മൃഗം 9 [Master]

Posted by

മൃഗം 9
Mrigam Part 9 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8

 

 

അഭ്യാസിയായിരുന്ന അവളുടെ വലതുകാല്‍ വാസുവിന്റെ തല ലക്ഷ്യമാക്കി മിന്നല്‍ പോലെ ചലിച്ചു. പക്ഷെ അതിനേക്കാള്‍ വേഗത്തില്‍ ഒഴിഞ്ഞുമാറിയ വാസുവിന്റെ വലതുകാല്‍ അവളുടെ നിലത്തൂന്നിയിരുന്ന കാലില്‍ ചെറുതായി ഒന്ന് തട്ടി. അവള്‍ മലര്‍ന്നടിച്ചു റോഡിലേക്ക് വീണു.

“റോഡ്‌ നിന്റെ അച്ഛന്റെ തറവാട്ടു സ്വത്താണെന്നാണോടീ നീ കരുതിയത്?” അവളെ തൂക്കിയെടുത്ത് വണ്ടിയിലിട്ടുകൊണ്ട് അവന്‍ ചോദിച്ചു. ആ വീഴ്ചയോടെ അവള്‍ തകര്‍ന്നു പോയിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ വേഗം അവിടേക്ക് ഓടിയെത്തി.

“എന്താ..എന്താ ഇവിടെ പ്രശ്നം..”

 

“സാറ് കണ്ടില്ലാരുന്നോ? ഈ സ്ത്രീ കാരണം എത്ര വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി എന്നറിയാമോ..വണ്ടി എടുക്കണം എന്ന് ഞാന്‍ വന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നെ രണ്ടു തെറി..ഇംഗ്ലീഷില്‍ തെറി പറഞ്ഞാല്‍ ചിലതൊക്കെ എനിക്കും മനസിലാകും സാറേ..”

“എടാ നായെ..നീ ഇതിനനുഭവിക്കും..ഞാനാരാണ് എന്ന് നിനക്കറിയാമോടാ? നിന്നെ അതറിയിച്ചിട്ടേ ഞാന്‍ പോകൂ..” അവള്‍ ചീറിക്കൊണ്ട് മൊബൈല്‍ എടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി. വാസു അവളുടെ ഫോണ്‍ പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു. അതെവിടെയോ വീണു ചിന്നിച്ചിതറി.

“എടീ ഞാഞ്ഞൂലെ..ഇനിയും വണ്ടി എടുത്ത് മാറ്റിയില്ലെങ്കില്‍ നിന്റെ പുലകുളി അടിയന്തിരം ഞാനിവിടെ നടത്തും.. വണ്ടി എടുക്കടി..” വാസു അലറി. പോലീസുകാരന്‍ അവന്റെ ഭാവം കണ്ടു ഭയന്നു പിന്മാറി.

 

പെണ്ണ് അവനെ ആക്രമിക്കാന്‍ ചാടി എഴുന്നേറ്റു. പക്ഷെ അവളുടെ മുഖമടച്ച് തന്നെ വാസു പ്രഹരിച്ചു. കറങ്ങി വണ്ടിയിലേക്ക് വീണ അവള്‍ പകയോടെ അവനെ നോക്കി കിതച്ചു. തീര്‍ത്തും നിസ്സഹായയായിപ്പോയിരുന്നു അവള്‍.

 

“എടുക്കടി വണ്ടി” വാസു കാല്‍ ഉയര്‍ത്തി ഗര്‍ജ്ജിച്ചു. വലിയ ഒരു ആള്‍ക്കൂട്ടം അവിടേയ്ക്ക് അടുത്തു കഴിഞ്ഞിരുന്നു.

 

പെണ്ണ് ഗത്യന്തരമില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ആക്കി.

 

“ഉം..മാറിനെടാ..ഈ അമ്മച്ചിയെ കയറ്റി വിട്..” ചിതറിക്കൂടി നിന്ന ആളുകളോട് വാസു പറഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ അവളുടെ വണ്ടി മുന്‍പോട്ടു നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *