“ആ എന്ന അങ്ങനെ ആവട്ടെ..വൈകീട്ട് വരില്ലേ ? “ ‘അമ്മ തന്നെയാണ് ചോദിച്ചത്.
“ആ വരാം “ ഹരി പറഞ്ഞു കൊണ്ട് മീരയെ നോക്കി , അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി .
ഏതാണ്ട് ഉച്ച സമയത്താണ് ഹരി ടൗണിലെ തിരക്കിൽ നിന്നും അല്പം മാത്രം മാറി നിൽക്കുന്ന മീരയുടെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് എത്തുന്നത്. വണ്ടി പാർക്ക് ചെയ്തു ഇറങ്ങിയ ഹരി മീരയുടെ ഫ്ലാറ്റ് മുറി സെക്യൂരിറ്റിയോട് ചോദിച്ചു മനസിലാക്കി .. അഞ്ചാം നിലയിലാണ് മീരയുടെ റൂം എന്ന് . ഹരി ലിഫ്റ്റിൽ കയറി അഞ്ചാം നിലയിൽ ഇറങ്ങി .
മീരയുടെ 15 ആം നമ്പർ ഫ്ലാറ്റ് മുറി ലക്ഷ്യമാക്കി ഇടനാഴിയിലൂടെ നടന്നു .രണ്ടു വശത്തും മുറികളാണ് . അല്പം നടന്നപ്പോൾ മീരയുടെ ഫ്ലാറ്റ് മുറി ഹരിയുടെ കണ്ണിൽ തടഞ്ഞു . ഹരി ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കി. സൺഡേ ആയതു കൊണ്ട് കൂടുതൽ പേരും പുറത്തു പോയിരിക്കുന്ന ലക്ഷണം ആണ് . അധികം മുറികളും അടഞ്ഞു കിടക്കുന്നു .
ഹരി ധൈര്യം സംഭരിച്ചു ബെൽ അടിച്ചു . അല്പം കഴിഞ്ഞപ്പോൾ അനുപമ വാതിൽ പാതി തുറന്നു ആ ഗ്യാപിലൂടെ തലമാത്രം പുറത്തേക്കിട്ടു . ഹരിയെ കണ്ടപ്പോൾ അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞ ഭാവങ്ങൾ മിന്നി..
“ഓ..ഹരി…സർപ്രൈസ് ആണല്ലോ “ അനുപമ വാതിൽ പൂർണമായി തുറന്നു കൊണ്ട് പറഞ്ഞു .
ഒരു വെളുത്ത ചുരിദാറും കറുത്ത പാന്റും ആണ് അനുപമയുടെ വേഷം ..ഷാൾ ഇട്ടിട്ടില്ല . മുടി ഒകെ അലസമായി അഴിച്ചിട്ടിരിക്കുന്നു .
ഹരി ഒന്ന് ചിരിച്ചു . എന്നിട്ട് അകത്തേക്ക് കയറി..”സർപ്രൈസോ ഞാൻ ഇന്നലെ പറഞ്ഞതല്ലേ വരുമെന്ന് “ ഹരി അനുപമയെ അടിമുടി ഒന്ന് നോക്കി..എന്നിട്ട് ഹാളിലുള്ള ഒരു സോഫയിൽ ഇരുന്നു . സമീപത്തായി അനുപമയും.
പനി പിടിച്ച ഒരു ക്ഷീണം മുഖത്തുണ്ട്. പക്ഷെ മൊത്തത്തിൽ ആള് ഉഷാർ ആയിട്ടുണ്ടെന്നു ഹരിക്കു തോന്നി .
“ഞാനതു ഹരി ചുമ്മാ പറഞ്ഞതാണെന്ന് വിചാരിച്ചു “ അനുപമ മുടി കോതി ഒരു തോളിലൂടെ മുന്നോട്ടു ഇട്ടു കൊണ്ട് പറഞ്ഞു..എന്നിട്ട് മുടിയിൽ തഴുകി കൊണ്ടിരുന്നു .
പെട്ടെന്ന് എന്തോ ഓർത്തെന്ന മട്ടിൽ അനുപമ ഹരിയെ നോക്കി..”അയ്യോ..ഹരിക്കു കുടിക്കാൻ എന്തെങ്കിലും ഞാനത് ചോദിയ്ക്കാൻ വിട്ടു “ അനുപമ പരിഭവിച്ചു..
“ഏയ്..ഇയാള് ബുദ്ധിമുട്ടണ്ട ..” ഹരി മൊബൈൽ എടുത്തു സമയം നോക്കി..”ഈ സമയത് എന്തായാലും ചായയും വെള്ളവും വേണ്ട , നേരം ഉച്ച ആയി “ ഹരി മീരയെ നോക്കി ചിരിച്ചു.