“ഹരി ഇങ്ങോട്ടു വരുന്നത് മിസ്സിസിനു അറിയുമോ ?” അനുപമ സോഫയിലേക്ക് ഒരു കാൽ മടക്കി വെച്ചു കയ്യ് മാറിൽ കെട്ടി ഹരിയെ നോക്കി ചോദിച്ചു..
“പറഞ്ഞിട്ടില്ല ..” ഹരി ശബ്ദം വളരെ താഴ്ത്തിയാണ് പറഞ്ഞത്…
“പറയായിരുന്നില്ലേ ? “ അനുപമ അയാളെ നോക്കി…
“എന്ത് പറയാൻ ആണ് , ആരാ എന്താ എന്നൊക്കെ ചോദിച്ചൽ ഒരു കള്ളം മറക്കാൻ കുറെ കള്ളം പറയണം…” അത് പറയുമ്പോൾ ഹരിയുടെ ശബ്ദം ഒന്ന് പതറിയ പോലെ അനുപമക്ക് തോന്നി..
“ആതു പോട്ടെ തന്റെ അസുഖം മാറിയില്ലേ “ ഹരി മീരയെ നോക്കി. അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു . അതിലുണ്ടായിരുന്നു ഉത്തരം എന്ന് ഹരിക്കു തോന്നി .
ഒരു നിമിഷം അവർക്കിടയിൽ അല്പം നിശബ്ദത കടന്നു വന്നു . അനുപമ ആണ് ആ നിശബ്ദത മുറിച്ചത്..
“ഹരിക്കു എന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും “ അനുപമ അയാളെ തന്നെ ഇമ വെട്ടാതെ നോക്കി കൊണ്ട് ആണ് ചോദിച്ചത്..
ഹരി അല്പം പ്രയാസപ്പെട്ടു ആണെങ്കിലും ചുണ്ടിൽ ഒരു ചിരി വരുത്തി . എന്നിട്ട് സംസാരിച്ചു തുടങ്ങി.
“അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ അനു.ഇനി പറഞ്ഞിട്ടെന്താ “ ഹരി അനുപമയെ നോക്കി. പഴയ രൂപത്തിൽ നിന്ന് കാര്യമായ ഒരു മാറ്റവും അനുപമക്ക് ഇല്ല. സ്വഭാവത്തിലും ഇല്ലെന്നു ഹരിക്കു ഇത് വരെയുള്ള സംസാരത്തിൽ നിന്ന് മനസിലായി..അല്പം കൂടി പക്വത വന്ന പോലെ ഉണ്ടെന്നു മാത്രം .
“പക്ഷെ എനിക്ക് ഹരിയോട് തോന്നിയിരുന്നു..” അനുപമ പതിയെ പറഞ്ഞു . ഹരി അനുപമയെ മുഖം ഉയർത്തി നോക്കി. അനുപമ താഴേക്കാണ് നോക്കി ഇരിക്കുന്നത് .
“എന്തൊക്കെയാ അനു പറയുന്നേ “ ഹരി അല്പം അസ്വസ്ഥത കാണിച്ചു .
“സത്യം ആണ് ഹരി..ഹരിയെ പിരിഞ്ഞ ശേഷം ഹരിയെ കാണാൻ ഞാൻ എത്ര ശ്രമിച്ചു..ഹരി നമ്പർ വരെ മാറ്റിയില്ലേ..ഹരിയെ കാണാൻ ഞാൻ ട്രൈ ചെയ്തത് വീട്ടിൽ അറിഞ്ഞു കുറെ വഴക്കു പറഞ്ഞു..തല്ലി..” അനുപമയുടെ കണ്ണ് നിറയുന്ന പോലെ ഹരിക്കു തോന്നി..അനുപമയും പെട്ടെന്ന് മുഖം വെട്ടിച്ചു .
“ചെ ചെ അനു കരയുന്നുണ്ടൊ” ഹരിക്കു എന്തോ വല്ലായ്മ തോന്നി..
“ഏയ് ഇല്ല..ഹരിക്കു തോന്നിയതാവും…” അനുപമ കണ്ണിനു മീതെ കൈകൾ ഉരച്ചു കൊണ്ട് ചിരിച്ചു.
“അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ അനു..എനിക്കും അന്നൊക്കെ വിഷമം ഉണ്ടാരുന്നു . അനുവിന്റെ ഫോട്ടോ ഒകെ നോക്കി ഇരിക്കും കുറെ നേരം…” ഹരി പതിയെ ചിരിച്ചു…
“ഞാൻ കരുതി അനുവിന് അപ്പോഴത്തെ ദേഷ്യം മാത്രേ ഉണ്ടാവുള്ളു എന്ന് , പിന്നെ അറിയണത് അനുവിന്റെ കല്യാണം കഴിഞ്ഞുന്നാ “ ഹരി അനുപമയെ നോക്കാതെ പറഞ്ഞു..
“ഞാനും അറിയാത്ത കാര്യം ആയിരുന്നു എന്റെ കല്യാണം..നമ്മടെ ബന്ധം വീട്ടിലറിഞ്ഞപ്പോ ഞാനെങ്ങാനും ഒളിച്ചോടി പോവുമോ എന്ന പേടി ആയി അവര്ക് , എന്റെ സമ്മതം പോലും ശരിക്കു ചോദിച്ചിട്ടില്ല ആരും..” അനുപമ യന്ത്രികമായാണ് സംസാരിക്കുന്നത് . ഹരി എല്ലാം കേട്ട് മിഴിച്ചിരുന്നു .