പക്ഷെ ഇന്നൊരു സത്യം നിലനില്‍ക്കുന്നുണ്ട്. മദാലസമേട് കവലയുടെ കിഴക്കേ ഭാഗത്തെ കയറ്റം കയറി സന്ധ്യകഴിഞ്ഞാല്‍ ആരും തനിച്ച് പോകാറില്ല. ആ കയറ്റത്തിന് മുകളിലാണ് ദേവമ്മയുടെ താമസം. ഒറ്റയ്ക്ക്. ഇഷ്ടികകള്‍ക്കൊണ്ട് കെട്ടിയ വീട്ടില്‍. അതിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ക്ക് കാലഘട്ടത്തിന്റെ പഴക്കമുണ്ട്. ആ വീട്ടില്‍ തനിച്ചാണ് ദേവമ്മ. വെറുതെയല്ല മദാലസമേട്ടിലെ ദൈവീകപരിവേഷമുള്ള മന്ത്രവാദിനിയാണ് ദേവമ്മ. ദേവമ്മ ഒറ്റക്ക് താമസിക്കുന്ന ആ കുന്നിന്‍ മുകളിലൂടെ വേണം കോട്ടയത്തുള്ള സത്താര്‍ അലി പുതുതായി തുടങ്ങിയ വിജ്ഞാനമന്ദിര്‍ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് പോകേണ്ടത്. പുറത്തുനിന്നുള്ള അധ്യാപകര്‍ക്ക് താമസിക്കുവാന്‍ അവിടെ തന്നെ ക്വാട്ടേഴ്‌സുണ്ടെങ്കിലും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീനാശങ്കറും മകനുമല്ലാതെ വേറെ ആരും അവിടെ താമസമില്ല. മദാലസമേട്ടില്‍ ഭയപ്പെടുത്തുന്ന ഒരു പ്രദേശമായി ദേവമ്മയുടെ കുന്നിന്‍ മുകളിലാണ് പഴയ മദാലസ ഒരു രാത്രി അപ്രതീക്ഷ്യയായത്.
രാജാവിന്റെ കിങ്കരന്മാര്‍ തേടിവന്ന ഒരു രാത്രി ആദ്യത്തെ കിങ്കരന്‍ ഭോഗിച്ച ശേഷം അടുത്ത ആള്‍ വന്നപ്പോഴേക്കും മദാലസയെ കാണാതെയായി. പിന്നീടാരും മദാലസയെ കണ്ടിട്ടില്ല. ആ മദാലസയൊരു യക്ഷിയായിരുന്നുവെന്നും മറ്റും പിന്നീട് കഥകള്‍ പ്രചരിച്ചു. അതിനാലാണ് പഴശ്ശിയുടെ ഒളിപ്പോരാട്ടത്തിന് ശേഷം ഈ പ്രദേശം അന്യമായി പോയത്. എന്നാല്‍ ആവാസവ്യവസ്ഥയില്‍ കുടിയേറ്റത്തിന് പ്രാധാന്യമേറിയപ്പോള്‍ ജനങ്ങള്‍ പലനാട്ടില്‍ നിന്നും ഈ മേട്ടിലേക്ക് കുടിയിറുകയും ആ പഴയ മദാലയസ്ലയുടെ പേരില്‍ പുതിയൊരു നാട് രൂപം കൊള്ളുകയും ചെയ്തു.
മദാലസ്സമേട് കവലയില്‍ എത്തിയാല്‍ ഏറെ തിരക്കുള്ളത് ശങ്കുണ്ണിയാശാന്റെ ചായക്കടയാണ്.
സമയം പുലര്‍ച്ചെ 5.30.