മൃഗം 10 [Master]

Posted by

“മോളെ..നിനക്ക് അവനെ കാണണോ അതോ നീ പ്ലാന്‍ ചെയ്ത ഇന്റര്‍വ്യൂവിനു പോകുന്നോ എന്നാണ് എന്റെ ചോദ്യം..ക്ലിയര്‍ അല്ലെ?”

ഡോണ അത്ഭുതത്തോടെ പുന്നൂസിനെ നോക്കി.

അവള്‍ക്ക് ഒന്നും തന്നെ മനസിലാകുന്നുണ്ടയിരുന്നില്ല.

“അയാളെ കാണാന്‍ സാധിച്ചാല്‍ പിന്നെ എന്തിന് മറ്റുള്ളവരുടെ ഇന്റര്‍വ്യൂ? ഇറ്റ്‌ വില്‍ ബി എ ഗ്രേറ്റ് അച്ചീവ്‌മെന്റ് ഫൊര്‍ മി.. നാളെത്തന്നെ അയാള്‍ക്ക് പറയാനുള്ളത് എന്റെ ചാനലിലൂടെ ജനം കേള്‍ക്കും…” ഉത്സാഹത്തോടെ അവള്‍ പറഞ്ഞു.

“ദെന്‍..കം വിത്ത് മി”

പുന്നൂസ് പോകാന്‍ എഴുന്നേറ്റ് സ്കൂട്ടറിന്റെ താക്കോല്‍ എടുത്തു പുറത്തിറങ്ങി. ഡോണ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി. റോസ്‌ലിന്‍ പുഞ്ചിരിച്ചുകൊണ്ട് വേഗം പോ എന്ന് ആംഗ്യം കാട്ടി.

പുന്നൂസ് തിരികെപ്പോയ ശേഷം വാസു ആലോചനയിലായിരുന്നു. ഉടനെ എങ്ങും പുറത്ത് ഇറങ്ങരുത് എന്നാണ് സാറിന്റെ കല്പന. എന്നാല്‍പ്പിന്നെ ഇറങ്ങാന്‍ പറ്റുന്ന അന്ന് വരെ നാട്ടില്‍ ഒന്നു പോയാലോ എന്നവന്‍ ആലോചിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ പറ്റില്ല എങ്കിലും ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ തനിക്ക് താമസിക്കാം. ദിവ്യയുടെ വിവരം വല്ലതും അറിയാന്‍ പറ്റുമെങ്കില്‍ അറിയുകയും വേണം. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണാണ്‌! വാസു ദീര്‍ഘമായി നിശ്വസിച്ചു. ജീവിതത്തിന്റെ ഓരോ മറിമായങ്ങള്‍! തന്നെ കാണുന്നത് തന്നെ വെറുപ്പായിരുന്നു ഒരിക്കല്‍ അവള്‍ക്ക്; ആ അവള്‍ ഇന്ന് തന്നെ സ്വന്തം ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു. തന്നെ ജീവനെപ്പോലെ സ്നേഹിച്ച അമ്മ, പക്ഷെ ഇന്ന് തന്നെ വെറുക്കുന്നു. എന്നാലും അമ്മയെയും അവളെയും കാണാന്‍ തനിക്ക് കൊതി തോന്നുന്നുണ്ട്. അമ്മ എത്ര പിണങ്ങിയാലും തനിക്ക് അമ്മയെ മറക്കാന്‍ പറ്റില്ലല്ലോ; താനെന്ന വ്യക്തി ആ അമ്മയുടെ ത്യാഗം മാത്രമാണ്. അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *