രശ്നാവൂന്ന്‍ അവള്‍ക്ക് ഊഹിച്ചു കൂടെ…”
“…മോളൂ.. നീ ഒന്നാലോചിച്ചു നോക്കിയേ… ഞങ്ങള്‍ തമ്മിലുള്ള ഒരു പ്രൈവറ്റ് വീഡിയോ അവളെടുത്താല്‍ത്തന്നെ അവള്‍ക്ക് അതാരെയൊക്കെ കാണിക്കാന്‍ പറ്റും… കൂടിവന്നാ നമ്മളീ നാല് പേരെ കാണിക്കാം.. കാരണം സംഭവങ്ങളൊക്കെ അറിയാവുന്നത് നമ്മക്ക് ആണല്ലോ… അല്ലാതെ നമ്മടെയോ അവളുടെയോ വീട്ടുകാരെ ഇത് കാണിച്ചാല്‍ അവളുടെ നിലവാരം എന്താകും…??” ഞാന്‍ പറഞ്ഞത് ശരിയാണെന്ന അര്‍ദ്ധത്തില്‍ മുത്ത് തലയാട്ടി… പഞ്ചമി കൂലംകഷമായ ആലോചനയിലാണ്.. മാണിക്യന്‍ മാത്രം ഇതൊന്നും ശ്രദ്ദിക്കാതെ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു..
“..അപ്പൊ അവള്‍ക്ക് വേണ്ടിയിരുന്നത് ഒരു വീഡിയോ അല്ല..”
“…പിന്നെ…” മുത്തും പഞ്ചമിയും ഒരേ ശബ്ദത്തില്‍ ചോദിച്ചു.
“…ഇന്നലെ രാവിലെ എന്റെ മുറിയില്‍ വന്നപ്പോഴുള്ള എന്റെ പ്രതികരണം വച്ച്, ഞാന്‍ ഇനിയൊരിക്കലും അവലെ പഴയപോലെ സ്നേഹിക്കില്ല എന്ന്‍ അവള്‍ മനസ്സിലാക്കിക്കാണും.. പക്ഷെ അവള് പിന്മാറാന്‍ തയ്യാറല്ലായിരുന്നു… അതിനു എന്നോട് സംസാരിച്ച് എന്നെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ ഒരു സിറ്റ്വേഷന്‍ ക്രിയേറ്റ് ചെയ്യാനാണ് അവളാ ക്യാമറ വച്ചതെങ്കിലോ… അതില്‍ ഒരുപരിധിവരെ അവള് വിജയിക്കുകേം ചെയ്തില്ലേ..??”