മൃഗം 10 [Master]

Posted by

“എന്നാല്‍ താക്കോല്‍ പിടിക്ക്..ഇന്നാ ഹെല്‍മറ്റ്…തിരിച്ച് കൊച്ച് ഓടിച്ചാല്‍ മതി”
“അതെന്താ ഇയാള് ക്ഷീണിച്ചോ..”

“ഞാന്‍ കൊച്ചിന്റെ സെക്യൂരിറ്റി ആണ്..പറയുന്നത് അനുസരിച്ചോണം..ഇങ്ങോട്ട് ചോദ്യം വേണ്ട…”

“ശരി സാര്‍…”

അവള്‍ വിനയം നടിച്ചു ഹെല്‍മറ്റ് വാങ്ങി. മൂസാക്കയും സുബൈദയും കണ്ണുകള്‍ തുടച്ചുകൊണ്ട് ചിരിച്ചു. ഡോണ ഹെല്‍മറ്റ് ധരിച്ചു കയറി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു; വാസു അവളുടെ പിന്നിലായി ഇരുന്നു. ഇരുവരെയും കൈ വീശി കാട്ടിയ ശേഷം ബൈക്ക് മുന്‍പോട്ടു നീങ്ങി.

“കൊച്ചെ..ഞാന്‍ പറയുന്നത് അതേപടി ചെയ്യണം..വഴിയില്‍ വല്ല പ്രശ്നവും ഉണ്ടായാല്‍..കൊച്ച് ബൈക്കില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിക്കോണം..എന്റെ അടുത്തു നില്‍ക്കാനോ എന്നെ സഹായിക്കാനോ ശ്രമിക്കരുത്..അതെനിക്ക് കൂടുതല്‍ പ്രശ്നം ഉണ്ടാക്കും. കൊച്ച് സ്വന്തം സുരക്ഷ മാത്രം നോക്കിയാല്‍ മതി..അതുകൊണ്ടാണ് ബൈക്ക് കൊച്ചുതന്നെ ഓടിച്ചോളാന്‍ ഞാന്‍ പറഞ്ഞത്…” പോകുന്ന വഴിക്ക് വാസു അവളോട്‌ പറഞ്ഞു. രാത്രിയും റോഡിലെ തിരക്ക് കുറഞ്ഞിരുന്നില്ല; തിരക്കിലൂടെ ഡോണ ബൈക്ക് ഓടിച്ചു.

“ഇയാള്‍ ഈ കൊച്ചെ വിളി ഒന്ന് നിര്‍ത്താമോ? കേള്‍ക്കുമ്പോള്‍ ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്ന് എനിക്ക് തന്നെ തോന്നുവാ..വേറെ എന്തേലും വിളിച്ചൂടെ?” ഡോണ ചോദിച്ചു.

“വേറെന്ത് വിളിക്കാന്‍..മാഡം എന്ന് മതിയോ?”

Leave a Reply

Your email address will not be published. Required fields are marked *