ഇന്നലെ രാത്രീലത്തെ കാര്യം എന്തേലും ചോദിക്കുന്നതിനു മുമ്പ് ചേച്ചി പോയി.
എട്ടര ആയപ്പോഴേക്കും അമ്മയും സജിയും വന്നു. ബ്രേക്ഫാസ്റ്റൊക്കെ കഴിഞ്ഞ് പത്തു മണിയോടെ ജാൻസിച്ചേച്ചി പോകാനിറങ്ങി.
ഉച്ചയോടു കൂടി ഷീലച്ചേച്ചിയും മോളും തിരിച്ചെത്തി.
” എങ്ങനുണ്ടു മോളേ ” അമ്മ ചോദിച്ചു.
” ഇന്നൂടെ ഐസിയൂവിലാ. കൊഴപ്പമൊന്നുമില്ല. നാളെ രാവിലെ മുറിയിലേക്കു മാറ്റാമെന്നു പറഞ്ഞു “
അമ്മ കാണാതെ ചേച്ചി കണ്ണിറുക്കിക്കാണിച്ചു.
ആലീസമ്മയ്ക്കു ഒരു പ്രശ്നവുമില്ലെന്നു അമ്മയ്ക്കറിയില്ലല്ലോ…
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഇരിക്കുമ്പം ഷീലേച്ചി പറഞ്ഞു,
” എന്നാ വൈകിട്ടു ഞാനും ഷിബുവും കൂടെ പോകാം. ജാൻസിച്ചേച്ചിയെ ഇങ്ങു പറഞ്ഞു വിടാം. രാത്രി ഞങ്ങളു രണ്ടും നിന്നോളാം “
” അതു വേണ്ടടീ മോളേ. രാത്രി ഞാൻ നിന്നോളാം “
” അമ്മയെന്തിനാ അവിടെ നിക്കുന്നത്. ഇവിടെങ്ങാനും കിടക്കത്തില്ലേ ” ചേച്ചി ചോദിച്ചു.
സൂസമ്മ ചുറ്റുപാടുമൊന്നു നോക്കി.
സജി അനുമോളെ കളിപ്പിച്ച് മുകളിൽ മുറിയിലാണ്. അവൻ കേൾക്കില്ലായെന്നു ഉറപ്പു വരുത്തി പതുക്കെ പറഞ്ഞു,
” ഞാനില്ലെടീ. ഞാനേ… ഇവിടെ കിടന്നാ ശരിയാകത്തില്ല. കഴിഞ്ഞ ദിവസം കിടന്നതല്ലേ. അവിടെ ആശുപത്രീലെ മുറി നല്ലതല്ലേ. ഞാൻ അവിടെ കിടന്നോളാം “
ഷിബുവിനും ഷീലയ്ക്കും കാര്യം മനസ്സിലായി…
പണ്ട് ഷീലയുടെ ഭർത്താവ് ജെയിംസ് അവളെ ചതിച്ച് അമേരിക്കയിൽ സ്ഥിരതാമസമായി എന്നറിഞ്ഞപ്പോൾ കാര്യങ്ങൾ സംസാരിക്കാനാണ് സൂസമ്മ അവസാനമായി മണിമംഗലത്തു വന്നിട്ടുള്ളത്…
അന്ന് ആലീസമ്മയും ജാൻസിച്ചേച്ചിയുമൊക്കെ തെറ്റ് തങ്ങളുടെ ഭാഗത്താണെന്നൊക്കെ സമ്മതിച്ചെങ്കിലും സൂസമ്മ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. ഇനിയീ വീട്ടിൽ കാലുകുത്തില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങിയാണ് സൂസമ്മ പോയത്…