എന്നെ സംബന്ധിച്ചവർ ഒരു ദേവതയാണ് .. കിച്ചുവിനറിയാമോ …ചുറ്റിനും ആളുകളുണ്ടെങ്കിലും തനിച്ചാവുന്ന ഒരാവസ്ഥയുണ്ട് ..ഒന്നും ആരോടും പറയാൻ പറ്റില്ല . വീട്ടിലോ ആരോടും … അവരെ ടെൻഷൻ അക്കാനല്ലാതെ അതുപകരിക്കില്ല . അങ്ങനെയൊരവസ്ഥയിൽ എനിക്ക് വലിയ ആശ്വാസമായിരുന്നു സുഷമ . സുഷമക്കും അതേ അവസ്ഥയായിരിക്കും . നാളെയൊരുപക്ഷേ സുഷമയ്ക്ക് എല്ലാ പ്രശ്നങ്ങളും തീർന്നേക്കാം .. ഇപ്പോഴത്തെ ഒറ്റപ്പെട്ട അവസ്ഥക്ക് മാറ്റം വന്നേക്കാം .. അപ്പോളൊരുപക്ഷേ എന്നോട് ചാറ്റ് ചെയ്യില്ലായിരിക്കും .. പിന്നെ അവരെ കാണില്ലായിരിക്കും . അതെനിക്കറിയാം ..എന്നാലും അവരെ എനിക്കിഷ്ടമാണ് . ബഹുമാനമാണ് ..പ്രണയമാണ് …””‘
കിച്ചു ഒന്നും മിണ്ടിയില്ല .
“” എന്റെ വിഷമങ്ങളും അവസ്ഥയുമൊക്കെ നിസാരമായിരിക്കാം മറ്റുള്ളവർക്ക് .. ഞാനതൊന്നും സുഷമയോട് പറഞ്ഞിട്ടിലധികം . നമുക്ക് ഇഷ്ടമുള്ളവരുടെ പ്രശ്നങ്ങളും വിഷമങ്ങളും കേൾക്കുമ്പോഴും തീർക്കുമ്പോഴും നമ്മുടെ വിഷമങ്ങൾ മറന്നു പോകും . അതെല്ലാം കഴിഞ്ഞു അവരെല്ലാം പോകുമ്പോൾ വരുന്ന ഒറ്റപ്പെടുന്ന ഒരവസ്ഥയുണ്ട് . അത് വല്ലാത്തതാണ് …കിച്ചു …തന്നോടിതൊക്കെ പറയുമ്പോൾ ഒരാശ്വാസം … എനിക്കൊരുപകാരം ചെയ്യുമോ ? ””
“‘പറയ് ? എന്താ വേണ്ടത് ?’ പുതിയ ഫോൺ വേണോ അവരുമായി ചാറ്റ് ചെയ്യാൻ ?”
“‘ വേണ്ട “‘ അൽപ്പം ചിന്തിച്ചിട്ട് വിപിൻ തുടർന്നു . ‘ എനിക്ക് പകരം കിച്ചു അവരോട് ചാറ്റ് ചെയ്യണം “”
“‘ങേ “‘ കിച്ചു പെട്ടന്ന് വിപിന് നേരെ തിരിഞ്ഞു .
“‘ അതെ … എന്നെ കണ്ടില്ലേ കിച്ചു … ഞാൻ എഴുന്നേറ്റ് നടക്കുമെന്ന് തോന്നുന്നില്ല . എന്റെ ശാരീരികാവയത്തിൽ മാരകമായ ക്ഷതം ഏറ്റിട്ടുണ്ട് . ശാരീരികാവശ്യം മാത്രമല്ല കിച്ചൂ … ആ മൊബൈലിൽ അവരുടെ ചാറ്റ് ഉണ്ട് .അത് വെച്ചവർ സുഷമയെ ഉപയോഗിച്ചാലോ . അത് പാടില്ല …സുഷമയുടെ ഇഷ്ടത്തോടെ അല്ലാതെ അവരെ ആരും നോക്കുന്നതോ ചാറ്റ് ചെയ്യുന്നതോ എനിക്കിഷ്ടമില്ല . പക്ഷെ കിച്ചു എന്റെയാ പ്രൊഫൈലിൽ നിന്ന് അവരോടു സംസാരിക്കണം …പ്ലീസ് ..എനിക്ക് വേണ്ടി കിച്ചു അവരോട് ചാറ്റ് ചെയ്യണം . അവർ ഇപ്പോഴും ആ സ്റ്റേജിൽ തന്നയാണ് . അവരുടെ ഭർത്താവുമായി ചെറിയ പ്രശ്നങ്ങൾ … പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ട് കിച്ചൂ .. ചെറുത് വലുത് .. പറഞ്ഞാൽ തീരുന്നത് ..തീരാത്തത് , തെറ്റിദ്ധാരണ മൂലം ..മനഃപൂർവ്വമായത് . എന്തൊക്കയായാലും അവർക്കിപ്പോൾ ഒരു കൂട്ടാവശ്യമുണ്ട് . ഉറ്റ സുഹൃത്തക്കളോട് വയ്യാത്തത് പോലും നമ്മോട് അവർ പറയും . അവർക്കൊരു സുഹൃത്തുണ്ട് . ലജിത … അവരോട് പറയാത്ത കാര്യങ്ങൾ വരെ ഫ്രീയായി എന്നോട് പറയും . എനിക്കും അവരൊരു ആശ്വാസമാണ് … കിച്ചൂ ..പ്ലീസ് … എനിക്ക് വേണ്ടി അവരോട് ചാറ്റ് ചെയ്യൂ …””‘
!! ഇവനെന്താണ് ഇങ്ങനെ പറയുന്നത് .. തന്റെ അമ്മയോട് ചാറ്റ് ചെയ്യാനോ ? വിപിനെന്ന പേരിൽ ? വിപിനും അമ്മയും ….അതെന്തു തരം ബന്ധമാകുമെന്ന് തനിക്ക് ഊഹിക്കാവുന്നേതെ ഉള്ളൂ ..