പ്രവിയുടെ ഉള്ളിൽ നിന്നാരോ പറയുന്ന പോലെ പ്രവിക്ക് തോന്നി…… കുറച്ചു നേരം ആ ഇരുട്ടിൽ പ്രവി നിന്നു പിന്നെ ബൈക്ക് എടുത്തു വീട്ടിലേക്ക് യാത്രയായി……
അങ്ങനെ ദിനങ്ങൾ കൊഴിഞ്ഞു വീണു…..
അങ്ങനെ ജെയിൻ ബാംഗ്ലൂർ പോകാനുള്ള ദിവസം വന്നെത്തി….
ഈ കഴിഞ്ഞ ദിവസങ്ങളിൽ ജെയിനുമായി ഫോണിൽ സംസാരിച്ചു എങ്കിലും അവളോടുള്ള ഇഷ്ടം അവൻ പങ്കുവെച്ചില്ല ….. വിളിക്കുമ്പോൾ ഒക്കെ ജെനി അവനെ അതു ഓർമിപ്പികാറും ഉണ്ടായിരുന്നു…..
അങ്ങനെ ജെയിൻ പറഞ്ഞത് അനുസരിച്ചു ജെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയം നോക്കി പ്രവി വീട്ടിൽ നിന്നും ബൈക്കും എടുത്തു ഇറങ്ങി….
സമയം സന്ധ്യയോട് അടുക്കുന്നുണ്ടായിരുന്നു…
റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ ബൈക്ക് ഒതുക്കിയിട്ട് പ്രവി റെയിൽവേ സ്റ്റേഷൻന്റെ അകത്തേക്ക് കയറി ….. അവിടെ ടിക്കറ്റ് കൌണ്ടറിൽ നിന്നും പ്ലാറ്റ്‌ഫോം ടിക്കറ്റും … ബാംഗ്ലൂർലേക്ക് ഉള്ള ട്രെയിൻ വരുന്ന പ്ലാറ്റഫോമും ചോദിച്ചറിഞ്ഞു …. അവർ പറഞ്ഞ പ്ലാറ്റഫോമിലേക്ക് പ്രവി സഞ്ചരിച്ചു….
പ്ലാറ്റഫോറമിലുടെ ഉള്ള കുറച്ചു നടത്തിനൊടുവിൽ അകലേ കുറച്ചു മാറി കസേരകൾ കൂട്ടിയിട്ടിരിക്കുന്നതിനു അടുത്തായി വീൽ ചെയറിൽ ജെനി ഇരിക്കുനത് പ്രവിയുടെ മിഴികളിൽ തെളിഞ്ഞു .. ….
പ്രവി അവിടേക്ക് നടന്നു ….
“”ഹായ് ഏട്ടാ… “””
പ്രവിയെ കണ്ടപ്പോൾ ജെനി ചെറു ശബ്ദത്തിൽ പറഞ്ഞു…
“”ജെനി…. “”
പ്രവി അവൾക്കരികിൽ ചെന്നു അവളുടെ തലയിൽ തലോടി….
“”വന്നിട്ട് കുറച്ചു നേരം ആയോ “‘
പ്രവി ചോദിച്ചു…
“”ആ കുറച്ചായി…. “”
“”ആ ഏട്ടാ … ഇതാണ് അപ്പുവേട്ടൻ…. “””
ജെനി പറഞ്ഞപ്പോൾ ആണ് ജെനിയുടെ അടുത്ത് നിൽക്കുന്ന അപ്പുവേട്ടനെ പ്രവി കാണുന്നത് ….
പ്രവി അപ്പുവേട്ടനും ആയി പരിചയപ്പെട്ടു….
(അപ്പുവേട്ടൻ അവരുടെ ഡ്രൈവർ ആണ് …. ഫെർണാണ്ടസ് അങ്കിളിന്റെ അടുത്ത കൂട്ടുകാരനും )
“”അല്ല ജെനി അങ്കിൾ വന്നില്ലേ??.. “”
“””ഇല്ല ഏട്ടാ അങ്കിൾ തിരുവനന്തപുരം പോയിരിക്കുന്നു….. “”
“”ഉം….. അല്ല യാത്രപോകാൻ വന്ന ആൾ എവിടെ…. “‘
ചുറ്റുപാടും കണ്ണുകൾ കൊണ്ട് വീക്ഷിച്ചുകൊണ്ട് പ്രവി ചോദിച്ചു…