ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ഉമ്മറത്ത് ഇരുപ്പുണ്ടായിരുന്നു.
” അഹ് നീ വന്നോ “
അപ്പോഴേക്കും അമ്മ അച്ഛനുള്ള ചായയും ആയി ഉമ്മറത്തേക്ക് വന്നു
” ഇതാരാ അഭി “
അച്ഛാ ഇത്…… അച്ഛൻ എന്നോട് ക്ഷമിക്കണം…. ഇത് എന്റെ ഭാര്യയും മകളും ആണ്…..
അഭി നീ എന്താ ഈ പറയുന്നേ…..
” അതെ അമ്മേ ഇത് ഞാൻ താലി കെട്ടിയ എന്റെ ഭാര്യ ഇത് എന്റെ രക്തത്തിൽ പിറന്ന എന്റെ മോള് “
ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ അമ്മ വന്നു എന്റെ മുഖത്തു അടിച്ചു. ആഹാ നല്ല രസികൻ അടി കണ്ണിൽ നിന്നും പൊന്നീച്ച മാത്രം അല്ല വേറെ ഏതോ ഈച്ച ഒക്കെ പറന്നു പോയി……
” നീ ഞങ്ങളെ പറ്റിക്കുക ആയിരുന്നു അല്ലെ “
ഇത് എല്ലാം കണ്ടട്ടും അച്ഛൻ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു. ഉമ്മറത്തെ ഉച്ചപ്പാട് കെട്ടി അനിയത്തിയും ചെറിയമ്മയും ഓടി ഉമ്മറത്തേക്ക് വന്നു
“എന്താ ചേച്ചി എന്താ പ്രശ്നം ആരാ ഇത്…. “
ചെറിയമ്മയുടെ ചോദ്യത്തിന് ആരും ഉത്തരം നൽകിയില്ല.
” അമ്മേ ആരാ ഇത് എന്താ പ്രശ്നം “
ആമി എല്ലാവരോടും ആയി ചോദിച്ചു
അത് നിന്റെ ഏട്ടന്റെ ഭാര്യയും മോളും ആണ്. ഇത്രയും നാൾ ഇവൻ നമ്മളെ എല്ലാം പറ്റിക്കുകയായിരുന്നു.