“ മോളൂ ..”
“ ങും…..”
ഞാൻ കൈകൊണ്ട് ചേച്ചിയുടെ ചുണ്ടിൽ തൊട്ടു.അധരങ്ങളിലൂടെ പലപ്രാവശ്യം കൈ അങ്ങോട്ടും ഇങ്ങോട്ടുമായി അലഞ്ഞ്നടന്നു.നല്ല മാർദ്ദവമുള്ള ചുവന്ന ചുണ്ടുകൾ
“ ഞാനീ ചുണ്ടിലൊന്നുമ്മ വച്ചോട്ടെ.”
മറുപടിക്കായി കാത്തുനിൽക്കാതെ എന്റെ മുഖം ആ മുഖത്തോടടുപ്പിച്ചു.ആ കണ്ണുകൾ എന്റെ കണ്ണുകളിലുടക്കി.ഹൊ ശരിക്കുമാ കഴുകൻ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നതുപോലെ തോന്നി.
“ മോളേ നീരചേ വീട്ടിലാരുമില്ലേ.ഈ പെണ്ണിതെവിടെപ്പോയിക്കിടക്കുന്നു മോളേ നീരചേ.”
മുറ്റത്തുനിന്നുള്ള ശബ്ദം ഞങ്ങളെ ഞെട്ടിച്ചു.
“ നീ ഇവിടിരിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം.” ചെറിയ പരിഭ്രമത്തോടെ ചേച്ചി വാതിൽ തുറന്ന് ഉമ്മറത്തേക്കിറങ്ങി.
“ നീയെന്താ പെണ്ണേ വീടൊക്കെ പൂട്ടിയിട്ടിരിക്കുന്നത്.വിനോദെവിടെ?”
ശബ്ദത്തിൽ നിന്ന് അത് നാണിത്തള്ളയാണെന്ന് മനസ്സിലായി.ചേച്ചിയുടെ വീടിന് തൊട്ടു പിന്നിലാണവരുടെ വീട്.തൊണ്ണൂറ് വയസ്സു കഴിഞ്ഞെങ്കിലും നല്ല പയറുപോലെ ഓടിക്കൊണ്ടിരിക്കും ഒരിക്കലും വീട്ടിലടങ്ങിയിരിക്കില്ല.ഭർത്താവ് പണിക്കർ ഒരു കിടരോഗിയാ രാത്രി ആരെങ്കിലും കൂടെ വേണം അതുകൊണ്ടാവും നാണിത്തള്ളയോട് വന്ന് കൂട്ട് കിടക്കാൻ വിനോദേട്ടൻ പറയാതിരുന്നത്.
“ വിനോദേട്ടൻ തൃശൂർക്ക് പോയല്ലോ.നാളെയേ വരൂ..”ചേച്ചിയുടെ ശബ്ദത്തിൽ ചെറിയൊരു പതർച്ച ഉണ്ടായിരുന്നു.
“ അവനെന്ത് പണിയാ കാണിച്ചേ.തൃശൂരിൽ നല്ല അടയ്ക്കയും പുകയിലയും കിട്ടുമെന്ന് കേട്ടു.ഞാൻ അവനോട് എനിക്ക് വരുമ്പോൾ കുറച്ച് വാങ്ങിവരണമെന്ന് പറയാൻ വന്നതാ.ഇന്നുച്ചയ്ക്ക് പോവൂന്നല്ലേ അവൻ പറഞ്ഞത്.പിന്നെന്തേ നേരത്തേ പോയേ?”
“ അറിയില്ല.വേറെ ഒരു കൂട്ടുകാരനും കൂടി ഉണ്ടായിരുന്നു അവരൊരുമിച്ചാ പോയത്.”
“ ശരി നീ രാത്രി ഒറ്റയ്ക്കാണെങ്കിൽ ഞാൻ വന്ന് കൂട്ടുകിടക്കാം.”
“ അയ്യോ വേണ്ട പണിക്കർ ഒറ്റയ്ക്കല്ലേ ഞാൻ ഭാരതി ചേച്ചിയുടെ വീട്ടിൽ പോകും രാത്രി അവിടെയാ കിടക്കുന്നത്.”