ഇല്ലം 3
ILLAM 3 AUTHOR NOUFU
അങ്ങനെ ആ ദിവസം വന്നെത്തി
ഞാനും ഓപ്പോളും കൂടി വസ്ത്രങ്ങളും മറ്റെല്ലാം പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു രാത്രി 7 30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു ഫ്ലൈറ്റ്
വസ്ത്രങ്ങൾ എല്ലാം പാക്ക് ചെയ്തു കഴിഞ്ഞു കുളിയെല്ലാം കഴിഞ്ഞു ഫ്രഷായി ഒരുങ്ങി ഞാനിറങ്ങി പുറത്ത് എയർപോർട്ടിൽ പോകുവാനുള്ള ടാക്സി വന്നു കിടപ്പുണ്ട്
ഓപ്പോൾ ഇൻറെ മുറിയിൽ നിന്നും ഒപ്പോൾ വിളിച്ചുപറഞ്ഞു
” ഹരി കുട്ടാ നീ ആ ബാഗുകൾ എല്ലാം വണ്ടിയിൽ കൊണ്ടുവയ്ക്കൂ “
ഓപ്പോളിന്റെ നിർദ്ദേശപ്രകാരം ഞാൻ ബാഗുകൾ വണ്ടിയിൽ വെച്ച് തിരിഞ്ഞുനോക്കുമ്പോൾ
ഒരു കറുത്ത മോഡേൺ ചുരിദാർ ധരിച്ചു അപ്സരസ്സിനെ പോലെ ഓപ്പോൾ നടന്നുവരുന്നു ഞാൻ ആദ്യമായാണ് ഓപ്പോളിനെ ചുരിദാറിട്ട് കാണുന്നത്
ആവേഷത്തിൽ അവരുടെ ഭംഗി പതിന്മടങ്ങായി വർദ്ധിച്ചതായി എനിക്ക് തോന്നി ആ സൗന്ദര്യം എന്നെ വല്ലാതെ മത്തുപിടിപ്പിച്ചു കുറച്ചു നേരം ഞാൻ ഓപ്പോളിനെ തന്നെ നോക്കി നിന്നു
” നിന്ന് സമയം കളയാതെ വണ്ടിയിൽ കയറൂ ഹരി കുട്ടാ “
ഓപ്പോളിന്റെ ആ സംസാരത്തിൽ പെട്ടെന്നു ഞാൻ എന്റെ ശ്രദ്ധ തിരിച്ചു വെപ്രാളപ്പെട്ട് വണ്ടിയിൽ കയറി
ഞങ്ങളെയുംകൊണ്ട് ടാക്സികാർ എയർപോർട്ടിലേക്ക് ചീറിപ്പാഞ്ഞു വഴിയിൽവെച്ച് ഓപ്പോൾ എന്റെ ഫോൺ വാങ്ങി ആരൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു അധികം താമസിയാതെ പറഞ്ഞ സമയത്ത് തന്നെ എയർപോർട്ടിൽ എത്തി
ലഗേജുകൾ എല്ലാം എടുത്ത് ഞാനും ഓപ്പോളും എയർപോർട്ടിന്റെ ഉള്ളിലെ ഇത്തിഹാദിന്റെ കൗണ്ടറിലേക്ക് നീങ്ങി
ബാഗുകളുടെ തൂക്കം എല്ലാം നോക്കി അക്കൗണ്ടിൽ കൗണ്ടറിൽ ഇരിക്കുന്ന ഒരു പെണ്ണ് ഞങ്ങൾക്ക് ബോർഡിങ് പാസിൽ സീൽ വച്ച് തന്നു