പുല്ലാംകുന്ന് 2 [karumban]

Posted by

ഹരി: ശരി അമ്മെ…
ഭക്ഷണവും കഴിച്ചു അവൻ കുളിക്കാൻ കുലകടവിലേക്കു പോയി……പോകുന്ന വഴിക്കു കില്ലെറിന്റെ അടുത്ത് എത്തി. അത് അവന്റെ വളർത്തു നായ ആണ്. വെറും നായ അല്ല മറിച്ചു വേട്ടപട്ടി ആണ്. ഒരിക്കൽ ഒരു അമ്പലത്തിൽ നിന്നുള്ള ദര്ശനം കഴിഞ്ഞു ഇറങ്ങിയപ്പോൾ അവിടുത്തെ നദിയുടെ താഴെ ഒരു നായ കുഞ്ഞു. അവനെ നാരായണനും സുലോചനയും എടുത്തു കൊണ്ട് പോന്നു. വീട്ടിൽ എത്തിയപ്പോൾ ഹരി അവനു പേരിട്ടു കില്ലെർ. അങ്ങനെ അവർ നല്ല കൂട്ടുകാർ ആയി. അവൻ വിളിച്ചാൽ വിളിപ്പുറത്തു എത്തും കില്ലെർ.
ഹരി: ഡാ ഞാൻ ഒന്ന് അമ്പലം വരെ പോകുവാ…..നീ വീട് ഒന്ന് നോക്കണം കേട്ടോ…..
എല്ലാം മനസിലായ മട്ടിൽ കില്ലെർ വാൽ ആട്ടി.
കുളകടവിലേക്കു ഹരിടെ പുറകെ ചെന്ന്.. ഹരി വെള്ളത്തിൽ ഇറങ്ങി നല്ല ഒരു കുളി നടത്തി…..വെള്ളത്തിന് നല്ല തന്ന്പ്പ് ഉണ്ട്……
കുളിയും കഴിഞ്ഞു ഡ്രസ്സ് ഒക്കെ മാറി നിന്ന ഹരിയുടെ വിളി.
ഹരി: അമ്മേ….. വാ…..
സുലോചന: വരുന്നു ചെറുക്ക…….കിടന്നു കാറണ്ട….
ഹരി മുറ്റത്തു കെട്ടിയിരിക്കുന്ന അരപ്രയിസിൽ ഇരുന്നു…..
കുറച്ചു കഴിഞ്ഞപ്പോൾ ധാ സുലോചന വരുന്നു……അമ്മ വരുന്നത് കണ്ടു ഹരി എഴുനേറ്റ് നിന്ന് കൈകൂപ്പി. ഒരു ചെറു ചിരിയോടെ അവൾ മകന്റെ അടുത്ത് വന്നു….
സുലോചന: വാ …ഇറങ്ങാം
മുമ്പിൽ നിൽക്കുന്ന ദേവിക്ക് മുമ്പിൽ വണങ്ങി നിന്ന ഹരിയുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു..അമ്മയുടെ നെറ്റിയിൽ എന്നും കാണാറുള്ള ആ സിന്ധുര രേഖ കാണുന്നില്ലല്ലോ എന്ന വിഷമം അവശേഷിച്ചു.
ഹരിയും അമ്മയും അമ്പലത്തിൽ പോകാൻ ഇറങ്ങി.. ഹരിയുടെ ബൈക്കിന് പുറകിൽ സുലോചന കയറി.ആ നാട്ടിലാകെ കൂടി ഒരു ബൈക്കുള്ളത് ഹരിക്ക് ആണ്. കുടു…. കുടു ശബ്ദം കേൾക്കുമ്പോൾ തന്നെ നാട്ടുകാർ പറയും കൊച്ചാമ്പരാൻ എഴുന്നെള്ളുന്നു എന്ന്. ഹരി കിക്കർ അടിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു. വണ്ടി മുന്നോട്ടു നീങ്ങി. മുറ്റവും പിന്നിട്ടു അവിടുത്തെ മണ്ണിട്ട നാട്ടുവഴിയിലൂടെ ഹരി അമ്മയേം വച്ച് യാത്ര തുടങ്ങി. വരുന്ന വഴിക്കു 2 സ്ത്രീകൾ ഒരു കുഞ്ഞിനെയും പിടിച്ചു വരുന്നത് സുലോചന കണ്ടു. പരിചയമുള്ള ആ മുഖം കണ്ടു സുലോചന ഹരിയുടെ തോളത്തു തട്ടി.
സുലോചന: ഹരി വണ്ടി നിർത്തൂ…..
ഹരി അവരുടെ അടുത്തെത്തിയപ്പോൾ വണ്ടി നിർത്തി,സുലോചന വണ്ടിയിൽ നിന്ന് ഇറങ്ങി.
സുലോചന: അമ്മയും മോളും ഇതെങ്ങോട്ടു പോയി.?
അത് ചന്ദ്രന്റെ ഭാര്യയും മൂത്ത മകളും ആയിരുന്നു.
ജാനകി: എന്ത് പറയാനാ….രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞി ചെറുക്കന് വല്ലാത്ത പനി. ഒന്ന് ആസ്പത്രിയിൽ കാണിച്ചു.
സുലോചന ജാനകിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി. അവൻ നല്ല ഉറക്കം ആണ്.സുലോചന ഉമയെ നോക്കി.
സുലോചന: മോള് എന്ന വന്നേ……
ഉമ: ഇന്നലെ വന്നതാ…..
സുലോചന: നിനക്ക് സുഖം അല്ലെ….
ഉമ: മ്….. കുഴപ്പം ഇല്ലാണ്ട് പോകുന്നു…
ഇത് പറഞ്ഞപ്പോൾ ഉമ അമ്മയുടെ നേരെ നോക്കി. എല്ലാം മനസ്സിൽ ഒത്തുക്കാൻ ഇതിനോടകം ജാനകി പടിച്ചിരുന്നു. ആ നോട്ടം ഹരി ശ്രദിച്ചു. പക്ഷെ അതിന്റെ അർഥം അവനു മനസിലായില്ല. ജാനകി ഹരി ശ്രദിക്കുന്നത് കണ്ടു.അവനോടു ചോദിച്ചു.
ജാനകി: മോനെന്താ ഇന്നും മിണ്ടാത്തത്.
ഹരി: ഇടയ്ക്കു കയറി സംസാരിക്കേണ്ടെന്നു വച്ചു………….ചന്ദ്രേട്ടൻ എവിടെ…..
ജാനകി: രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകുന്നത് കണ്ടു……ആർക്കറിയാം എവിടേക്കാന്ന്
സുലോചന: അമ്പലത്തിൽ വരെ പോകണം……ഞങ്ങൾ മാറിക്കോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *