“വീട്ടില്‍ ആരൊക്കെ ഉണ്ട്?”
“ഇളയമ്മ…ഇളയച്ഛന്‍…അവരുടെ മക്കള്‍”
“ശാലിനിയുടെ പേരന്റ്സ്?”
“മരിച്ചു..” അവളുടെ കണ്ണുകളില്‍ മുത്തുമണികള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. അവള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു.
“സോറി..ഞാന്‍ സിവി കണ്ടിരുന്നില്ല…എത്ര വരെ പഠിച്ചു?”
“ബി കോം..”
“ബ്രദേഴ്സ്, സിസ്റ്റേഴ്സ് അങ്ങനെ ആരേലും ഉണ്ടോ?”
“ഇല്ല”
“ഓക്കേ ശാലിനി..വെല്‍ക്കം ടു ദിസ് ഓഫീസ്..ഇത് സ്വന്തം വീടുപോലെ കരുതിയാല്‍ മതി….പൊയ്ക്കോളൂ”
അവള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. എന്റെ മനസിന്റെ ഉള്ളില്‍ അവളുടെ രൂപം ആഴത്തില്‍ കൊത്തിവച്ചത് പോലെ പതിഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ തോംസനെ ഉള്ളിലേക്ക് വിളിപ്പിച്ചു.
“സര്‍..”
“തോംസണ്‍..താങ്കള്‍ക്ക് വര്‍ക്ക് ലോഡ് കൂടുതല്‍ ആണെന്നല്ലേ പറഞ്ഞത്.. ആ പുതിയ കുട്ടിക്ക് നിങ്ങള്‍ ചെയ്യുന്ന ജോലി കുറെ പഠിപ്പിച്ചു കൊടുക്കൂ..”
“ശരി സര്‍..” അയാള്‍ പോകാനൊരുങ്ങിയ ശേഷം തിരിഞ്ഞു. ഞാന്‍ ചോദ്യഭാവത്തില്‍ നോക്കി.
“സര്‍..സൂക്ഷിക്കണം..ഈ കൊച്ചിനെയും ആ അജിത്ത്…”
“നെവര്‍ മൈന്‍ഡ്..ഞാന്‍ പറഞ്ഞത് ചെയ്യൂ..”
അയാള്‍ പോയി. പക്ഷെ അയാള്‍ പറഞ്ഞത് എന്റെ മനസിനെയും മഥിക്കുന്നുണ്ടായിരുന്നു. ശാലിനി അവന്റെ വലയില്‍ വീഴില്ല എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ശാലിനി എന്റെ പെണ്ണാണ്..അച്ഛനും അമ്മയുമില്ലാത്ത പാവം….അവളെ ഞാന്‍ സ്നേഹിക്കുന്നു. എന്തോ ഒരു പുതിയ ഉത്സാഹം എന്നില്‍ നിറഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു.
ലഞ്ച് എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നാണ് കഴിക്കുന്നത്. ഇപ്പോള്‍ ഓഫീസിലെ ഏറ്റവും സുന്ദരിയായ പെണ്ണ് ഞങ്ങളുടെ കൂടെയാണ്. ഞാനൊഴികെ ബാക്കി എല്ലാവരും എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ വിവാഹിതരാണ്. എന്റെ താഴെയുള്ളവരില്‍ ശാലിനി ഒഴികെ ബാക്കി എല്ലാവരും എന്നേക്കാള്‍ മൂത്തവരാണ്. ഉച്ചയ്ക്ക് ഞങ്ങള്‍ ലഞ്ച് കഴിക്കാനായി ഇരുന്നപ്പോള്‍ ആരോ ശാലിനിയെയും വിളിച്ചു. അവള്‍ ലഞ്ച് ബോക്സ് എടുത്ത് വരാന്‍ തുടങ്ങിയപ്പോള്‍ അജിത്ത് അവിടെയെത്തി.
“ഹേയ് ശാലു..കമോണ്‍..ഈ കിഴവന്മാരുടെ കൂടെ ഇരുന്നാണോ ലഞ്ച് കഴിക്കാന്‍ പോകുന്നത്..സോറി ദീപക് സാറിനെ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല കേട്ടോ..അവിടെ എല്ലാവരും ശാലിനിയെ കാത്ത് ഇരിക്കുകയാണ്..രാവിലെ ഇവിടെ വന്നപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളായിരുന്നു ഒരു ധൈര്യം തരാന്‍..അത് മറക്കല്ലേ”
വികടച്ചിരിയോടെ അവന്‍ പറഞ്ഞു. തോംസണ്‍ എന്നെ അര്‍ത്ഥഗര്‍ഭമായി നോക്കി. ഞാന്‍ അത് ശ്രദ്ധിക്കാതെ എന്റെ ലഞ്ച് ബോക്സ് തുറന്നു. ശാലിനി പോകില്ല എന്നും അവള്‍ ഞങ്ങളുടെ കൂടെ ഇരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. നിഷ്കളങ്കയായ എന്റെ ശാലിനി എന്നെ വിട്ടിട്ട് പോകില്ല. ഞാന്‍ മെല്ലെ ആഹാരം തുറന്നിട്ടു നോക്കി. മനസ്സിനെ അപ്പാടെ തകര്‍ക്കുന്ന കാഴ്ചയാണ് പക്ഷെ ഞാന്‍ കണ്ടത്. അജിത്തിന്റെ ഒപ്പം പോകുന്ന ശാലിനി. എന്റെ വിശപ്പ് ഒരു സെക്കന്റ് കൊണ്ട് കെട്ടു. വലിയ, ഘനമേറിയ ഒരു ഭാരം എന്റെ ഉള്ളിലേക്ക് ഇറങ്ങി അതെന്നെ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതുപോലെ എനിക്ക് തോന്നി. പേരിന് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ക്യാബിനില്‍ ചെന്നിരുന്ന എന്റെ മനസ് അശാന്തമായ കടലിനെപ്പോലെ പ്രക്ഷുബ്ധമായിരുന്നു. ആദ്യം കണ്ട നിമിഷം തന്നെ എന്റെ മനസ് കീഴടക്കിയ പെണ്ണ്..നിഷ്കളങ്ക..വെള്ളരിപ്രാവ് എന്നൊക്കെ താന്‍ കരുതിയ, അച്ഛനും അമ്മയും ഇല്ലാത്ത ശാലിനി ഒന്നാം ദിനം തന്നെ അവന്റെ വലയിലേക്ക് സ്വയം ചെന്നു വീണുകൊടുത്തിരിക്കുന്നു. എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു തരിപ്പണമായി ചിതറുന്നത് ഞാനറിഞ്ഞു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ ഞാന്‍ കുഴങ്ങി.