നാടോടിപ്പെണ്ണ്
Naadodippennu Author Rekha
എന്നെ അറിയുന്നവർക്കും അറിയാത്തവർക്കും, ഞാൻ എഴുതുന്നത് ഇഷ്ടപെടുന്നവർക്കും ഇഷ്ടപെടാത്തവർക്കും, എന്തിനു പുതുതായി കാണുന്നവർക്കും എല്ലാവർക്കും നമസ്ക്കാരം . വലിയ പ്രതീക്ഷകളോടെ വായിക്കേണ്ട കഥയൊന്നുമല്ല ഒരു ചെറിയ കഥ കൂടിയാൽ മൂന്നോ നാലോ ഭാഗങ്ങളോടുകൂടി അവസാനിച്ചുപോകുന്ന ഒരു ചെറിയകഥ . നിങ്ങൾക്കു ഇഷ്ടപ്പെട്ടാലും അതുപോലെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും തുറന്നുപറയാനുള്ള അവകാശം ഇത് വായിക്കുന്ന എല്ലാവർക്കും ഉണ്ട് അതുകൊണ്ടുതന്നെ എൻ്റെ കഥയെ മാറ്റുകഥകളുമായി താരതമയപ്പെടുത്തുകയോ അതുമല്ലെങ്കിൽ എൻ്റെ മറ്റു കഥകളുമായി ബന്ധപ്പെടുത്തി ഈ കഥയെ വായിക്കരുത് ഇതൊരു അപേക്ഷയാണ് എന്തുതന്നെയായാലും കഥയെക്കുറിച്ചുള്ള അഭിപ്രയങ്ങൾ പണ്ടത്തെപ്പോലെ പങ്കുവെക്കുമെന്നുവിശ്വസിച്ചുകൊണ്ട് തുടങ്ങുന്നു :-സസ്നേഹം : രേഖ
ഞാൻ നാടോടിയാണ് …മറ്റൊരുതരത്തിൽ ചിന്തിക്കുവാണെങ്കിൽ ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ എല്ലാവരും നാടോടികളാണല്ലോ . ഒരു വ്യാഴവട്ടകാലം ജീവിച്ചു മരണത്തിലേക്കു എത്തിച്ചേരുമ്പോൾ ഈ നാടോടിജീവിതത്തിൻ്റെ തിരശീല അവിടംകൊണ്ട് അവസാനിക്കുന്നു ,എന്നിരുന്നാലും പലരും അവകാശപ്പെടും നമ്മൾ എത്തിപിടിക്കുന്നതെല്ലാം അവർക്കുമാത്രം അവകാശപ്പെട്ടതാണെന്ന് ,പക്ഷെ വെട്ടിപിടിച്ചതും കയ്യടക്കിവെച്ചതും ഒന്നുമല്ലാതാകുന്ന ഒരു നിമിഷമുണ്ട് അതാരും ഓർക്കുന്നില്ല , ഓർത്താലും അതിനെ അംഗീകരിക്കുന്നില്ല . ഇന്ന് നമ്മൾ അടക്കിപിടിച്ചതിനെല്ലാം നാളെ മറ്റൊരു അവകാശികൂടിയുണ്ടാകാം …
പക്ഷെ ജനമംകൊണ്ടും ജീവിതംകൊണ്ടും നാടോടികളാകേണ്ടിവന്ന പലരുമുണ്ട് അതിലൊരാളാണ് ഞാനും ,പലരും പലതരത്തിലാണ് എന്നെ വിളിക്കുന്നത് ആമി എന്നാണ് ഞാൻ എനിക്കിട്ടപേര് , ഒരു നാടോടിപ്പെണ്ണിന് ഇങ്ങിനെയും ഒരു പേരോ ? എന്താ അങ്ങിനെ പേര് എനിക്കെന്താ ചേരില്ലേ ? ഇനി അഥവാ ചേർന്നില്ലേലും ഞാൻ അങ്ങ് സഹിച്ചു .എന്നെ വിളിക്കേണ്ടവർ ”ആമി” എന്നുതന്നെ വിളിക്കണം
എന്നെ ചെറുപ്പത്തിൽ ജനിപ്പിച്ചവർക്കു നോക്കാൻ സമയമില്ലാത്തതുകൊണ്ടാണോ അവരുടെ അവസ്ഥ മോശമായതുകൊണ്ടാണെന്നുതോന്നുന്നു , അതുമല്ലെങ്കിൽ ഒരു പക്ഷെ പെൺകുട്ടി ആയതിനാൽ വിവാഹ ചെലവ് പേടിച്ചിട്ടാണോ അറിയില്ല