ഇല്ലിക്കോട്ട് തമ്പുരാൻ (ഭാഗം 1)
Ellikkottu thamburaan Part 1 Author : SHIEKH JAZIM
GENER :- തമ്പുരാൻ/മാടമ്പി/മെഡീവിയൽ/കുടിയാൻ
ഈ കഥയും, കഥാപാത്രങ്ങളും, സ്ഥലങ്ങളും തികച്ചും സാങ്കല്പികം മാത്രം ആണ്. ഏതെങ്കിലും സംഭവങ്ങളുമായോ വ്യക്തികളുമായോ സാമ്യം ഉണ്ടെങ്കിൽ തികച്ചും യദ്രിശ്ചികം മാത്രം.
#ഷെയ്ഖ് ജാസിം.
വർഷം 1972, ഈ കഥ നടക്കുന്നത് ഫ്യൂഡൽ മാടമ്പി ശ്രീചിത്ര വർമ്മ തമ്പുരാന്റെ ഇല്ലിക്കോട് എന്ന പ്രശസ്തമായ കൊട്ടാരത്തെ ചുറ്റി പറ്റിയും, ആ കൊട്ടാരം സ്ഥിതി ചെയ്യുന്ന മണലാട് എന്ന കർഷക ഗ്രാമത്തെ കുറിച്ചും ആണ്, അന്ന് അവിടം ഭരിച്ചിരുന്നത് ക്രൂരനും സ്വാർത്ഥനും അതിലുപരി ഒരു മാടമ്പി സ്വഭാവം മനസ്സിൽ വെച്ചു പുലർത്തുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന ശ്രീചിത്ര വർമ്മ തമ്പുരാൻ ആയിരുന്നു.
ഇല്ലിക്കോട് കൊട്ടാരത്തിലെ രാജ പരമ്പരയിൽ അവസാനത്തെ കണ്ണി ആയിരുന്നു ശ്രീചിത്ര വർമ്മ തമ്പുരാൻ, അതു കഴിഞ്ഞു രാജ ഭരണം അവസാനിച്ചത് കൊണ്ട് പിന്നീട് ഒരു തമ്പുരാൻ അവിടെ ഉണ്ടായിരുന്നില്ല, പക്ഷെ നാട് മുഴുവനും ഉള്ള സുന്ദരിമാരായ സ്ത്രീകളിൽ തമ്പുരാൻ വിത്ത് പാകിയിരുന്നു. തമ്പുരാന്റെ കീഴിൽ, കൊട്ടാരത്തിലും പാടത്തും മറ്റു ജോലി സ്ഥലങ്ങളിലും ആയി 100 കണക്കിന് ജോലിക്കാർ ഉണ്ടായിരുന്നു. അവരെ ഒക്കെ നോക്കിയിരുന്നതും, കൊട്ടാരത്തിലെയും തമ്പുരാന്റെ മറ്റു കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത് തന്റെ വിശ്വസ്തനായ കാര്യസ്ഥൻ ഷാപ്പുണ്ണി ആയിരുന്നു.
തമ്പുരാന് പെണ്ണ് പിടിക്കാനും കള്ളു കുടിക്കാനും ചൂതാട്ടം നടത്താനും എല്ലാത്തിനും മുൻ പന്തിയിൽ ഷാപ്പുണ്ണി ഉണ്ടായിരുന്നു. തമ്പുരാൻ വെട്ടാൻ പറഞ്ഞാൽ ഷാപ്പുണ്ണി വെട്ടും കുത്താൻ പറഞ്ഞാൽ ഷാപ്പുണ്ണി കുത്തും അത്രക്ക് അനുസരണയും നന്ദിയും ഉള്ള ഒരു കാവൽ നായ ആയിരുന്നു തമ്പുരാന് ഷാപ്പുണ്ണി. പാടത്തും മറ്റു കൃഷിയിടങ്ങളിലും ആയി ഒരുപാട് നെല്ലും പച്ചക്കറികളും കന്നുകാലികളുമായി ധാരാളം കൃഷികൾ തമ്പുരാന് ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും കൊട്ടാരത്തിൽ നിന്ന് ചരക്കുമായി ലോറി മലബാറിലേക്കും മംഗലാപുരത്തേക്കും പോകാറുണ്ട്.
രാമു ആയിരുന്നു തമ്പുരാന്റെ ലോറിയുടെ തഴക്കവും പഴക്കവും അമരക്കാരൻ, രാമുവിന്റെ സ്വദേശം അങ്ങ് മംഗലാപുരത്ത് ആയിരുന്നു പക്ഷെ കഴിഞ്ഞ 15 വർഷങ്ങളായി രാമു ഇല്ലിക്കോട് കൊട്ടാരത്തിലെ ആശ്രിതൻ ആണ്. തമ്പുരാന് വേണ്ടി ചവാൻ വരെ രാമു ഒരുക്കമാണ്, തമ്പുരാന്റെ വാക്കിന് അപ്പുറത്തേക്ക് രാമുവിന് ഒരു തീരുമാനം ഇല്ല. അങ്ങനെ ഇരിക്കെ ഒരിക്കൽ ചരക്കുമായി മംഗലാപുരത്തേക്ക് പോയ രാമു ആഴ്ചകൾ പലത് കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഷാപ്പുണ്ണിയിൽ നിന്നും വിവരം അറിഞ്ഞ തമ്പുരാൻ മംഗലാപുരത്തേക്ക് ആളെ അയച്ചു, രാമുവിനെ അന്വേഷിക്കാൻ. മംഗലാപുരത്ത് പോയ ആൾ രണ്ടു ദിവസം കഴിഞ്ഞു തിരികെ എത്തി. തമ്പുരാനോട് കാര്യങ്ങൾ ധരിപ്പിച്ചു, രാമു അവിടെ തന്റെ സ്വദേശത്തു ഉണ്ടെന്നും അമ്മാവൻ പെട്ടെന്ന് മരിച്ചെന്നും ഒറ്റക്ക് ആയ അമ്മാവന്റെ മകൾ സുമയെ രാമു വിവാഹം ചെയ്തു അവിടെ താമസം ആക്കി എന്നും.
കാര്യസ്ഥൻ ഷാപ്പുണ്ണിയുടെ വീട്ടിൽ ആയിരുന്നു തമ്പുരാൻ അപ്പോൾ ഉള്ളത്, ഇതു കേട്ട് കലി കയറിയ തമ്പുരാൻ മുറുക്കാൻ കോളാമ്പിയിൽ തുപ്പിയിട്ട് പറഞ്ഞു “ഏഭ്യൻ, ഈ പ്രായത്തിൽ ആണോ ഇനി അവനൊരു വിവാഹം?! ഹ്മ്മ് ഷാപ്പുണ്ണി അവനെ എത്രയും പെട്ടെന്ന് ഇങ്ങട് എത്തിക്കണം, അവൻ ഇല്ലാതെ ഇവിടെ പണി ഒന്നും നടക്കില്ല”. ഷാപ്പുണ്ണി തലയാട്ടി, തമ്പുരാൻ കലി തുള്ളി “എന്താ ഷാപ്പുണ്ണി തനിക്ക് നാവില്ലെ വായിൽ?!”…. “ഉവ്വ് തമ്പ്രാ…. ഉണ്ട്, എത്തിക്കാം എത്രയും പെട്ടെന്ന് തന്നെ രാമുവിനെ ഇങ്ങട് കൊണ്ടുവന്നോളാം, വേണ്ട ഏർപ്പാട് ഒക്കെ അടിയൻ ചെയ്തോളാം.