സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Posted by

അച്ഛനോ മറ്റോ വിളിക്കുകയാണേൽ സംസാരിച്ചു തീരുന്നത് വരെ അമ്മ കൂടെ കാണും . കഴിഞ്ഞാലുടൻ ഫോൺ മേടിക്കുകയും ചെയ്യും . . അന്ന് ‘അമ്മ എന്തോ ടെൻഷനിൽ ആണെന്ന് തോന്നിയിരുന്നു . പിറ്റേന്ന് തന്റെ കൂടെ വരാനിരുന്നതാണ് . അന്ന് അച്ഛൻ വിളിച്ച ശേഷം അമ്മ മൂഡോഫ് ആയിരുന്നു എന്ന്തോന്നി . അച്ഛന്റെ ഫോൺ കട്ടാക്കി പൊടുന്നനെ ബാത്റൂമിലേക്ക് പോയ അമ്മയുടെ ഫോൺ എടുത്ത് വെറുതെ നോക്കിയതാണ് . പെട്ടന്ന് ഒരു ചാറ്റ് വന്നു . ഒരു വിപിൻറെ ചാറ്റ്. എടുത്തു നോക്കിയപ്പോൾ അത് അമ്മയുടെ പ്രൊഫൈൽ ആയിരുന്നില്ല …ഒരു സുമതിയുടെ പ്രൊഫൈൽ . പക്ഷെ അമ്മയുടെ ലിപ്സ് പോലെ തോന്നി . ചുണ്ടിന്റെ അവിടെ വെച്ചു ക്രോപ്പ് ചെയ്തിരിക്കുന്നു . പ്രൊഫൈൽ പിക് വലുതാക്കി നോക്കാൻ തുടങ്ങുമ്പോഴേക്കും അടുത്ത ചാറ്റ് . “‘പോയോടി നീ “‘ എന്ന് വിപിൻറെ മെസ്സേജ് വീണ്ടും . “” ഡി സുഷമേ നീ നാളെ വരുമോ …ഞാൻ കാത്തിരിക്കും “‘ എന്ന് കൂടി വന്നപ്പോൾ അതമ്മ തന്നെ ആണെന്ന് മനസ്സിലായി . ഫോണെടുത്തു പ്രൊഫൈലും മറ്റു പിക്ച്ചറുകളും ചാറ്റുകളും കണ്ടപ്പോൾ വന്ന വികാരം ..ദേഷ്യമാണോ വെറുപ്പാണോ എന്നറിയാത്ത സമ്മിശ്രമായ ഒരു വികാരം …

ആ ചാറ്റിൽ നിന്നാണ് മനസിലായത് നാളെ അമ്മ തന്റെ കൂടെ വരുമെന്നും ഈ വിപിനെന്നു പറയുന്നയാളെ കാണുമെന്നും .

അമ്മയുടെ ഫോൺ ഇരുന്ന സ്ഥലത്തുവെച്ചു .. ബാത്‌റൂമിൽ നിന്നിറങ്ങി വന്ന അമ്മയുടെ മുന്നിൽ വെച്ച് അറിയാതെയെന്ന പോലെ മൊബൈൽ തട്ടി താഴെയിടുമ്പോൾ നാളെ അവർ കാണുമെന്ന സമയത്തു ..ആ സ്ഥലത്ത് എത്തുന്നതിനു മുൻപേ വിപിന് അമ്മയുടെ ചാറ്റ് വരരുതേ എന്നായിരുന്നു മനസ്സിൽ . താൻ റിപ്പയർ ചെയ്യാൻ കൊടുക്കാമെന്നു അമ്മയോട് പറഞ്ഞതാണ് . അതിലുള്ള സീക്രട്ട് താൻ അറിയുമെന്ന ഭയത്തിലാവും അമ്മ തന്റെ കയ്യിൽ തന്നു വിട്ടില്ല .അത് ഗുണമായി . പിറ്റേന്ന് ഞായർ വൈകുന്നേരം അവർ കാണാമെന്നു പറഞ്ഞ സ്ഥലത്തു വെച്ച് കൂട്ടുകാരുമൊത്തു വിപിനെ തല്ലിച്ചതക്കുമ്പോൾ മുഖമോ അഡ്രെസോ ഒന്നും പുറത്തറിയാതെ നോക്കാൻ ശ്രദ്ധിച്ചിരുന്നു …

പകച്ചു പോയത് വിനീതയുമൊത്തു കഴിഞ്ഞ രാത്രിയുടെ പിറ്റേന്നാണ് . വിനീതയെന്ന ശാലീന സുന്ദരിയുടെ കന്യകാത്വം നശിപ്പച്ചതിന്റെ വിഷമത്തിൽ അവരുടെ കാര്യങ്ങൾ എല്ലാം സത്യമാണോ എന്നറിയാനായി , അവരറിയാതെ പുറകെ കൂടി … അവർ വിപിന്റെ അമ്മയും പെങ്ങളുമാണെന്ന് അറിഞ്ഞപ്പോൾ ആദ്യം സന്തോഷമാണ് വന്നത് .. പിന്നെ കമലയുമായി സംസാരിച്ചപ്പോളാണ് അവരുടെ കഥ അറിയുന്നത് .. അതെല്ലാം കൂടെയാണ് വിനീതയെ കെട്ടണമെന്ന വിചാരത്തിലെത്തി നിൽക്കുന്നത്

“”’ കിച്ചു എന്താന്നാലോചിക്കുന്നത് ? “”‘

“‘ഒന്നുമില്ല “‘ കിച്ചു വിപിന്റെ നേരെ തിരിഞ്ഞു .

“‘ കിച്ചു ആലോചിക്കുന്നുണ്ടാവും … വിവാഹം കഴിഞ്ഞ സ്ത്രീ … പ്രായമായ കുട്ടികൾ ഉണ്ട് ..എന്നിട്ടും എന്നെ പോലുള്ള ഒരുത്തനോട് ചാറ്റ് ചെയ്യുക എന്നൊക്കെ ആണെങ്കിൽ അവര് പിഴയാകും എന്ന് …അല്ലെ ? ….ഇല്ല കിച്ചൂ ..സുഷമ ഒരു മോശം പെണ്ണല്ല …

Leave a Reply

Your email address will not be published. Required fields are marked *