ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Posted by

ശ്രാവൺ ;” എപ്പടി ഇറുക്ക്‌ തമ്പി , പാത്ത് റൊമ്പ നാളച്ച് ലെ ? “

ഗോകുൽ ശ്രാവണിന് ഹസ്തദാനം നൽകി ചിരിച്ചു .

ഗോകുൽ ;”ആ , റൊമ്പ ആയി..”
അറിയാവുന്ന തമിളിൽ മലയാളം മിക്സ് ചെയ്തു ഗോകുൽ പറഞ്ഞു.

ശ്രാവൺ ചിരിച്ചു .

ശ്രാവൺ ;”അപ്പ ‘അമ്മ തങ്കച്ചി , എപ്പടി ഇറുക്ക്‌ എല്ലാരും ?”

ഗോകുൽ ;”എല്ലാരും നല്ല ഇറുക്ക്‌ . നിങ്ങൾ എപ്പടി ? ?”

ശ്രാവൺ ;” ആ നല്ല പോയിട്ടിരുക്കു , വ്യാപാരം എല്ലാം നല്ല പോകുത് , രമ്യ , കൊളന്തൈ എല്ലാരും നല്ല ഇറുക്ക്‌ . “

ഗോകുൽ ചിരിച്ചു.

ശ്രാവൺ ;” അപ്പടി നാ വീട്ടുക്കു പോലാമ “

ഗോകുൽ ;”ആ പോകാം “

ശ്രാവൺ ഗോകുലിനെയും കൂട്ടി അവിടെ നിന്നിറങ്ങി. റോഡിനരികെ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഗോകുലിനെയും കയറ്റി ചെന്നൈയുടെ തിരക്കുള്ള നഗരവീഥിയിലൂടെ നീങ്ങി . അറിയാവുന്ന തമിഴും മലയാളവും ഒക്കെ വെച്ചു അവർ സംസാരിച്ചു. ശ്രാവണിന് മലയാളം പറഞ്ഞാൽ അറിയും പക്ഷെ തിരിച്ചു പറയാൻ അത്ര വശം ഇല്ല .

ശ്രാവൺ ആദ്യം ഗോകുലിനെ കൊണ്ട് പോയത് ഗോകുലിന്റെ അമ്മായിയുടെ [ലക്ഷ്മിയുടെ ] വീട്ടിലേക്കാണ് . ഒരു ഹൌസിങ് കോളനി ആണ്. കുറെ വീടുകൾ ചേർന്ന ഒരു പ്രദേശം . അതിനുള്ളിലെ ചെറിയ വഴിയിലൂടെ വണ്ടി ഓടിച്ചു അവർ അവിടെ എത്തി .

ലക്ഷ്മിയുടെ മകനും ഭാര്യയും ഭർത്താവുമൊക്കെ അവിടെ ഉണ്ട്. എല്ലാവരും ഗോകുലിനെയും ശ്രാവണിനെയും സ്വീകരിച്ചു. അവിടെ കുറച്ചു നേരം സംസാരിച്ചിരുന്നു . പിന്നെ താമസ സ്ഥലമായ ശ്രാവണിന്റെ വീടിലേക്ക്‌ മടങ്ങി .

ശ്രാവൺ കുമാറിന്റെ ശരിക്കുള്ള സ്ഥലം കാഞ്ചീപുരം ആണ് . ചെന്നൈയിൽ ആണ് ജോലിയും സ്ഥാപനവും . കാഞ്ചീപുരത്തു ആണ് കുടുംബവും ഗ്രാമവും .
ചെന്നൈയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്നതിനിടെ രമ്യയുമായി അവിടെ വെച്ചു കണ്ടു അടുപ്പത്തിലാവുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ തന്നെയുള്ള വിവാഹവും ആയിരുന്നു .

അവിടെ നിന്നും രണ്ട മൂന്നു കിലോമീറ്റെർ മാത്രം മാറിയാണ് ശ്രാവൺ കുമാറിന്റെ വീട് . വീടെന്നു പറയാം എങ്കിലും ഒരു അപാർട്മെന്റ് പോലെ ആണ് .

Leave a Reply

Your email address will not be published. Required fields are marked *