”അതിന് ആരാണ് റിയാസേ അങ്ങനൊരു പെണ്ണുണ്ടാവുമോ…”
”യേസ്… തീര്‍ച്ചയായും ഉണ്ട്… ആളെന്റെയൊരു എഫ്ബി ഫ്രണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ കട്ടകമ്പനിയാണ്… ഗോപന്‍താഴത്തുവീട്ടിലിനെ മുട്ടാന്‍ അവള്‍ തന്നെ മതി… അപ്പോള്‍ കൗണ്ട് ഡൗണ്‍ തുടങ്ങിക്കോ… മദാലസമേട്ടില്‍ വിദേശികള്‍ പിക്‌നിക്കിന് വന്ന് അടിച്ചുപൊളിക്കുന്ന പിക്‌നിക് ഹബ്ബ് ഉദ്ഘാടനം ചെയ്യുന്ന ദിവസത്തേക്ക്. അത് മാത്രമല്ല നമ്മള്‍ മൂവരും ഏ… കച്ചവാ എന്ന് പറയും പോലെ ചുണ്ടിലൊരു സിഗരറ്റും മുഖത്തൊരു കൂളിംഗ് ഗ്ലാസുമായി രാജാക്കന്മാരെപോലെ ആവുന്ന ദിവസത്തിനു വേണ്ടി…” റിയാസ് ഖാന്‍ ഉറച്ച ശബ്ദത്തെടെ പറഞ്ഞു.
(തുടരും)