പ്രളയകാലത്ത് [LEENA]

Posted by

പ്രളയകാലത്ത്

PRALAYAKALATHU BY LEENA

‘എന്താടാ നേരത്തെ?’

‘ആഹ.. അപ്പൊ അമ്മ ന്യൂസ് ഒന്നും കണ്ടില്ലേ?’

‘അതിനിവിടെവിടാ കരണ്ട്? രാവിലെ പോയതാ..’

‘ആ.. അതുതന്നെ. ഡാം തുറക്കാൻ സാധ്യതയുണ്ടത്രെ. സ്ക്കൂൾ നേരത്തേ വിട്ടു. ഇനി എന്നാ തുറക്കുകാന്നറിയില്ല.’

‘ഓ.. ഈ നശിച്ച മഴ! എത്ര ദിവസമായി!..’ അമ്മ മഴയെ പ്രാകിക്കൊണ്ട് അടുക്കളയിലേക്ക് പോയി. ഞാൻ ബാഗ് വെക്കാൻ എന്റെ മുറിയിലേക്കും.

ചെറിയ രണ്ട് ബെഡ് റൂമുള്ള ഒരു സാധാരണ വീടാണ് ഞങ്ങളുടേത്. പപ്പ ജോർജ് ഫർണിച്ചർ ഫാക്ടറിയിൽ വെൽഡർ. അമ്മ ശ്രീജ വീട്ടിൽ തന്നെ. അവർ പ്രേമവിവാഹമായിരുന്നു. അമ്മയുടെ അയലത്തായിരുന്നു പപ്പ ആദ്യം ജോലി ചെയ്തിരുന്നത്. അമ്മ അന്ന് പ്ലസ് ടുവിനു പഠിക്കുന്നു. അമ്മ എന്നും സ്ക്കൂളിൽ പോയി വരുമ്പോൾ പപ്പ ഫാക്ടറിയുടെ പടിക്കൽ വന്ന് നിൽക്കും. അങ്ങനങ്ങനെ സത്യക്രിസ്ത്യാനിയായ ജോർജും കൃഷ്ണഭക്തയായ ശ്രീജയും പ്രേമം കണ്ടെത്തി.

സംഗതി പ്രേമമാണല്ലോ. അത് സെന്റുകുപ്പി പോലെയാണല്ലോ. അടച്ചുവെച്ചാലും മണം വെളിയിലെത്തും. വെളിയിലെത്തി. അമ്മയുടെ അഛൻ ഉറഞ്ഞുതുള്ളി. സർക്കാരുദ്യോഗസ്ഥന്റെ മകൾ വെൽഡിംഗുകാരനെ പ്രേമിക്കുകയോ! അതും നമ്പൂതിരിക്കുടുംബത്തിലെ പെണ്ണ്‌! ആകെ പ്രശ്നമായി. ശ്രീജ കരഞ്ഞു തള്ളിയ നാളുകൾ. ജോർജിനെയാകട്ടെ ഫാക്ടറിയിൽ നിന്നും പറഞ്ഞും വിട്ടു. പക്ഷേ പോയ പോക്കിൽ ജോർജ് ശ്രീജയെയും കൊണ്ടാണ് പോയത്. അങ്ങനെ ഇരുപത്തിയഞ്ചുകാരനായ ജോർജ് കഷ്ടിച്ച് പതിനേഴുകാരിയായ ശ്രീജയെ വേളി കഴിച്ചു തന്റെ അന്തർജനമാക്കി.

ജോർജും ശ്രീജയും വന്നുചേർന്നത് ആർക്കും എത്തിപ്പിടിക്കാനാവാത്ത ഉൾനാടൻ കുട്ടനാട്ടിൽ ഒരിടത്തായിരുന്നു. വാടകവീട്ടിൽ തുടങ്ങിയ ആ ദാമ്പത്യം പെട്ടെന്ന് പുഷ്പിക്കുകയും ചെയ്തു. എന്നെ, ശ്രീജിത് എന്ന ശ്രീക്കുട്ടനെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 18 തികഞ്ഞിരുന്നില്ല. പപ്പ മിടുക്കനായിരുന്നു. രണ്ട് വർഷം കൊണ്ട് വാടകവീട്ടിൽ നിന്ന് സ്വന്തമായി മണ്ണ് വാങ്ങി. ഒരു തുരുത്തായിരുന്നു വാങ്ങിയ സ്ഥലം. വിലക്കുറവിൽ കിട്ടിയതുകൊണ്ട് വാങ്ങിയതാണ് പപ്പ.

Leave a Reply

Your email address will not be published. Required fields are marked *