………………………..
“‘ രുഗ്മിണി …കലക്കി കേട്ടോ …എന്തായിരുന്നു അത് സിനിമാ സ്റ്റൈലിൽ “”
നോട്ട് എഴുതിക്കൊണ്ടിരുന്ന രുഗ്മിണിയുടെ ചുറ്റിനും ക്ളാസ്സിലെ പെൺകുട്ടികൾ നിരന്നു .
“‘ ഗാന്ധി നഗറിലേക്ക് കേറുമ്പോൾ കാണുന്ന വീടാണോ ? അവിടുത്തെയെല്ലാരും ദുബായിയിലോ മറ്റോ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. അച്ഛനുമമ്മേം പുറത്താണോ ?””
ഓരോരുത്തരായി ചോദ്യങ്ങൾ കൊണ്ടിരുന്നു .
“‘ അച്ഛനുമമ്മേം മരിച്ചു പോയി … ഒരു ചേച്ചിയുണ്ട് . നിങ്ങളാ പറഞ്ഞ വീടല്ല എന്റേത് .. എന്റെ ഗാന്ധിനഗറിനുള്ളിലാണ് .”‘
“‘ ഉള്ളിൽ മൊത്തം ചെറിയ വീടുകൾ അല്ലെ ..കോളനിയല്ലേ അത് ?””
“‘ അതേ “‘
“‘ അയ്യോ ..അവിടെ മൊത്തം അലമ്പന്മാരാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് …നിങ്ങളവിടെയാണോ താമസം ? അതും രണ്ടു പെണ്ണുങ്ങൾ തനിച്ച് ?”’
“” അലമ്പന്മാരുണ്ട് ..പക്ഷെ അവരോട് അലമ്പ് കാണിച്ചാൽ മാത്രം … സിനിമേലൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും ഇല്ലെങ്കിൽ …””
“‘ ഇതൊക്കെ ഉള്ളതാണോ രുഗ്മിണി …താൻ ചുമ്മാ പറയുന്നതല്ലേ …പക്ഷെ നടപ്പും ഭാവോം ഒക്കെ കണ്ടാൽ വല്യ വീട്ടിലെ കുട്ടിയാന്നെ പറയൂ കേട്ടോ “” എതിരെയുള്ള ആൾ രുഗ്മിണിയെ അടിമുടി നോക്കി .
“‘ എന്ത് കണ്ടിട്ട് ? ഈ ഡ്രെസ്സും സ്റ്റൈലുമൊക്കെ കണ്ടിട്ടോ ? … എനിക്ക് ഇഷ്ടം പോലെ ഫ്രെണ്ട്സ് ഉണ്ട് … കൂടെ പഠിച്ചവർ . അവരോടൊക്കെ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ട് . അവരുടെ പേരന്റ്സ് ഒക്കെ ഇടക്ക് എനിക്ക് ഡ്രസ്സ് മേടിച്ചു തരാറുണ്ട് . സൊ … കയ്യിൽ കിട്ടുന്നതെന്തും ഇടും . അല്ലാതെ പത്രാസ് കാണിക്കാനോ വലിയ വീട്ടിലെ കുട്ടിയാണെന്ന് കാണിക്കാനോ ഒന്നുമല്ല. നിങ്ങള് കണ്ടിട്ടില്ലേ ചിലരെ . പുതുതായി സമ്പത്ത് കൈവന്നവരെ . അതൊരുപക്ഷേ മക്കൾ വിദേശത്തു പോയി സമ്പാദിച്ചാവാം .അല്ലെങ്കിൽ മറ്റു രീതിയിൽ ആവാം .അതിൽ ചിലർ ബ്രാൻഡഡ് ഡ്രസ്സ് ഒക്കെയിട്ട് , സ്വർണമൊക്കെയിട്ട് നടക്കും . അതെ സമയം കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയവരെ മിക്കവാറും നമ്മളിപ്പോൾ പറഞ്ഞവരേക്കാൾ പണക്കാരാവും . പക്ഷെ അവരുടെ ഡ്രെസ്സിലോ മറ്റോ അവരെ തിരിച്ചറിയാൻ പറ്റില്ല . അതവർ ജീവിച്ചു വന്നതിന്റെ സംസ്കാരമാണ് .””‘
“‘എന്തരോ എന്തോ ? ഞങ്ങളോടൊക്കെ കൂട്ട് കൂടുവോ രുഗ്മിണി ?”’
“‘ ഹഹഹ …അതെന്താ ഞാൻ അനുഗ്രഹത്തിൽ നിന്ന് വന്ന ജീവി വല്ലതുമാണോ ?”’ രുഗ്മിണി അവരെ നോക്കി ചിരിച്ചു . പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെട്ടു
“‘ പിന്നേയ് എല്ലാരേം പരിചയപ്പെടാൻ ഇനിയും സമയം കിടക്കുകയല്ലേയെന്നു കരുതി കേട്ടോ . പഠിപ്പിക്കില്ലന്നു കരുതി കഴിഞ്ഞ ആഴ്ച വന്നില്ല . ആ നോട്സ് ഒക്കെ എഴുതാൻ ഉണ്ടായിരുന്നു. “‘