അതായിരുന്നു സാലിം ഭായ് യുടെ റൂൾ. എന്തൊക്കെ പറഞ്ഞാലും, സുൽത്താൻ ഭായ്‌ക്കും സാലിം ഭായ്‌ക്കും, പുറമെ വലിയ വില ആയിരുന്നു, എല്ലാ മേഖലയിലും പരിപൂർണ പിടിപാടും മേൽകൈയ്യും ഉണ്ടായിരുന്നു. കണ്ണിൽ പൊടിയിടാൻ അല്പം ചാരിറ്റി പ്രവർത്തഞങ്ങൾ കൂടെ ആയപ്പോൾ ആളുകൾക്കും അവരോടു ഭയങ്കരം വിശ്വാസവും ബഹുമാനവും സ്നേഹവും ഒക്കെ ആയിരുന്നു.
സൗത്ത് ആഫ്രിക്കയിൽ ക്രിക്കറ്റ് ബെറ്റിങ് അത്ര പ്രാപല്യത്തിൽ ഇല്ലായിരുന്നു ആ സമയത്ത്. പക്ഷെ ഇന്ത്യയിൽ ഐ പി ൽ ന്റെ വരവോടെ കാര്യങ്ങൾ മാറി മറിഞ്ഞു, ഇന്ത്യയിൽ ഇരുന്നു ബെറ്റിങ് കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ട് കാരണം ഇന്ത്യൻ ബെറ്റിങ് സിംഹം “ലോകേഷ് കപൂർ” സൗത്ത് ആഫ്രിക്കക്ക് വിമാനം കയറി.
ലോകേഷ് എത്തിപ്പെട്ടത് ഒരു ബെറ്റിങ് സിംഹത്തിന്റെ മടയിൽ ആയിരുന്നു, “സാലിം ഭായ്” യുടെ ഗ്യാങ്ങിൽ, സാലിം ഭായിയുടെ വിശ്വസ്തൻ വഴി ലോകേഷ് സാലിം ഭായിയുമായി അടുത്തു. ക്രിക്കറ്റ് ബെറ്റിങ്ങിന്റെ സാധ്യതകളും ലാഭവും ലോകേഷ് സാലിം ഭായിയെ ബോധ്യപ്പെടുത്തി, ഇങ്ങു സൗത്ത് ആഫ്രിക്കയിൽ ഇരുന്നു അങ്ങു ഇന്ത്യയിൽ നടക്കുന്ന ഐ പി ൽ മാമാങ്കത്തിന്റെ മുഴുവൻ ബെറ്റിങ് ചരടുകളും വലിക്കാൻ പാകത്തിൽ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കാൻ സാലിം ഭായിയുടെ സഹായത്താൽ ലോകേഷ് കപൂർ തീരുമാനിച്ചു. അതിനു ആദ്യം പണം ഇറക്കി, പിന്നെ പെണ്ണിനേയും.
ലോകേഷ് ന് എല്ലാ മേഖലയിലും നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു, ഇന്ത്യയുടെ ഗ്ലാമർ ലോകം ആയ ബോളിവുഡിലും, ടോളിവുഡിലും, കോളീവുഡിലും അടക്കം. ലോകേഷ് തന്റെ കരുക്കൾ നീക്കാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുത്തത് ബോളിവൂഡിലെ നമ്പർ വൺ സീനിയർ നടി ആയ “മല്ലിക റോയ് ” യെ ആയിരുന്നു. ടോപ് പെയ്ഡ്, മോസ്റ്റ് ഏക്സ്‌പെൻസിവ് , സെക്സിയെസ്‌റ്റ് മല്ലിക റോയ് യെ…..സാലിം ഭായിയുടെ കോടികൾ എറിഞ്ഞു ലോകേഷ് വലയിൽ ആക്കി.
ലോകേഷ് കപൂർ, സൗത്ത് ആഫ്രിക്കയിൽ നിന്നും നേരെ മുംബൈയിലേക്ക് പറന്നു, വലിയ തിരക്കുള്ള നടി ആയിരുന്നു മല്ലിക റോയ്, ഈ ഇടെ പ്രൊഡ്യൂസർ റോയ് അലെക്സിനെ വിവാഹം കഴിച്ചതിനു ശേഷം അത്ര സജീവമല്ല സ്‌ക്രീനിൽ. ബട്ട് ഇപ്പോഴും ആ സ്റ്റാർഡോം കൊണ്ടു നടക്കുന്നുണ്ട്.
മുംബൈ എത്തിയ ലോകേഷ്, മല്ലികയെ അവളുടെ മുംബയിലെ വസതിയിൽ പോയി തന്നെ കണ്ടു. മല്ലികയുമായി കാര്യങ്ങൾ സംസാരിച്ചു,
മല്ലിക ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ലോകേഷ് പ്രോലോഭിപ്പിച്ചു ക്യാൻവാസ് ചെയ്തു സമ്മതിപ്പിച്ചു. ഒരു ഹ്യൂജ് മണി ഓഫറും ചെയ്തു,