ഇത് പറഞ്ഞു തീർന്നപ്പോഴേക്കും അമ്മ പതിയെ തേങ്ങ കരയാൻ തുടങ്ങി. അതിന് ഒപ്പം അനിയത്തിയും ചെറിയമ്മയും കൂടി. ശ്രീയുടെയും അവസ്ഥ അത് തന്നെ ആയിരുന്നു അവളും മൗനം ആയി കരയുകയായിരുന്നു.
ഞാൻ പതിയെ നടന്നു അച്ഛന്റെ അടുത്ത് ചെന്നു എന്നിട്ട് ആ കളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
” അച്ഛാ… അച്ഛന്റെ മോന് ആരെയും വഞ്ചിക്കാൻ അറിയില്ല. അച്ഛാ… ഞാൻ അവളോട് ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞത് എന്താ എന്ന് അറിയോ…. ഏട്ടന്റെ ജീവിതം ഞാൻ ആയി തകക്കുന്നില്ല… ഏട്ടൻ വേറെ കല്യാണം കഴിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നം ഇല്ല… ഇത് എല്ലാം കേട്ട് കഴിഞ്ഞു ഞാൻ ഇവളെ ഉപേഷിക്കണോ… എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഇവളെ ഞാൻ ഉപേഷിക്കണോ… എന്റെ രക്തത്തിൽ പിറന്ന എന്റെ കുഞ്ഞിനെ ഞാൻ ഉപേഷിക്കണോ…… എനിക്ക് അറിയില്ല അച്ഛാ ആരെയും വഞ്ചിക്കാൻ.. ഞാൻ അച്ഛന്റെ മോൻ ആണ് എനിക്ക് ആരെയും വഞ്ചിക്കാൻ അറിയില്ല….. പിന്നെ ഇവളുടെ ഈ സ്നേഹം അത് കാണാതെ ഇരിക്കാൻ എനിക്ക് സാധിക്കില്ല. അച്ഛന് ഇഷ്ടം അല്ലകിൽ ഞങ്ങൾ പോയിക്കോളാം “.
അതും പറഞ്ഞു അച്ഛന്റെ അടുത്ത് നിന്നും എഴുനേൽക്കാൻ മുതിർന്ന എന്നെ കെട്ടിപിടിച്ചു അച്ഛൻ കരഞ്ഞു കൊണ്ട് എല്ലാവരോടും പറഞ്ഞു
ഇത് എന്റെ മോൻ താലികെട്ടിയ അവന്റെ ഭാര്യയും അവന്റെ കുഞ്ഞും ആണ്.എനിക്ക് അഭിയെ കുറിച്ചോർത്തു അഭിമാനം ആണ് ഈ കാലത്ത് വെറും കാമം തീർക്കാൻ ഉള്ള വഴി ആയി മാറുകയല്ലേ പ്രണയം. പക്ഷെ എന്തൊക്കെ സംഭവിച്ചാലും സ്നേഹിച്ച പെണ്ണിനെ കൈവിടാത്ത ഇവന്റെ മനസിന് മുന്നിൽ ഞാൻ തോല്കുകയാണ്. അഭി നീ ഉണ്ടാകണം ഇവിടെ എന്നും ഒപ്പം നിന്റെ ഭാര്യയും കുഞ്ഞും. സുധേ ഒരു വിളിക്കടുത്തു കൊണ്ട് വന്നു നീ ആ കുട്ടിയെ അകത്തേക്ക് കൂട്ടി കൊണ്ട് പോ…. “
അതും പറഞ്ഞു അച്ഛൻ എന്നെ ചേർത്ത് പിടിച്ചു….
” ആമി പോയി വിളക്കും ആരതിയും ഇടുത്തു കൊണ്ട് വാ…”
അമ്മയുൾപ്പടെ എല്ലാവരുടെയും മുഖത്തു സങ്കടം മാറി സന്തോഷം ഉദിച്ചിരിക്കുന്നു.
ആമിയും ചെറിയമ്മയും വിളക്ക് എടുക്കാൻ അകത്തേക്ക് പോയി.
ഞാൻ ശ്രീയുടെ അടുത്തേക്ക് നടന്നു. അവളെ ചേർത്ത് പിടിച്ചു. അവൾ എന്നെ നോക്കി നിറകണ്ണുകളോടെ ചിരിച്ചു.