ആലങ്കാട്ട് തറവാട് 3 [Power Game]

Posted by

ആലങ്കാട്ട് തറവാട് 3

Alankott Tharavaadu Part 3 Author : Power Game

Previous Parts | Part 1 | Part 2 |

 

 

ഞങ്ങളെയും കാത്ത് അമ്മ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.

“ മഴ ഇത്രയും കൂടുമെന്ന് തോന്നിയിരുന്നെങ്കിൽ കുട തന്നു വിടുമായിരുന്നു.”

“ ഞങ്ങളും ഇത്രയും കൂടുമെന്ന് കരുതിയില്ല.”

ഞാൻ റൂമിലേക്ക് നടന്നു ചേച്ചി അമ്മയെ അനുഗമിച്ചു.എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി രക്ഷയില്ല.ഇന്ന് നടന്ന സംഭവങ്ങൾ ഒരു സിനിമയിലെന്ന പോലെ കൺമുന്നിൽ മിന്നി മറഞ്ഞു.ചേച്ചി കിടക്കുന്ന ഇടം വരെ ഒന്ന് പോയാലോ എന്ന് വരെ തോന്നിപ്പോയി പക്ഷേ ഒപ്പം അമ്മയുമുണ്ടെന്നോർത്തപ്പോൾ ധൈര്യം വന്നില്ല.ശരിക്കും എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണതെന്ന് എനിക്കുതന്നെ ഓർമയില്ല.രാവിലെ വാതിലിലെ മുട്ട് കേട്ടാണ് ഉണർന്നത്.

“ മനൂ…..വാതിൽ തുറക്ക് മനൂ…..”

കണ്ണു തിരുമ്മിക്കൊണ്ട് ടേബിളിനു മുകളിലെ ടൈംപീസിലേക്ക് നോക്കി.സമയം 5 ആകുന്നതേ ഉള്ളൂ അമ്മ എന്തിനാ ഇത്രയും നേരത്തേ ഉണർത്തിയത്.

“ അൽപ്പം നേരം കൂടി ഉറങ്ങിക്കോട്ടേ അമ്മേ ഇന്ന് എനിക്ക് ക്ലാസ്സൊന്നുമില്ല.”

കട്ടിലിനു വശത്തായി ചുരുണ്ടു കൂടി കിടന്നിരുന്ന കമ്പിളി പുതപ്പ് മുഖത്തേക്ക് വലിച്ച് മൂടി വീണ്ടും കിടന്നു.

“ നീ വാതിൽ തുറക്കുന്നുണ്ടോ ഇല്ലയോ രാവിലെ തന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ മനൂ.”

അമ്മയ്ക്ക് രാവിലെ തന്നെ എന്തോന്നിന്റെ കേടാ.പിറുപിറുത്ത് കൊണ്ട് ഞാൻ വാതിൽ തുറന്നു.

“ എന്താ അമ്മേ ഈ കൊച്ചുവെളുപ്പാങ്കാലത്ത് തലപോകുന്ന എന്ത് കാര്യം പറയാനാ വിളിച്ചത്.”

“ നീ കല്യാണത്തിനു പോകുന്നില്ലേ?.”

“ ഏത് കല്യാണത്തിന്?.”

“ മറന്നോ കണിയാമ്പുറത്തെ കല്യാണം ഇന്നല്ലേ.വീട്ടിൽ നിന്ന് ഒരാളെങ്കിലും പോയില്ലെങ്കിൽ മോശമാ അച്ഛനെ ഈ സ്ഥിതിയിലിട്ടിട്ട് എനിക്ക് വരാൻ പറ്റില്ല.നീ ഉറപ്പായും പോയേ പറ്റൂ നിന്റെ അമ്മാവൻ കാറിലാ പോകുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് നീയും അവരോടൊപ്പം പോയാൽ മതി.”

“ കാറൊന്നും വേണ്ട ഞാൻ ബസിൽ പൊയ്ക്കോളാം.”

“ അവരോടൊപ്പം പോയാൽ നിനക്കെന്താ കുഴപ്പം?.”

Leave a Reply

Your email address will not be published. Required fields are marked *