ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Posted by

ചെന്നെയിൽ തന്നെ ഉള്ള ഗോകുലിന്റെ ഒരു ചേച്ചിയുടെ [ അച്ഛന്റെ സഹോദരിയുടെ മകൾ ] വീട്ടിൽ ഗോകുലിന് താമസിക്കുകയും ചെയ്യാം ട്രെയിനിങ് കഴിയുന്ന വരെ .

അവരുടെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പത്തു കിലോമീറ്റെർ കൂടി പോകണം . അതിനായി ഒരു ബൈക്ക് സംഘടിപ്പിക്കാം എന്നും തീരുമാനം ആയി.

രമ്യ എന്നാണ് ചേച്ചിയുടെ പേര് . ഇരുപത്തിയേഴു വയസ് കാണും. ഭർത്താവു തമിഴ്നാട്ടുകാരൻ ആണ് . പേര് ശ്രാവൺ കുമാർ . രമ്യ പഠിച്ചതൊക്കെ അവിടെ ആയിരുന്നതുകൊണ്ട് പ്രണയ വിവാഹം ആയിരുന്നു .

ഗോകുലിന്റെ അച്ഛന്റെ സഹോദരി ലക്ഷ്മി അവരും ചെന്നൈയിൽ തന്നെയാണ് താമസം . അവിടെ സൗകര്യക്കുറവുകൾ ഉള്ളതുകൊണ്ട് രമ്യയുടെ വീട്ടിൽ താമസിക്കാൻ ലക്ഷ്മി ആണ് നിർദേശിച്ചത് ഗോകുലിന്റെ അമ്മയുടെ അടുത്തു.

രമ്യക്കു ഒരു കുട്ടി ഉണ്ട്. ഒന്നര വയസു ആകുന്നതേ ഉള്ളു . ശ്രാവൺ കുമാറും രമ്യയും മകളും മാത്രമാണ് വീട്ടിൽ താമസം . രമ്യയുടെ ഭർത്താവു സ്വന്തമായി ഒരു ചെറിയ സൂപ്പർ മാർക്കറ്റ് നടത്തി വരികയാണ് .

രമ്യയെയും ഭർത്താവിനെയും കല്യാണത്തിനും, അതിനു ശേഷം നാട്ടിൽ വിരുന്നിനു വന്നപ്പോഴും ആണ് ഗോകുൽ അവസാനമായി കാണുന്നത് . അങ്ങനെ ഗോകുൽ നാട്ടിൽ നിന്നും ട്രെയിൻ കയറി . പോകുന്നതിനു തലേന്ന് രാജിയെം സുലുവിനേം കാണണ്ട പോലെ കണ്ടു യാത്രയൊക്കെ പറഞ്ഞാണ് ഗോകുൽ ഇറങ്ങിയത്.

ചെന്നൈയിലെ സ്ഥലങ്ങൾ അത്ര പരിചയമില്ലാത്ത കൊണ്ട് ശ്രാവൺ കുമാർ റെയിൽവേ സ്റ്റേഷനിൽ ഗോകുലിനെ പിക് ചെയ്യാൻ എത്തിയിട്ടുണ്ടായിരുന്നു .
മദ്രാസ് മെയിൽ വന്നിറങ്ങിയപ്പോൾ തന്നെ ശ്രാവൺ കുമാർ ഗോകുലിന്റെ നമ്പറിൽ വിളിച്ചിരുന്നു .

ട്രെയിനിൽ നിന്നും പുറത്തിറങ്ങി നാലും ചുറ്റും കണ്ണോടിച്ചു കൊണ്ടിരിക്കെ മൊബൈൽ ശബ്ദിച്ചു . ഫോൺ എടുത്തു കാതോട് ചേർത്ത് .

ശ്രാവൺ ; “ഹലോ..തമ്പി , നാൻ റെയിൽവേ സ്റ്റേഷനുക്കു മുന്നാടി വെയിറ്റ് പണ്ണിട്ടു ഇറുക്കോം , ധൈര്യമാ വാങ്കോ”

ഗോകുൽ ;”ഓക്കേ അണ്ണാ “

ഗോകുൽ മറുപടി നൽകി , ഫോൺ കട്ട് ചെയ്തു പാന്റിന്റെ പോക്കെറ്റിൽ ഇട്ടു . ലഗേജ് ബാഗ് പുറത്തു തൂക്കി ഗോകുൽ റെയിൽവേ സ്റ്റേഷന് വെളിയിലേക്കു നടന്നു .

റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ ഗോകുലിന് അടുത്തേക്ക് ഒരു വെള്ള ഷർട്ടും നീല ജീൻസ് പാന്റും ധരിച്ച അല്പം കറുത്തിട്ടുള്ള ഒരു തമിഴ് മകൻ നടന്നു വന്നു . വലതു കയ്യിൽ ഒരു കറുത്ത ചരടും കഴുത്തിൽ ഒരു സ്വർണ മാലയും ചന്ദന കുറിയുമൊക്കെ തൊട്ടു ശ്രാവൺ കുമാർ പുഞ്ചിരിച്ചു . ഗോകുൽ തിരിച്ചും.

Leave a Reply

Your email address will not be published. Required fields are marked *