എന്റെ ജീവിതം 5 [MR.കിങ് ലയർ]

Posted by

അച്ഛൻ : നിന്നെ സമ്മതിക്കണം, സ്വന്തം ടീച്ചറെ തന്നെ നീ ഭാര്യ ആക്കി. സിനിമയിൽ മാത്രം കണ്ടട്ടുള്ളതാ… ഇപ്പോ ജീവിതത്തിലും കണ്ടു…

” അച്ഛാ അമ്മേ അവൾ എന്നെ കുറെ തടഞ്ഞതാ പക്ഷെ എന്റെ സ്നേഹത്തിനു മുൻപിൽ അവൾ തോറ്റു… ഇവിടെ വരും വരെ എന്നോട് വേറെ കല്യാണം കഴിക്കാൻനും അവൾ പോയിക്കോളാം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ എനിക്ക് അവളെ ഉപേഷിക്കാൻ കഴിയില്ലാ, എന്നെ അത്ര മാത്രം അവൾ സ്നേഹികുനുണ്ട് “

എന്റെ കണ്ണ് നിറയാൻ തുടങ്ങി അമ്മ എന്നെ ചേർത്ത് പിടിച്ചു. കൊണ്ട് പറഞ്ഞു കഴിഞ്ഞത് എല്ലാം കഴിഞ്ഞു.

നന്ദുട്ടി ഇപ്പൊ ആമിയുടെ കയ്യിൽ ആയിരുന്നു. അവർ പെട്ടന്ന് കൂട്ടായി. കുളി കഴിഞ്ഞു ശ്രീ താഴേക്ക് വന്നു.

” എല്ലാവരോടും എനിക്ക് ഒരു കൂട്ടം പറയാൻ ഉണ്ട് ഞാൻ അഭിയെകാലും “

“മോളെ അവൻ എല്ലാം പറഞ്ഞു. ഞങ്ങൾ ഇപ്പോ അറിയാം എങ്ങിനെയാ അഭി മോളെ ഇത്രയും ഇഷ്ടപ്പെട്ടു എന്ന്. ഞങ്ങളോട് ഒന്നും മറച്ചു വെക്കാതെ പറയാൻ നിനക്ക് തോന്നിയല്ലോ.. മോള് എന്റെ മോന്റെ ഭാഗ്യം ആണ് മോളെകാൾ നല്ല കൂട്ടിയെ എന്റെ മോന് കിട്ടില്ല. “

ശ്രീ കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ വീഴാൻ തുടങ്ങിയതും അമ്മ അവളെ കെട്ടി പിടിച്ചു ഇരുവരും കരഞ്ഞു.ആ കാഴ്ച കണ്ടട്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.

പിന്നീട് എല്ലാവരും ഉച്ചഊണിന്റെ തിരക്കിൽ ആയിരുന്നു അമ്മയും ശ്രീയും ചെറിയമ്മയും അടുക്കളയിൽ അച്ഛനും ആമിയും നന്ദുട്ടിയെ കലിപ്പിക്കുന്നു. നന്ദുട്ടി പെട്ടന്ന് തന്നെ എല്ലാവരും ആയി അടുത്തു.
ഞാൻ ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു. ചേച്ചിയോട് എല്ലാം പറഞ്ഞു. ചേച്ചി ശ്രീക്ക് ഫോൺ കൊടുക്കാൻ ആവശ്യപെട്ടു.

” ശ്രീ……… ശ്രീ…….. “

” ദാ വരുന്നു “

” ചേച്ചി ഇപ്പൊ കൊടുക്കവേ… ശ്രീ….. “

“ആ എന്താ അഭി…… “

” ദേ ചേച്ചി “

Leave a Reply

Your email address will not be published. Required fields are marked *