” മം എന്തെങ്കിലും അത്യാവശ്യം ഉണ്ടകിൽ വിളിക്കാൻ മടിക്കണ്ടാട്ടൊ. “
” മം ശരി ചേച്ചി “
അതും പറഞ്ഞു ഞാൻ വാതിൽ അടച്ചു. ശ്രീയുടെ അടുത്തേക് ചെന്നു. അവളുടെ മുഖഭാവം കണ്ടപ്പോൾ എനിക്ക് മനസിലായി നന്നായി പേടിച്ചടുണ്ട് എന്ന്. ഞാൻ കട്ടിൽ തലപ്പിൽ ചാരി ഇരുന്നു എന്നിട്ട് ശ്രീയെ എന്നിലേക് അടിപ്പിച്ചു അവളെ നെഞ്ചിലേക് ചേർത്തു പിടിച്ചു.
” ശ്രീകുട്ടി……….. “
” മം “
” ഇത്രയും പേടിക്കാൻ മാത്രം എന്റെ മോള് എന്ത് സ്വപ്നം ആണ് കണ്ടത് “
” അത് അഭിയേട്ടാ……….. ”
അഭിയേട്ടൻ ഹോസ്പിറ്റലിൽ ആണ് എന്ന് അറിഞ്ഞു അഭിയേട്ടന്റെ അടുത്തേക് പുറപ്പെടുമ്പോൾ എനിക്ക് ഒരു ആക്‌സിഡന്റ് പറ്റുന്നു. അതിൽ നമ്മുടെ കുഞ്ഞും ഞാനും മരിച്ചു പോകും അത് സഹിക്കാനാവാതെ ഏട്ടൻ ആത്മഹത്യാ ചെയ്യും.
അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു.
” ഈ പെണ്ണിന്റെ ഒരു കാര്യം അത് വെറും ഒരു സ്വപ്നം അല്ലെ. നീ അതൊക്കെ മറന്നു കിടന്നുറങ്ങാൻ നോക്ക്. “
” ഞാൻ മരിച്ചാൽ അഭിയേട്ടനും എന്ത് ചെയ്യും “
” ഞാനോ “
“ഉം “
” മം ഞാൻ വേറെ ഒരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കും “
” പോടാ പട്ടി “
” പിന്നല്ലാതെ ഇനി ഇതുപോലത്തെ ചോദ്യം വല്ലതും ചോദിച്ചാൽ ഉണ്ടല്ലോ “
” ചോദിച്ചാൽ…….? ഉം എന്ത് ചെയ്യും…… “