അഖിലിന്റെ പാത 7 [kalamsakshi]

Posted by

“നന്ദിയോ സർ എന്നോട് അങ്ങനെയൊന്നും പറയരുത് വെറും ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്ന എന്നെ ഇവിടെ വരെ എത്തിച്ചത് സാറാണ്”. അവൻ വിനയപൂർവ്വം നന്ദി വാക്കുകൾ നിരസിച്ചു.

” അതൊന്നും നീ ചെയ്ത ഉപകാരങ്ങൾക്ക് പകരം ആകില്ല വിനായക്, നിനക്ക് ഞാൻ ചെയ്ത കാര്യങ്ങൾക്കെല്ലാം എനിക്കും ലാഭം ഉണ്ടായിട്ടുണ്ട് എന്നാൽ നീ ചെയ്ത ഉപകാരണങ്ങൾ അങ്ങനെ അല്ല, നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇത്രയും വേഗത്തിൽ പുറത്തിറങ്ങാനോ, റീനയെ ഒറ്റക്കാക്കിയിട്ട് സമാധാനത്തോടെ അകത്ത് കിടക്കാനോ കഴിയില്ലായിരുന്നു.” ഞാൻ എന്റെ ആത്മാർഥമായ നന്ദി അവനെ അറിയിച്ചു.

പിന്നീട് പല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്തു ഞങ്ങളുടെ കമ്പനിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും. വർഷയുടെ മരണത്തിനെ തുടർന്ന് ഞാൻ അവനെ ഏൽപ്പിച്ച ദൗത്യത്തെ കുറിച്ചും എല്ലാം അവൻ പറഞ്ഞു. അങ്ങനെ കാർ  ആളൊഴിഞ്ഞ വഴിയിൽ എത്തിയപ്പോൾ ഒരു റെയ്ഞ്ച് റോവർ കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്ത് ഞങ്ങളുടെ വണ്ടിയുടെ കുറുകെ സഡൻ ബ്രേക് ഇട്ടു നിന്നു. ഞാൻ ആ കാറിൽ എന്റെ കാർ ഇടിക്കാതിരിക്കാൻ വേണ്ടി പെട്ടെന്നു ബ്രേക് ചവിട്ടി വണ്ടി നിർത്തി എന്നിട്ട് ആ കാറിലേക്ക് നോക്കി. “ആരാണ് സർ അത്” വിനായക് ഞങ്ങളുടെ മുന്നിൽ കിടന്ന കാറിനെയും എന്നെയും നോക്കി ചോദിച്ചു.

“വിക്രമൻ വിതുര വിക്രമൻ..”കാറിന്റെ പിൻ സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ ഞാൻ പറഞ്ഞു. പുറകിൽ മറ്റൊരു കാർ വന്ന് നിന്നത് ഞാൻ അപ്പോഴാണ് ശ്രദ്ദിച്ചത്. അതിൽ നിന്നും ആരോഗ്യ ദൃഢരാത്രരായ നാലുപേർ ഇറങ്ങി വന്നു. വിക്രമൻ വന്ന കാറിൽ അയാളെ കൂടാതെ നാല് പേർ കൂടി ഉണ്ടായിരുന്നു. എല്ലാവരും ഗുണ്ടകൾ ആണെന്ന് അവരുടെ ശരീര ഭാഷ കണ്ടാൽ തന്നെ അറിയാം. “വിനായക് നീ ഇവിടെ തന്നെ ഇരുന്നോ ഞാൻ പറയുന്നത് വരെ നീ പുറത്തിറങ്ങരുത്.” ഞാൻ ഡോർ തുറന്ന് കൊണ്ട് പറഞ്ഞു.

“വേണ്ട സർ… സർ പോകണ്ട ഇവരെ കണ്ടിട്ട് അത്ര പന്തിയാണെന്ന് തോന്നുന്നില്ല” വിനായക് അവന്റെ വേവലാതി അറിയിച്ചു. “കുഴപ്പം ഒന്നും ഇല്ല ഞാൻ സംസാരിച്ച് നോക്കട്ടെ” എന്ന് പറഞ്ഞ് ഞാൻ പുറത്തിറങ്ങി ഡോർ ക്ലോസ് ചെയ്തു.

“എന്റെ മകനെ കൊന്നിട്ട് നീ ഞെളിഞ്ഞ് നടക്കുകയാണല്ലേ നായെ.. ഇന്ന് തന്നെ ഞാൻ നിന്നെയും എന്റെ മകൻ പോയ ഇടത്തേക്ക് പറഞ്ഞ് വിടും, അത് കഴിഞ്ഞ് നിന്റെ മാറ്റവളെയും”. കാറിന് പുറത്തിറങ്ങിയ എന്നെ കണ്ടു ചീറി കൊണ്ട് വിക്രമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *