“അതെ..ഇയാള്‍ മഹാ ക്രൂരനാണ്..എന്റെ കുഞ്ഞിനെ അയാള്‍ കൊല്ലും..” രുക്മിണിയും ഭീതിയോടെ പറഞ്ഞു.
“അവന്‍ എന്തിനാണ് ആ പോലീസുകാരനെ തല്ലിയത് എന്നാണ് എനിക്ക് മനസിലാകാത്തത്..അയാളെ ചൊടിപ്പിച്ചത് അതാണ്..മുസ്തഫയ്ക്ക് വേണ്ടി അയാള്‍ ഇത്ര ചൂടാകില്ല..കൂട്ടത്തില്‍ ഒരുത്തനെ തൊട്ടതല്ലേ..പക്ഷെ എന്നോട് അതെപ്പറ്റി ഒരക്ഷരം അവന്‍ പറഞ്ഞിരുന്നില്ല…” ശങ്കരന്‍ ആശങ്കയോടെ പറഞ്ഞു.
പെട്ടെന്ന് എല്ലാം പറയാന്‍ ദിവ്യ ആഞ്ഞതാണ്; പക്ഷെ പിന്നെയാണ് അതിന്റെ ഭവിഷ്യത്ത് അവള്‍ ഓര്‍ത്തത്. താന്‍ നേരില്‍ കണ്ടതാണ് എല്ലാം. പക്ഷെ ആരോടും പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ താന്‍ എങ്ങനെ അവിടെയെത്തി എന്നതാകും അടുത്ത പ്രശ്നം. പക്ഷെ പറയാതെ ഇരുന്നാല്‍ വാസുവേട്ടന്‍ അപകടത്തിലാകും. അവളുടെ മനസ് വേഗം പ്രവര്‍ത്തിച്ചു. ഉടനടി എന്തെങ്കിലും ചെയ്യണം. അവള്‍ പലതും കണക്കുകൂട്ടി.
“ആ പോലീസുകാരനുമായിട്ടുള്ള പ്രശ്നം എന്താണ് എന്നറിയാന്‍ അവനെ കാണാതെ പറ്റില്ലല്ലോ..ഏതായാലും ഞാന്‍ കടയിലോട്ടു പോട്ടെ..അവനവിടെ വരുമല്ലോ..അപ്പോള്‍ ചോദിച്ചറിയാം..വേണ്ടി വന്നാല്‍ ഒരു വക്കീലിനെയും ഏര്‍പ്പാടാക്കാം”
ശങ്കരന്‍ എഴുന്നേറ്റ് പോകാനിറങ്ങി. രുക്മിണി എന്ത് പറയണം എന്നറിയാതെ ആശങ്കയോടെ നില്‍ക്കുകയായിരുന്നു. ദിവ്യ അച്ഛന്‍ പോയിക്കഴിഞ്ഞപ്പോള്‍ നേരെ തന്റെ മുറിയിലേക്ക് ചെന്നു മൊബൈല്‍ എടുത്തു.
വാസു പറഞ്ഞത് കേട്ട് അച്ചന്‍ പുഞ്ചിരിച്ചു.
“കൊള്ളാം..പക്ഷെ മോനെ നീ സൂക്ഷിക്കണം. നീ നോവിച്ചു വിട്ടവര്‍ നിസ്സാരന്മാരല്ല..നിന്നോട് അവര്‍ പകരം ചോദിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും..പ്രത്യേകിച്ചും ആ പോലീസുകാരന്‍…” അച്ചന്‍ പറഞ്ഞു.
“ദിവ്യയ്ക്കും എന്നോടുള്ള പക മാറി..ഇപ്പോള്‍ എന്നോട് വലിയ സ്നേഹമാണ് അവള്‍ക്ക്..ഇന്ന് രാവിലെ പുട്ടും കടലയും അവളാണ് വിളമ്പിത്തന്നത്..” വാസു പറഞ്ഞു.
അച്ചന്‍ അവനെ ശങ്കയോടെ നോക്കി.
“അവളല്ലേ നിന്നെ എന്നും ഊരുതെണ്ടി എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നത്?” അച്ചന്‍ ചോദിച്ചു.
“അതെ അച്ചോ..പക്ഷെ ഇപ്പോള്‍ അവളുടെ മാറ്റം അവിശ്വസനീയമാണ്..അവള്‍ കാണിച്ച വെറുപ്പിന്റെ പത്തിരട്ടിയില്‍ അധികം സ്നേഹമാണ് അവള്‍ക്കിപ്പോള്‍ എന്നോട്..”
അച്ചന്‍ അല്‍പനേരം ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്‍റെ മനസില്‍ പല ചിന്തകളും ഉയരുന്നുണ്ടായിരുന്നു.
“മോനെ വാസു..അകന്നവര്‍ അടുക്കുമ്പോഴും അടുത്തവര്‍ അകലുമ്പോഴും നമ്മള്‍ സൂക്ഷിക്കണം; രണ്ടിലും അപകട സാധ്യതയുണ്ട്…അന്ന് അരുതാത്ത സാഹചര്യത്തില്‍ നീ കണ്ട പെണ്ണല്ലേ അവള്‍…അവളുടെ സ്വഭാവത്തിന്റെ അടിസ്ഥാനം എന്ത് വന്നാലും മാറില്ല…ആ പെണ്‍കുട്ടി കാണാന്‍ എങ്ങനെ…?”
“നല്ല സുന്ദരിയാണ്..എന്താ അച്ചാ….”
മൃഗം 6 [Master]
Posted by