അപൂർവ ജാതകം 1 [MR. കിംഗ് ലയർ]

Posted by

“വീണ്ടും എല്ലാവരുടെയും മുഖഭാവം പഴയതുപോലെയായി. “

പദ്മാവതി : “അപ്പോൾ എന്നെ പേരകുട്ടിക്ക് ഒരിക്കലും ഒരു ശ്വസ്തമായ കുടുംബജീവിതം ഉണ്ടാവില്ലേ തിരുമേനി “

എല്ലാവരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ആണ് പദ്മാവതി ഉന്നയിച്ചത്.

തിരുമേനി അതിനുള്ള ഉത്തരം കണ്ടത്താനായി തന്റെ കഴുത്തിലുള്ള രുദ്ധ്രക്ഷം വലതു കൈകൊണ്ട് കൂടിപിടിച്ചു നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു.

“ഒരേയൊരു പരിഹാരം ഉള്ളു “

വീണ്ടും എല്ലാവരുടെയും മുഖത്തു ആകാംഷ കുടിയേറി.

“ഒരു പെണ്കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുക ബ്രഹ്മചര്യം ഭേദത്തിക്കുക അതാണ് പരിഹാരം. “

എല്ലാവരുടെയും മുഖത്തു പലഭാവങ്ങൾ മിന്നിമറിഞ്ഞു.അവരുടെ ഉള്ളി കുറെ ചോദ്യങ്ങൾ ജന്മം എടുത്തു.

“അല്ല തിരുമേനി അപ്പോൾ ആ കുട്ടി ” :-ഗോവിന്ദൻ

“ആ കുട്ടി എന്തായാലും മരിക്കും അതിൽ ഒരു സംശയം വേണ്ട “:- തിരുമേനി

“തിരുമേനി ഇങ്ങനെ ഒരു ദോഷം ഉള്ള ജാതകം ഉള്ള ആളെ വിവാഹം കഴിക്കാൻ ഏതെങ്കിലും പെൺകുട്ടികൾ സമ്മതിക്കുമോ ആരങ്കിലും അവരുടെ ജീവിതം വെച്ചു കളിക്കുമോ, ഏതെങ്കിലും നല്ല തറവാട്ടുകാർ ഇതിനു സമ്മതിക്കുമോ ” :-ശേഖരൻ

തിരുമേനി :- “”ഒരു വലിയ തറവാട്ടിൽ നിന്നും എല്ലാം അറിഞ്ഞു കൊണ്ട് ഇങ്ങനെ ഒരു ജാതകകാരന് വേണ്ടി അവർ സമ്മതം മൂളില്ല. അവർ എന്തായാലും ഇങ്ങനെ ഒരു സാഹസത്തിനു മുതിരില്ല. “”

“ഇനിയെന്താ ചെയ്യാ തിരുമേനി ” :- ഗോവിന്ദൻ

!ഏതെങ്കിലും ഒരു പാവപെട്ട വീട്ടിൽ നിന്നും ഒരു കല്യാണം ആലോചിക്ക്. ഇതൊന്നും അവരെ അറിയിക്കണ്ട, “

“അത് ചതി അല്ലെ തിരുമേനി “:-ഗോവിന്ദൻ

“ചതിയും വഞ്ചനയും നോക്കിയിരുന്നാൽ നിങ്ങളുടെ മകന്റെ ജീവിതം കൈവിട്ടു പോകും. എന്താ വേണ്ടത് എന്ന് വെച്ചാൽ അത് അങ്ങ് ചെയുക. എനിക്ക് പറയാൻ ഉള്ളത് പറഞ്ഞു ഇനി വേറെ ഒരു പരിഹാരം ഇതിൽ ഇല്ല നിങ്ങൾ എന്താന്ന് വെച്ചാൽ അത് അങ്ങ് ചെയ്യാ “

തിരുമേനി ഇത്രയും പറഞ്ഞു തന്റെ സാധന സാമഗ്രികൾ എല്ലാം തന്റെ തോൾ സഞ്ചിയിൽ എടുത്ത് ഇട്ട് അത് തോളിൽ ഇട്ടുകൊണ്ട് പോവാൻ തുടങ്ങി. പക്ഷെ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് ഗോവിന്ദൻ ഒരു തീരുമാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *