കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

Posted by

അദ്ദേഹത്തിൻറെ പ്രശംസാ വചനങ്ങൾ കേട്ട് എനിക്ക് എൻറെ മാതാപിതാക്കളെയും ഭർത്താവിനെ യും ഓർത്തു അഭിമാനം തോന്നി.

“ഭർത്താവ് അടുത്തുണ്ടോ ഉണ്ടെങ്കിൽ ഒന്ന് കൊടുക്കൂ അദ്ദേഹത്തോട് സംസാരിക്കുവാൻ സാധിച്ചാൽ വലിയ ഉപകാരമായി ..”

അദ്ദേഹം ചോദിച്ചു

“പ്രശാന്ത് ഏട്ടൻ ഇന്ന് രാവിലെ തിരികെ പോയി സർ . സാറിനെ കണ്ടിട്ട് വീട്ടിലേക്ക് വരുന്ന വഴി ചേട്ടന്‌ കോൾ വന്നു അത്യാവശ്യമായി തിരികെ ചെല്ലണം എന്ന് പറഞ്ഞു.അതു കൊണ്ട് പെട്ടെന്ന് പോകേണ്ടി വന്നു “

ഞാൻ പറഞ്ഞു.

“അയ്യോ അത് വളരെ കഷ്ടവും സങ്കടകരവും ആയല്ലോ .. അദ്ദേഹം ഉണ്ടാകും എന്ന് കരുതിയാണ് അസമയത്ത് ആണെങ്കിലും ധൈര്യപൂർവ്വം ഞാൻ വിളിച്ചത് .. ഇതിപ്പോ ഭർത്താവിൻറെ അസാന്നിധ്യത്തിൽ വിരഹ ദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീയോട് രാത്രിയിൽ വിളിച്ചു സംസാരിക്കേണ്ട അവസ്ഥ വളരെ സങ്കടകരമായി പോയി .. എന്നോട് ക്ഷമിക്കുക. ഫോൺ വെക്കുകയാണ് , നാളെ രാവിലെ 11 മണിക്ക് പറഞ്ഞ സ്ഥലത്ത് വച്ച് നമുക്ക് കാണാം .. ശുഭരാത്രി “

മറുപടിക്ക് കാത്തു നിൽക്കാതെ നമ്പൂതിരി സാറ് ഫോൺ കട്ട് ചെയ്തു.

അദ്ദേഹം എനിക്കുമേൽ ചൊരിഞ്ഞ പ്രശംസ വചനങ്ങളുടെ ആലസ്യത്തിൽ നിന്നും ഞാൻ അപ്പോഴും മുക്ത ആയിരുന്നില്ല. നമ്പൂതിരി സാറിനെ പോലെ ഒരു വ്യക്തിയെ പരിചയപ്പെടുവാൻ സാധിച്ചത് തന്നെ വളരെ ഭാഗ്യമായി എനിക്ക് തോന്നി. എത്ര മാന്യമായാണ് അദ്ദേഹം സംസാരിക്കുന്നത് . പണം കടം ചോദിക്കുന്നതിൽ വരെ എത്ര മാന്യതയും കുലീനതയും ആണ് അദ്ദേഹം പിന്തുടരുന്നത്.
പെട്ടെന്ന് വീണ്ടും ഫോൺ റിങ് ചെയ്തു. ഇത്തവണ അത് പ്രശാന്ത് ഏട്ടൻ ആയിരുന്നു. അതീവ സന്തോഷത്തോടെ ഞാൻ ഫോൺ എടുത്തു.

“ഈ അസമയത്ത് നീ ആരോടാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് .. ഞാൻ ഇത് എത്ര സമയം ആയി വിളിക്കുന്നു “

ഫോൺ എടുത്ത പാടെ ഉള്ള ഏട്ടന്റെ സംസാരം എനിക്ക് അലോരസം ഉണ്ടാക്കി.

“ഏട്ടാ .. അത് നമ്പൂതിരി സാർ ആയിരുന്നു … ”
ഞാൻ സംഭവിച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രശാന്ത് ഏട്ടന്റെ മറുപടി എന്നെ ഞെട്ടിച്ചു.

“അഞ്ചിന്റെ പൈസ കൊടുക്കേണ്ട കാര്യമൊന്നുമില്ല ആ നായിൻറെ മോന് .. അയാളോട് ലീവ് എടുത്തു വീട്ടിൽ ഇരിക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഭാവാഭിനയം .. അവൻറെ അമ്മൂമ്മയുടെ പൊട്ട സാഹിത്യം കുടുംബ മഹിമ തേങ്ങാ കൊല .. മാസാമാസം കിട്ടുന്ന ശമ്പളം കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടല്ലോ അത്രയും മതി “

ഏട്ടൻ എന്താണ് ഇങ്ങനെ മോശമായി സംസാരിക്കുന്നത് , അതും പ്രായമായ ഒരു മനുഷ്യനെ പറ്റി. എത്ര ബഹുമാനത്തോടെയാണ് അദ്ദേഹത്തിൻറെ മുമ്പിൽ ഏട്ടൻ ഇന്നലെ നിന്നത് .. ഇന്നിപ്പോൾ എന്താണ് ഏട്ടന് പറ്റിയത് .

“ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ .. പറഞ്ഞത് കേട്ടല്ലോ അഞ്ച് പൈസ കൊടുക്കേണ്ട കാര്യമില്ല “

പ്രശാന്ത് ഏട്ടൻറെ അരിശത്തോടെ ഉള്ള സംസാരമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.

“ഏട്ടൻ കുടിച്ചു അല്ലേ .. ?”

“ഞാൻ കുടിക്കുകയൊ പെടുക്കുകയോ ചെയ്യും അത് നീ അറിയേണ്ട കാര്യമില്ല ഞാൻ കുടിക്കുന്നത് എൻറെ പൈസക്കാണ് “

Leave a Reply

Your email address will not be published. Required fields are marked *