ലേഡി ഡോൺ 1 [SHEIKH JAZIM]

Posted by


ഡയാന :- ഹ്മ്മ്…എന്തായാലും ഈ ഡീൽ കൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട് അതുകൊണ്ടുതന്നെ ഈ ഡീൽ ഭായിക് തന്നെ കിട്ടിയേ മതിയാകു.
അനിത ഡയാനയ്ക്ക് ഒരു വിസ്കി ഓൺ ദി റോക്ക്സ് ഫിക്സ് ചെയ്യുന്നു… ഡയാന വിസ്കിയുമായി സോഫയിലിരുന്നു എന്നിട്ട് കുറച്ച് നേരം എന്തോ ആലോചിച്ചു പിന്നെ അനിതയോട് ഭായിയുമായി ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ പറയുന്നു,അനിത ജോണിനെ വിളിച്ച് കാര്യം പറയുന്നു ജോൺ ഭായിയോട് സംസാരിച്ചിട്ടു തിരികെ വിളിക്കമെന്ന് പറയുന്നു.
ഒരു മണിക്കൂറിനുശേഷം ജോൺ തിരികെ വിളിക്കുന്നു എന്നിട്ട് അനിത യോട് പറഞ്ഞു… രാത്രി വൈകി ഭായിയുടെ മരുഭൂമിയിൽ ഉള്ള ടെന്റിൽ മീറ്റ് ചെയ്യാമെന്ന് ഭായ് അറിയിച്ചിട്ടുണ്ട്…ഡയാന മാഡത്തോട് കാര്യം പറയാനും പറഞ്ഞു, പിന്നെ ഫോൺ കട്ട്‌ ചെയ്തു. അനിത വിവരങ്ങൾ ഡയാനയെ ധരിപ്പിച്ചു, അന്ന് നൈറ്റ്‌ ഏകദേശം ഒരു 10 മണിക്ക് അനിതയും ഡയാനയും ഹോട്ടലിൽ നിന്നും ഇറങ്ങി, കാറിൽ കയറി യാത്ര തുടങ്ങി. ഏകദേശം 48km ദൂരം ഉണ്ടായിരുന്നു ദുബായ് സിറ്റിയിൽ നിന്നും ഭായിയുടെ മരുഭൂമിയിൽ ഉള്ള ടെന്റിലേക്ക്…കാർ സിറ്റി വിട്ടു മരുഭൂമിയിലേക്കുള്ള റോഡിലേക്ക് കടന്നു, മണലാരിണ്യങ്ങളിലൂടെ അറേബ്യൻ സംഗീതത്തിന്റെ താളത്തിൽ കാർ മരുഭൂമിയിലൂടെ മുന്നോട്ടു നീങ്ങി.

ഡയാന ഒരു മെറൂൺ സാരീ വിത്ത്‌ വൺ സൈഡ് സ്ലീവ്‌ലെസ് സെക്സി ബ്ലൗസ് ആയിരുന്നു ഇട്ടത്, മുടി ആണെങ്കിൽ പോണി ടൈൽ സ്റ്റൈൽ ആയിരുന്നു, ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് ഭായിയെ കാണുന്നത് അതുകൊണ്ട് തന്നെ ഒന്ന് നന്നായി ഇമ്പ്രെസ്സ് ചെയ്തുകളയാൻ തന്നെ ആണ് ഡയാന കരുതിയത്. അങ്ങനെ ഏകദേശം ഒരു മണിക്കൂർ യാത്രക്ക് ഒടുവിൽ അവരുടെ കാർ 11 മണിയോടെ ഭായിയുടെ ടെന്റിനു അടുത്ത് എത്താൻ ആയി…ഏകാന്തമായ മരുഭൂമിയിൽ ദൂരെ നിന്നും തന്നെ ടെന്റ് കാണാമായിരുന്നു.
പെട്ടെന്ന് ഡ്രൈവർ കാർ ഒതുക്കി ഇട്ടു ഒരു 15 മിനുട്ട്, അനിത കാര്യം എന്തെന്ന് ചോദിച്ചപ്പോൾ ജോൺ വിളിക്കും അപ്പോൾ അങ്ങോട്ട്‌ ചെന്നാൽ മതി എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. പെട്ടെന്ന് ടെന്റിനു വെളിയിലേക്ക് കുറച്ചു അറബികൾ ഇറങ്ങി വന്നു പിന്നെ ജോൺ അവരെ കാറിൽ കയറ്റി യാത്ര ആക്കുന്നു, പിന്നെ ജോൺ ഡയാനയുടെ ഡ്രൈവറെ വിളിച്ചു വന്നോളാൻ സിഗ്നൽ കൊടുക്കുന്നു, പിന്നെ ഡയാനയുടെ കാർ ടെന്റിനു മുമ്പിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *