പ്രണയകാലം അവസാനഭാഗം !

Posted by

രാവിലെ അനുപമയാണ് ആദ്യം ഉണർന്നത് . ഹരിയെ വിളിച്ചുണർത്തി രണ്ടുപേരും ഒന്നിച്ചു കുളിച്ചു . അനുപമയുടെ പെട്ടി പാക്ക് ചെയ്യുന്ന ജോലിയിൽ മുഴുകിയത് ഹരിയായിരുന്നു . എല്ലാം ശരിയാക്കി റൂമിൽ നിന്നിറങ്ങുമ്പോൾ അനുപമയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഹരിക്കും ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ഹരി അത് പുറത്തു കാണിച്ചില്ല. അനുപമ എടുത്തു നൽകിയ വെളുത്ത ഷർട്ടും നീല ജീൻസുമാണ് ഹരിയുടെ വേഷം . ഒരു ഇളം നീല ചുരിദാറും പാന്റുമാണ് അനുപമയുടേത്‌.

“ഐ വിൽ മിസ് യു ഹരീ “ റൂമിൽ നിന്നിറങ്ങാൻ നിൽക്കുമ്പോൾ അനുപമ പറഞ്ഞു കൊണ്ട് ഹരിയെ ഇറുകെ പുണർന്നു അൽപ നേരം നിന്ന്. അനുപമയുടെ കണ്ണീർ തന്റെ തോളിൽ ഇറ്റി വീഴുന്നത് ഹരി അറിഞ്ഞു. അനുപമയെ പുറത്തു തട്ടി ഹരി ആശ്വസിപ്പിച്ചു .

“ചെ..ചെ അനു ഡോണ്ട് ക്രൈ “ ഹരി അനുപമയെ പിടിച്ചു നേരെ നിർത്തി കണ്ണുകൾ തുടച്ചു അവരുടെ നെറ്റിയിൽ ചുംബിച്ചു .

“പോവാം ” ഹരി ചോദിച്ചു. അനുപമ മനസില്ല മനസോടെ തലയാട്ടി. താഴേക്കിറങ്ങിയ ഹരിയും അനുപമയും ഹരിയുടെ കാറിലാണ് എയർ പോർട്ടിലേക്കു തിരിച്ചത് . വേണുഗോപാൽ അറേഞ്ച് ചെയ്ത അനുപമയുടെ കാര് എടുത്തു കൊണ്ടുപോകാൻ അയാൾ നൽകിയ നമ്പറിൽ അനുപമ വിളിച്ചു പറഞ്ഞു .

എയർ പോർട്ടിലേക്കുള്ള യാത്രയിൽ ഹരിയും അനുപമയും സംസാരിച്ചില്ല. പരസ്പരം ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയെന്നതല്ലാതെ . ഉച്ചക്ക് ഒരു മാണി ആയപ്പോൾ രണ്ടുപേരും എയര്പോര്ട്ടിലെത്തി . പരിശോധനകൾ എല്ലാം പൂർത്തിയായി . മടങ്ങാൻ നേരം അനുപമ ഹരിയുടെ അരികിലെത്തി പതിയെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം അയാളെ നോക്കി. രണ്ടു പേരുടെയും കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ട്.

“താങ്ക്സ് ഹരി..ഫോർ ദി ഗുഡ് ഡേയ്സ് “ അനുപമ അയാളുടെ കയ്യിൽ പിടിച്ചു ഹസ്തദാനം നൽകി കുലുക്കികൊണ്ട് പറഞ്ഞു . ഹരി ഒന്ന് ചിരിച്ചെന്നു വരുത്തി. പോകാനുള്ള സമയം ആയെന്നു ഹരി സൂചിപ്പിച്ചു .

അനുപമ ഒരിക്കൽ കൂടി അയാളെ ഹഗ് ചെയ്ത ശേഷം തിരിഞ്ഞു നടന്നു . നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു ഹരിയെ നോക്കാൻ ശ്രമിക്കാതെ അനുപമ നടന്നു . തന്റെ കാഴ്ച്ചയിൽ നിന്നും അകന്നു പോകുന്ന ആ രൂപം ഹരിയും നിസ്സഹായതയോടെ നോക്കി നിന്നു .

ഒരു ശൂന്യത മനസിൽ തോന്നിയെങ്കിലും ഹരി പതിയെ തിരിഞ്ഞു നടന്നു . കാറിൽ കയറി അൽപ നേരം ഇരുന്നു . അനുപമയുടെ ഫ്‌ളൈറ്റ് ഉയർന്നു പൊങ്ങുന്നത് വരെ ഹരി അവിടെ തന്നെ നിന്നു . പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചു . നേരെ മീരയുടെ വീട്ടിലേക്കാണ് ഹരി പോയത് . വൈകിയാണ് ഹരി അവിടെ എത്തിയത് . മീരയുടെ അച്ഛനും ചേട്ടനും പൂമുഖത്തുണ്ടായിരുന്നു. ചില്ലറ വർത്തമാനം പറഞ്ഞു ഇരിക്കുന്നതിനിടെ മീര അവിടേക്കു വന്നു.

“ഇന്ന് പോണോ ഹരി ? “ മീര ഹരിയുടെ അരികിൽ വന്നു തോളിൽ ഒരു കൈ വെച്ച ചോദിച്ചു .

“വേണ്ട ..നാളെ ആവാം “ ഹരി പതിയെ പറഞ്ഞു . മീരക്കും സന്തോഷമായി. സാദാരണ ഹരി മീരയുടെ വീട്ടിൽ നിൽക്കാൻ താല്പര്യപെടാറില്ല. പിറ്റേന്ന് ഹരിയും മീരയും തിരിച്ചു സ്വന്തം വീട്ടിലേക്കു പോയി. അനുപമയുടെ സന്ദേശങ്ങളോ കാളുകളോ പിന്നീട് വന്നില്ല. മീരയുടെയും ഹരിയുടെയും ജീവിതം പഴയ പാടി തുടർന്ന് പൊന്നു .

ഒരു മാസത്തിനു ശേഷം !

ഹരി ഓഫീസിൽ നിന്നും വീട്ടിലെത്തി . മീര പതിവ് പോലെ വാതിൽ തുറന്നു . നേരെ അകത്തേക്ക് കടന്ന ഹരി സോഫയിലേക്കിരുന്നു ടി.വി ഓൺ ചെയ്തു . മീര അയാളുടെ അരികിലെത്തി ചേർന്നിരുന്നു . ഒരു ചുവന്ന ചുരിദാർ ആണ് വേഷം .

“അതെ ..ഞാൻ ഒരു കാര്യം പറയട്ടെ ..” മീര യാളുടെ കയ്യിൽ ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.

“”ആ പറ “ ഹരി അവളെ ശ്രദ്ധിക്കാതെ ടി.വി യിൽ നോക്കി .

ആ ജാഡ ആണെന്കി വേണ്ട “ മീര അയാളെ തള്ളി കൊണ്ട് അല്പം മാറി ഇരുന്നു.

ഹരി മീരയുടെ അരികിലേക്ക് നീങ്ങി .അവളെ കെട്ടിപിടിച്ചു .

“ഇനി പറ ..” ഹരി മീരയുടെ കഴുത്തിലേക്കമര്ത്തി ചുംബിച്ചു .

“പറയാനൊന്നുമില്ല..ഇയാള് കുറച്ചു മാസം കഴിഞ്ഞ ഒരു അച്ഛനാവും” മീര ഹരിയെ തള്ളി മാറ്റി ചിരിച്ചു . ഹരി മീരയെ വിശ്വാസം വരാതെ നോക്കി.

“സത്യം ?” ഹരി ചോദിച്ചു .

“ആടോ മാഷെ “ മീര ചിരിച്ചു . ഹരി മീരയെ കെട്ടിപ്പുണർന്നു കൊണ്ട് സോഫയിലേക്ക് വീണു .

പിറ്റേന്ന് ഹരി കാലത്തു ഓഫീസിലെത്തി , ഒഴിവു സമയത്തെപ്പോഴോ വാട്ട്സ്ആപ്പ് തുറന്നപ്പോൾ അനുപമയുടെ സന്ദേശം വന്നു കിടക്കുന്നത് കണ്ടു . അനുപമ പോയതിൽ പിന്നെ ഇപ്പോഴാണ് മെസ്സേജ് അയക്കുന്നത് .

ഹരി അത് ഓപ്പൺ ചെയ്തു നോക്കി .

“ഹരി..
എ ഗുഡ് ന്യൂസ് .
ഞാൻ പ്രെഗ്നന്റ് ആണ്.
ഇട്സ് യുവർ ..”

Leave a Reply

Your email address will not be published. Required fields are marked *