എല്ലാവരും എന്നെ തനിച്ചാക്കിയത് പോലെ ആയി. ഞാൻ എങ്ങിനെയാ എന്റെ ശ്രീയെ മറന്നത്, ഞാൻ അവളെ സ്നേഹിച്ചത് ആത്മാർഥമായി അല്ലായിരുന്നോ. എന്റെ ശ്രീയെ ഞാൻ പറ്റിക്കുകയായിരുന്നോ. അവളെ മറന്നു ഞാൻ ജീവിച്ചോ.. എന്നെ ഇത്രയും സ്നേഹിച്ച എന്റെ ശ്രീകുട്ടിയെ ഞാൻ മറന്നു. എന്റെ കുഞ്ഞിനെ ഞാൻ മറന്നു. അവരെ മറന്നൊരു ജീവിതം വേണ്ട. ഞാൻ അവരെ സ്നേഹിച്ചത് ആത്മാർഥമായി ആണ് എന്ന് എനിക്ക് അവരെ ബോധ്യപെടുത്തണം.എനിക്ക് അവരുടെ അടുത്ത് എത്തണം എന്നിട്ട് ഇവിടെ ഈ ഭൂമിയിൽ ഒരുമിച്ചു ജീവിക്കാൻ കഴിയാതെ പോയ ജീവിതം അവിടെ ജീവിച്ചു തീർക്കണം.
അതെ എത്രയും പെട്ടന്നു എനിക്ക് അവരുടെ അടുത്ത് എത്തണം ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി. എന്നിട്ട് ടെറസിലേക് ഉള്ളു സ്റ്റെപ് കയറാൻ തുടങ്ങി. ഓരോ സ്റെപ്പിനെയും പിന്നിലേക്ക് ആക്കി ഞാൻ മുന്നിലേക്ക് നടന്നു എന്റെ മരണത്തിലേക് അല്ല എന്റെ ശ്രീയും കുഞ്ഞുമായുള്ള എന്റെ ജീവിതത്തിലേക്കു ഞാൻ നടന്നു കയറി. ഞാൻ ടെറസിൽ എത്തി.ചുറ്റും ഇരുട്ട്. ആകാശവും നക്ഷത്രവും എന്റെ നോക്കി ചിരിക്കുന്നു. എന്റെ മരണം അല്ല എന്റെ ജീവിതം കാണാൻ അവർ തയ്യാറായി കഴിഞ്ഞു. ഞാൻ ടെറസിന്റെ അറ്റത്തേക് നടന്നു. അവിടെ നിന്നും ഞാൻ താഴേക്ക് കാൽ എടുത്ത് വച്ചു എന്റെ മരണത്തിലേക്ക്. എന്റെ ശ്രീയുമായുള്ള ജീവിതത്തിലേക്ക്.
” അഭിയേട്ടാ……………. “
ശ്രീയുടെ വിളികേട്ട് ഞാൻ ഞെട്ടി ഉണർന്നു. ലൈറ്റ് ഇട്ട് നോക്കിയപ്പോൾ ശ്രീ ആകെ വിയർത്തുകുളിച്ചു കണ്ണൊക്കെ കലങ്ങി ആ കവിളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അവൾ ആകെ പേടിച്ച പോലെ.
” എന്ത് പറ്റി ശ്രീക്കുട്ടി “
” അത് ഞാൻ ഒരു സ്വപ്നം കണ്ടതാ “
പെട്ടന്ന് വാതലിൽ ആരോ മുട്ടുന്ന ശബ്ദം അത് ശ്രീയെ പിന്നയും പേടിപ്പിച്ചു. ഞാൻ പോയി വാതൽ തുറന്നു നോക്കിയപ്പോൾ ചേച്ചി ആയിരുന്നു അത്.
” എന്ത് പറ്റി അഭി ഒരു നിലവിളി കേട്ടത് “
” അതോ അത് ചേച്ചിടെ പുന്നാര അനിയത്തി സ്വപ്നം കണ്ടു പേടിച്ചതാ “
” അതാണോ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ “
” പ്രശ്നം ഒന്നും ഇല്ല ചേച്ചി പോയി കിടന്നോ “