സൂര്യഭഗവാൻ്റെ അവസാന തുള്ളി വെട്ടവും അറബിക്കടലിൽ ലയിച്ചു…
ആ നേരം അകലെ മീശപ്പുലി മലകൾക്കു സ്വർണ്ണ നിറമായിരുന്നു.
പുക മറ പോലുള്ള മഞ്ഞു പാളികൾ പെണ്ണിന്റെ അരയിലെ വെള്ളി അരഞ്ഞാണം പോലെ മീശപ്പുലി മലയെ ചുറ്റി പിണഞ്ഞു കിടക്കുന്നു.
പടർന്ന കുംകുമം പോലെ സൂര്യനും മാഞ്ഞു തുടങ്ങുന്നു …
തട്ടുമ്പുറത്തു കയറ്റി വെച്ച ബാഗ്ഗ് തറയിൽ വീഴുന്ന ശബ്ദം കേട്ട് കാവ്യവും ഒന്ന് ഞെട്ടി…
“എന്താ മോളെ…??” രേണുക അമ്മായി തിരക്കി
“ഒന്നുമില്ല അമ്മെ ബാഗ്ഗ് താഴെ വീണതാ” കാവ്യ പറഞ്ഞു …
“നീ ഇതുവരെ ഒതുക്കി കഴിഞ്ഞില്ലേ “…
“ഓ കഴിഞ്ഞമ്മേ… ബെഡ്ഡ് ഷീട്ടൂടെ വിരിച്ചാമതി”….
“അംഹ് കഴിഞ്ഞിട്ട് താഴേക്ക് വാ….സന്ധ്യ മയങ്ങി തുടങ്ങി”..
ഇന്ന് രാവിലെ മീരയും അവന്തികയും പോയി കഴിഞ്ഞു ഇല്ലം ചുറ്റിനടന്ന് കാണുകയായിരുന്നു
അമ്മായിയമ്മയും മരുമകളും. ഇല്ലത്തിന്റെ ചരിത്രവും ഇടുക്കിയിലെ ഭൂമിശാസ്ത്രവും ഒക്കെ സംസാരിച്ചു അമ്മായിയമ്മയും മരുമകളും നേരം നീക്കുകയായിരുന്നു…
പണ്ട് നാടൻ ശൈലിയിൽ രേണുക അമ്മായിയുടെ അച്ഛൻ പണികഴിപ്പിച്ച ഇല്ലാമായിരുന്നു കാവ്യയുടെ ആ ഭതൃഗൃഹം . കാലത്തിനൊത്തു ഏറെക്കുറെ മാറ്റങ്ങളും ആധുനികത്തേയും തന്റെ പ്രിയതമൻ ഭർത്താവ് അതിനു വരുത്തിയിട്ടുണ്ടായിരുന്നു ..
രണ്ടു നിലയാണ് ഇല്ലത്തിനുള്ളത്. മുകളിലത്തെ നിലയിലെ വടക്കേ വശത്തെ മുറി മരിച്ചുപോയ തന്റെ അമ്മായിഅച്ചൻ രാഘവന് പ്രിയപ്പെട്ടതായിരുന്നു..വളരെ വിശാലയമായ മുറി..