മദാലസമേട് [പമ്മന്‍ജൂനിയര്‍]

Posted by

സ്വാതന്ത്ര്യാനന്തരം കുടിയേറ്റ കര്‍ഷകരുടെ നാടായി മാറിയതാണ് മദാലസമേട്. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടാന്‍ പഴശ്ശിരാജാവിന്റെ ഒളിപ്പോര്‍ സംഘത്തില്‍ പെട്ടവര്‍ ഈ പ്രദേശത്തുകാരായിരുന്നു. വീരപഴശ്ശിയുടെ ചരിത്രത്തിന് ശേഷം കാടുംകാട്ടുമൃഗങ്ങളും സൈ്വര്യവിഹാരം നടത്തിയ ഈ കാട്ടുമലപ്രദേശം പിന്നീട് കേരളത്തിന്റെ തെക്കും വടക്കും പടിഞ്ഞാറുമുള്ള വിവിധ ജാതിമതസ്ഥര്‍ കുടിയേറി കുടിയേറ്റ ഗ്രാമമാവുകയായിരുന്നു.

ഇന്ന് മദാലസമേട് വികസനത്തിന്റെ പിച്ചവെക്കലിലാണ്. പ്രാചീന-ആധുനിക സംസ്‌കാരങ്ങളുടെ സമ്മിശ്രമാണ് ഇന്നിവിടുള്ളത്. കുടിയേറിയപലരും അന്യനാട്ടില്‍ നിന്ന് പലായനം ചെയ്ത് വന്നതിനാല്‍ ഒരു സമ്മിശ്രരീതിയാണ് ഇവിടെ. ശരിക്കും ഇന്ത്യ എന്ന പേര് മദാലസമേട് അന്വര്‍ത്ഥമാക്കും. നാനാജാതിമതസ്ഥര്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഈ നാട് കേരളഭൂപടത്തില്‍ ഭാരതസംസ്‌ക്കാരത്തിന്റെ മഹിമവിളിച്ചോതുന്ന ഒന്നാണ്.

ദേശീയപാതയില്‍ നിന്ന് പഞ്ചായത്ത് കവല വഴി മദാലസമേട്ടിലേക്ക് അന്നും ഇന്നും ഒരൊറ്റ സ്വകാര്യ ബസേ സര്‍വ്വീസ് നടത്തുന്നുള്ളു. ഗിരിജാ ശാരദ. ഗിരിജാ ശാരദയാണ് മദാലസമേട്ടുകാര്‍ക്ക് പുറംലോകവുമായുള്ള ബന്ധം. ഇന്ന് പല വീടുകളിലും കാറും ബൈക്കുകളും വന്നെങ്കിലും അരമണിക്കൂര്‍ ഇടവിട്ട് മദാലസമേട്ടില്‍ നിന്നും ദേശീയപാതയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ഗിരിജാ ശാരദതന്നെയാണ് ഇന്നും പ്രധാന യാത്രാവാഹനം.

മരുതുംകുന്ന് പള്ളി, യക്ഷിത്തറമേട്, കുറുമാടി, ചേന്നങ്കര, നീര്‍പെരുംതറ എന്നീ വാര്‍ഡുകള്‍ ചേര്‍ന്നതാണ് മദാലസമേട് ഗ്രാമപഞ്ചായത്ത്.

Leave a Reply

Your email address will not be published. Required fields are marked *