അപൂർവ ജാതകം 1 [MR. കിംഗ് ലയർ]

Posted by

പെട്ടന്ന് ആണ് ദീപങ്ങളുടെ വെളിച്ചത്തിൽ അവൻ അവളുടെ മുഖം വക്തമായി കണ്ടത്…..
അവളുടെ ആ വെള്ളാരം മിഴികൾ അവനു ദൃശ്യമായത്.

അതെ ഇത് അവൾ തന്നെ ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടത്…. എന്റെ ഭാര്യ…… ഇന്നലെ സ്വപ്നത്തിൽ കണ്ടത് പോലെ തന്നെ എന്ത് ഭംഗി ആണ് അവളെ കാണാൻ.

“ഏട്ടാ…. ഇത് എന്ത് നോക്കി നിൽകുവാ “

ആ സൗന്ദര്യത്തിൽ ലയിച്ചു നിന്ന അവൻ പെട്ടന്ന് ഞെട്ടി ഉണർന്നു ചുറ്റും നോക്കി.

“ഇല്ല അവളെ കാണുന്നില്ല….
എവിടെ പോയി “

“ഏട്ടൻ എന്താ നോക്കുന്നെ “

“വർഷേ എനിക്ക് ആ കുട്ടിയെ കാണണം “

“ഏത് കുട്ടി “

“എടി നമ്മൾ നേരത്തെ കണ്ട കുട്ടി “

“ഏട്ടൻ ഒന്ന് വന്നേ ദേ സീതേച്ചി വന്നട്ടുണ്ട്, എല്ലാവരും അവിടെ ഉണ്ട് നമ്മുക്ക് അവരുടെ അടുത്തേക്ക് പോകാം “

അവന്റെ കൈ പിടിച്ചു വലിച്ചു നടന്നു കൊണ്ട് അവൾ പറഞ്ഞു. ഓരോ അടി വെക്കുമ്പോഴും അവന്റെ മുൻപിൽ ആ മുഖം ആയിരുന്നു.

“എന്നാലും ആരാണ് അത്… ഇനി എനിക്ക് തോന്നിയതാണോ അല്ലകിൽ ഞാൻ ഇന്നലെ കണ്ട സ്വപ്നം പോലെ ഇപ്പോൾ ഒരു സ്വപ്നം കണ്ടതാണോ…… “

വീണ്ടും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മനസ്സിലേന്തി അവൻ അവളുടെ പിന്നാലെ നടന്നു.

തുടരും………….

അഭിപ്രായങ്ങൾ അറിയിക്കുക… കഥ ഇഷ്ടപെട്ടില്ലകിൽ അതും….

സ്വന്തം
രാജനുണയൻ.

Leave a Reply

Your email address will not be published. Required fields are marked *