അന്ന് മൂന്നര മാണി ആയപ്പോൾ ഹരി ഓഫീസിൽ നിന്നിറങ്ങി , സ്വന്തം കാറിൽ അനുപമയുടെ ഭർത്താവിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ഹരി കാറുമായി എത്തി . ഹരിയെ കാത്തു മറ്റൊരു കാറിൽ അനുപമയും ഉണ്ടായിരുന്നു . ഇത്തവണ ഡ്രൈവർ ഇല്ലാതെ ഒറ്റയ്ക്ക് ആണ് അനുപമ . പക്ഷെ വേഷ വിധാനത്തിൽ ആകെ മാറ്റം ഉണ്ട്.
ഒരു പിങ്ക് കളർ ചുരിദാർ ആണ് അനുപമയുടെ വേഷം അതെ നിറത്തിൽ സ്കിൻ ഫിറ്റ് പാന്റ്റും ഇടതു തോളിലൂടെ വെളുത്ത നിറത്തിലുള്ള ഷാളും ധരിച്ചിട്ടുണ്ട്. മുടിയൊക്കെ ഭംഗിയ്യായി പുറകിൽ ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .ഇടതു ചെവിയുടെ വശങ്ങളിലേക്ക് ഒന്ന് രണ്ടു നീളൻ മുടിയിഴകൾ കാറ്റിൽ പാറി വീണിട്ടുണ്ട്.
പത്തു വര്ഷം മുൻപത്തെ അനു ആണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന് അയാൾക്കു തോന്നി. കാറിൽ നിന്നിറങ്ങുമ്പോൾ , സ്വന്തം കാറിൽ കൈകൾ പിണച്ചു കെട്ടി ചാരി നിൽക്കുന്ന അനുപമയെ കണ്ടപ്പോൾ ഹരിക്കും അത്ഭുതവും ആശ്ചര്യവുമൊക്കെ മാറി മാറി ഫീൽ ചെയ്തു .
കാറിൽ നിന്നിറങ്ങി അനുപമയെ നോക്കി നിൽക്കുന്ന ഹരിയെ നോക്കി അനു കൈ ഉയർത്തി അഭിവാദ്യം ചെയ്തു . ഹരി തിരിച്ചും കൈ അൽപ്പം ഉയർത്തി ഹായ് പറഞ്ഞു . ഹരി നടന്നു അനുപമയുടെ കാറിനു അടുത്തെത്തി .
അൽപ നേരത്തെ മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു. അല്പം കഴിഞ്ഞപ്പോൾ ഹരി ആണ് സംസാരിച്ചു തുടങ്ങിയത് .
“ വന്നിട്ട് കുറെ നേരം ആയോ “ അയാൾ കാറിനു മുകൾ ഭാഗത്തു താടി മുട്ടിച്ചു പുറകോട്ടു തിരിഞ്ഞാണ് നിൽക്കുന്നത്.
“ഇല്ല..ഇപ്പൊ വന്നേ ഉള്ളു “ അനുപമ പുറം തിരിഞ്ഞു നിൽക്കുന്ന അയാളെ നോക്കി .
ഹരി അപ്പോഴേക്കും തിരിഞ്ഞു അനുപമക്ക് അഭിമുഖമായി നിന്നു .
“പിന്നെ എന്താ കാണണം എന്ന് പറഞ്ഞത് “ ഹരി പുരികം ഉയർത്തി അനുപമയെ നോക്കി .
“വെറുതെ..ഹരിക്കു എന്നെ കാണണം എന്ന് തോന്നിയില്ലേ “ അനുപമ ഹരിയെ നോക്കി ഒന്ന് ചിരിച്ചു .
“പണ്ടൊക്കെ തോന്നിയിരുന്നു , ഇപ്പൊ പിന്നെ “ അയാൾ പറഞ്ഞു നിർത്തി .
“വൈഫും ഫാമിലിയും ഒകെ ആയി , പതിയെ മറന്നു അല്ലെ “ താൻ പറയാൻ വിട്ടത് അനുപമ ഇങ്ങോട്ടു പറഞ്ഞത് ഹരിക്കു അത്ഭുതമായി . അനുപമയുടെ പുഞ്ചിരിയിലും ഒരു വിഷമം ഒളിഞ്ഞു കിടക്കുന്ന പോലെ അയാൾക്ക് തോന്നി .
“അനുവും അങ്ങനല്ലേ “ അയാൾ അനുപമയെ നോക്കി. അവര് പതിയെ തലയാട്ടി .
“പിന്നെ എങ്ങനെ ഉണ്ട് ഹരിയുടെ മാരീഡ് ലൈഫ് ? “ അനുപമ ഒരു ദീർഘ ശ്വാസം വിട്ടു കൊണ്ട് കൈകൾ മാറിൽ പിണച്ചു കെട്ടി ഹരിയെ നോക്കി .
“സുഖമായിരിക്കുന്നു . അനു വിവരങ്ങളൊക്കെ എങ്ങനെ അറിയുന്നു..നമ്മുടെ കോളേജ് വാട്സ് ആപ്പ് ഗ്രൂപ്പില് പോലും ഇല്ലലോ? “ ഹരിക്കു അത്ഭുതമായി .
“നമ്മുടെ കൂടെ ഉണ്ടാരുന്ന ജോബി ഇപ്പോ ദുബായിൽ ഞങ്ങളുടെ ഫ്ലാറ്റിനു അടുത്താണ് താമസം . അവൻ പറഞ്ഞു ഹരിയുടെ കല്യാണം ഒകെ അറിഞ്ഞിരുന്നു .”
“ഓ.., അനുവിന്റെ കല്യാണം ആരും അറിഞ്ഞില്ല , എന്ത് പറ്റി? എന്നേലും കാണുമ്പോ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു “ ഹരി ആകാംക്ഷയോടെ ചോദിച്ചു.