“…എങ്ങനെ…??”
“…ഇന്നലെ രാവിലെ അവളെ തൊടാന്‍ അറയ്ക്കും എന്ന് പറഞ്ഞ എന്നെക്കൊണ്ട് ഇന്നലെ രാത്രി മുഴുവന്‍ അവള്‍ക്കൊപ്പം അവളുടെ ഭര്‍ത്താവിനെപ്പോലെ കഴിയിച്ഛത് ആ ക്യാമറയല്ലേ… അല്ലായിരുന്നെങ്കില്‍ പഴയ കാര്യങ്ങള്‍ വീണ്ടും വീണ്ടും അവള് പറയാന്‍ ശ്രമിക്കുമ്പോ അത് കേള്‍ക്കാന്‍ ഒരു പക്ഷെ ഞാന്‍ തയ്യാറാവില്ലായിരുന്നല്ലോ…”
“…അപ്പോള്‍ അവള് ഏട്ടനെ വീണ്ടും ചതിക്കുകയല്ലേ ചെയ്തത്…??”
“…ഏയ്.. ഇതില്‍ ചതിയൊന്നുമില്ല… ചെയ്ത തെറ്റിനെ ഓര്‍ത്ത് അവള്‍ക്ക് നല്ല പശ്ച്ചാത്താപമുണ്ട്.. എനിക്കൊപ്പം ജീവിച്ച്, എന്നെ സ്നേഹിച്ച് ആ തെറ്റിന് പരിഹാരം കാണണം എന്നവള്‍ ആഗ്രഹിക്കുന്നുമുണ്ട്… അതിന് എല്ലാം എന്നോട് തുറന്നു പറയാന്‍ ഒരവസരത്തിനു വേണ്ടിയാവും അവളിങ്ങനെ ഒക്കെ ചെയ്തത്…”
“… അതെങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റും ദേവാ.. ചിലപ്പോ ഇതും അവളുടെ കെണി ആണെങ്കിലോ…” പഞ്ചമിയുടെ ന്യായമായ സംശയം.
“…അല്ല അക്കാ… ഏട്ടന്‍ പറയുന്നതിലും കാര്യമുണ്ട്.. നമ്മള്‍ ആദിയെ ഒരു ശത്രുവായി കാണുന്നകൊണ്ടാ നമുക്ക് ഇങ്ങനെ തോന്നുന്നേ.. നമ്മടെ പഴയ ആദി ആളൊരു പാവമല്ലാരുന്നോ… അവള്‍ക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു… പക്ഷേ ആദി പറഞ്ഞത് മുഴുവനും സത്യമൊന്നുമല്ല.. അവള്‍ക്ക് വരുണുമായി വെറും ഫ്രണ്ട്ഷിപ്പ് മാത്രമല്ല ഉണ്ടായിരുന്നതെന്ന് ഉറപ്പാണ്.. ഒരുപക്ഷേ തെറ്റ് ചെയ്യുമ്പോഴും അതിന്റെ വലിപ്പത്തെക്കുറിച്ച് അവള്‍ക്ക് വലിയ ധാരണ ഉണ്ടായിക്കാണില്ല… എല്ലാം കൈവിട്ടു പോയിക്കഴിഞ്ഞപ്പോഴായിരിക്കും അവള്‍ക്ക് ബോധം വച്ചത്…”
“…അതെ…” ഞാന്‍ മുത്തിനെ പിന്‍താങ്ങി.
“…എന്തായാലും ഏട്ടന്‍ പറഞ്ഞപോലെ ആ സംഭവത്തിനു ശേഷം ആദി കുറച്ച് സീരിയസ്സായി…”
“…ഇനിയെന്താ ദേവാ നിന്റെ തീരുമാനം… അവളെ കല്യാണം കഴിക്കാനാണോ..??”
“…ഹേയ്… അത് ശരിയാവുമെന്ന് തോന്നുന്നില്ല പഞ്ചമീ… അവളെത്ര നന്നായീന്ന് പറഞ്ഞാലും അന്നത്തെ സംഭവങ്ങള്‍ എന്റെ ഉള്ളില്‍ എന്നും ഒരു കരടായി കിടക്കും.. ഞങ്ങള്‍ക്ക് ഒരിക്കലും സമാധാനമുള്ള ഒരു ജീവിതം ഉണ്ടാവില്ല… കെട്ടിയ പെണ്ണിനെ സംശയിക്കുന്നതിനേക്കാള്‍ വല്യ ഒരു സമാധാനക്കേട് വേറെ എന്തുണ്ടാവാനാ…”