“‘ അത് വാടകക്ക് കൊടുത്തിരിക്കുവല്ലായിരുന്നോ ?”
“‘ ആടാ .. അവിടെ ഹൌസ് ഓണറു തന്നെയാ വന്നേക്കുന്നെ …”‘
“‘ആളെങ്ങനെയുണ്ട് ..”‘
“” പണ്ടിവിടെ ഉള്ളവരെല്ലാം അയാളുടെ ഒടുക്കത്തെ ധാർഷ്ട്യം കാരണം മടുത്തതാ …അയാളൊരു കടയും സിറ്റിയിൽ തുറന്നിട്ടുണ്ട് അയാൾക്കാരേം കാണത്തില്ല … അയാള് മാത്രമേ വലിയവൻ ഉള്ളൂന്നാ തോന്നൽ …. മറ്റുല്ലവരെഎല്ലാം പുഞ്ഞം ..അതുകൊണ്ട് ഒന്ന് കയറിയ വർ അങ്ങോട്ട് കേറാൻ മടിക്കും … അമ്മായിയമ്മേം കെട്ടിയോളും കെട്ടിയോടെ ചേട്ടത്തിയും ഉണ്ട് കൂടെ ..അതെല്ലാം അയാളുടെ സെറ്റപ്പ് ആണെന്നാ സൂസൻ പറഞ്ഞെ … “”‘
” ഓഹോ .. അപ്പൊ അയാളാര് ചുള്ളനാരിക്കുമല്ലോ “”
“‘അഹ് … ഞാനൊന്ന് പരിചയപ്പെടാൻ ചെന്നു ..അയാള് വല്യ പുരോഗന വാദിയാന്നാ വിചാരം … മറ്റുള്ളവരെ തരം താഴ്ത്തി സംസാരിക്കാതെ ബഹുമാനിച്ചില്ലേലും വേദനിപ്പിക്കുന്ന സംസാരം നടത്താത്ത ആളുകൾ ആണ് ശെരിക്കും ആധുനിക യുഗത്തിലുള്ളവർ .. അല്ലാതെ ഇയാളെ പോലെ മനസ്സിൽ ഒന്ന് വിചാരിച്ചിട്ട് , മറ്റുള്ളവർ അങ്ങനെ ചിന്തിച്ചു പ്രവർത്തിക്കണം പറയുന്നവർ ഏത് കോത്താഴത്തുകാരനാ “”
“‘ ””‘ങേ ? ഡി … നീയിതെന്താ ഈ പറയുന്നേ …”‘
“‘ ഡാ ,…. ഇന്നാളൊരു ദിവസം പത്രത്തിന്റെ കൂടെ ഒരു നോട്ടിസ് …ആളും പേരും ഒന്നുമില്ല ..ഇതോടപ്പമുള്ള ചോദ്യം പൂരിപ്പിച്ചു ടൗണിലെ പെട്ടിയിലിടുക .. ഒന്നാം സമ്മാനം 101 രൂപ “‘ എന്ന് മാത്രം … എല്ലാരും ഇട്ടു … പെട്ടി പൊട്ടിച്ചപ്പോ അയാള് ചാടി പറയുവാ ..ഈ പഞ്ചായത്തിൽ ഉള്ളവർ പങ്കെടുക്കരുതായിരുന്നെന്നു വേറെ പഞ്ചായത്തിൽ നിന്നും ആള് കേറാൻ വേണ്ടി ചെയ്‌തത് ആണത്രേ . ഈ പഞ്ചായത്തിലെ കടക്കാര് ഇടാൻ പാടില്ലായിരുന്നെന്ന് .അവർക്കൊന്നും വിവരമില്ലന്നു .. അളുമൂരും പേരുമൊന്നുമില്ലാതെ എല്ലാരും പൂരിപ്പിച്ചിടുകന്നും പറഞ്ഞു നോട്ടീസ് അടിപ്പിച്ചു , അതിലൊരു നിബന്ധനേം വെക്കാതെയിരുന്നപ്പോ എല്ലാരുമിട്ടു .. ആർക്കും വിവരമില്ലാന്നയാൾ പറഞ്ഞപ്പോ അയാളുടെ വീട്ടീന്ന് വരെ ” ഇയാളെത് കോത്താഴത്ത് കാരനാ” ന്നുള്ള മുറുമുറുപ്പും കേട്ടു . .എന്നാലത് നോട്ടീസിൽ പറയത്തില്ലേ … അണ്ണാക്കിൽ തിരുകി വെച്ചാ ആരേലും അറിയുമോ എന്ന “‘
” ‘ അല്ല … അമ്മായിതൊക്കെ എന്തിനാ എന്നോട് പറയുന്നേ ?”’