ബലിക്കാക്കക്ക് പോലും നാണം തോന്നുന്ന കറുപ്പും..
ചേരിയിലും മറ്റും കഴിയുന്ന പിള്ളേരല്ലേ… നേരാം വണ്ണം ഭക്ഷണം ഒന്നും കിട്ടുന്നുണ്ടാവില്ല…
“അഴകൻ..”
അവൻ മെല്ലെ പറഞ്ഞു. അവന്റെ ശബ്ദത്തിൽ ആദ്യമായി വീട് വിട്ടു അന്യനാട്ടിൽ വന്നു നിൽക്കുന്നവന്റെ പകപ്പും പരിഭ്രമവും..
ബെസ്റ്റ്!!… നല്ല ചേരുന്ന പേര്…
ഞാൻ മനസ്സിൽ ചിരിച്ചു..
“ഇവനെങ്ങനെ സെൽവാ?
കക്കുവോ സാധനങ്ങളൊക്കെ?? അങ്ങനെ വല്ലോം ഉണ്ടെന്കി..
ഇച്ചായന്റെ സ്വഭാവം അറിയാലോ നിനക്ക്..”
“അയ്യോ ഷേർളിയമ്മാ..
അപ്പടി യാരെയാവത് നാൻ ഇങ്കെ കൊണ്ടു വിഡ്‌റിങ്കളാ???…
മാത്യു സാറുടെയേ അപ്പ എൻ പെരിയ ദോസ്ത്… നാൻ അപ്പടി പെട്ട യാരെയും ഇങ്കെ കൊണ്ട് വരമാട്ടാർ..
നീങ്ക ഒന്നുമേ കവലപ്പെട വേണ്ടാം.
ഇവൻ റൊമ്പ തങ്കമാന പയ്യൻ.”
സെൽവന്റെ എക്സലന്റ്റ് സർട്ടിഫിക്കേറ്റ് കേട്ട്, പയ്യനൊന്ന് അഭിമാനത്തോടെ പുഞ്ചിരിച്ചു.
“മമ്.
തങ്കമാണോ തങ്കമ്മയാണോന്ന് ഞാനൊന്ന് നോക്കട്ടെ…
വിശ്വസിക്കാവോ ഇവനെ…
ഇവിടെ ഉള്ളതൊക്കെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ പോയി പറയുവോ?”
അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കികൊണ്ട്, അല്പം ചിരിയോടെ തന്നെയായിരുന്നു ഞാൻ അത് ചോദിച്ചത്.
“ഇല്ലമ്മാ.. ഉങ്കളുക്ക് എന്നെയേ തെറിയാതാ…
നാൻ അപ്പടി ഒരാളെ ഇങ്ക കൊണ്ട് വിടുമാ? “
സെൽവൻ ആണയിട്ടു.